മാറ്റി നിര്‍ത്തിയത് ലൈംഗികാരോപണം... മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം

ആര്‍. ശങ്കര്‍ പ്രതിമ അനാവരണ ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചത് കേന്ദ്ര ഇന്റലിജന്‍സ്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണമാണ് കാരണം. കഴിഞ്ഞ ഒരാഴ്ചയായി കേരള മുഖ്യമന്ത്രിയ്‌ക്കെതിരെ ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിന്നിരുന്നു. നരേന്ദ്രമോഡിയാകട്ടെ ഉമ്മന്‍ചാണ്ടിയെ പങ്കെടുപ്പിക്കുന്നതില്‍ വൈഷമ്യമുണ്ടായിരുന്നില്ല. എന്നാല്‍ അത്തരമൊരു നീക്കം പ്രതിഷേധത്തില്‍ അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്.
മുഖ്യമന്ത്രിക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സംസ്ഥാന ഇന്റലിജന്‍സ് തള്ളികളഞ്ഞിരുന്നു. എന്നാല്‍ മുന്നറിയിപ്പ് നല്‍കിയത് കേന്ദ്ര ഇന്റലിജന്‍സായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ഇന്റലിജന്‍സ് ഇത്തരത്തില്‍ വിവിധ തരം മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്.
ഉമ്മന്‍ചാണ്ടിയെ ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നു തന്നെയായിരുന്നു വെള്ളാപ്പള്ളിയുടെയും നിലപാട്. അദ്ദേഹം അക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്തു. അക്കാര്യം നിര്‍ബന്ധമാണെങ്കില്‍ പ്രധാനമന്ത്രിയുടെ പരിപാടി റദ്ദാക്കേണ്ടിവരുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി.
ലൈംഗികാരോപണമാണ് കാരണമെന്ന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു, കൂടുതല്‍ വിവാദങ്ങള്‍ക്കു പോയാല്‍ അക്കാര്യം തനിക്ക് പറയേണ്ടി വരുമെന്നും നടേശന്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. അതിനാലാണ് മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് തുനിയാതിരുന്നത്. ഇനിയും വിവാദം മൂത്താല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അക്കാര്യം വിശദീകരിക്കേണ്ടി വരും.
അതേസമയം സംസ്ഥാനത്തെ ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെട്ട സരിതാനിശീഥിനികള്‍ അടങ്ങുന്ന സിഡി കേന്ദ്ര ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha