പാലക്കയം കൈക്കൂലിക്കേസ് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു.... പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാര്‍ അറിയാതെ എങ്ങനെ ഇത്ര വ്യാപകമായി സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങുമെന്നാണ് വിജിലന്‍സിന്റെ ചോദ്യം ; പാലക്കയം സംഭവം അപമാനകരമെന്ന് മുഖ്യമന്ത്രി

പാലക്കയം കൈക്കൂലിക്കേസ് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു.... പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാര്‍ അറിയാതെ എങ്ങനെ ഇത്ര വ്യാപകമായി സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങുമെന്ന് വിജിലന്‍സ് ചോദിക്കുന്നു. പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്കാണ് അന്വേഷണം നീളുന്നത്.
സുരേഷ് കുമാര്‍ പലരില്‍ നിന്നും പണം വാങ്ങിയത് വില്ലേജ് ഓഫീസര്‍ക്കും നല്‍കണമെന്ന് പറഞ്ഞാണ്. എന്നാല്‍ ഇക്കാര്യം വില്ലേജ് ഓഫീസര്‍ നിഷേധിച്ചു. തന്റെ പേര് പറഞ്ഞ് സുരേഷ് കുമാര്‍ പണം വാങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് വില്ലേജ് ഓഫീസര്‍ സജിത് മൊഴി നല്‍കിയതും.
എന്നാല്‍ വില്ലേജ് ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി വിജിലന്‍സ് പരിശോധിക്കുകയും ചെയ്യും. സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങിയോ എന്ന് അറിയില്ലെന്ന് പാലക്കയം വില്ലേജ് ഓഫീസര്‍ സജിത് ആവര്‍ത്തിക്കുമ്പോഴും വിജിലന്‍സ് അത് പൂര്‍ണമായി മുഖവിലയ്‌ക്കെടുക്കുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനും പാലക്കയം കൈക്കൂലി കേസില്‍ ഓഫീസിലെ മറ്റ് ജീവനക്കാരുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടപ്പിച്ച് രംഗത്തെത്തിയിരുന്നു. പാലക്കയം സംഭവം അപമാനകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈക്കൂലി ഓഫിസിലെ മറ്റുള്ളവര്‍ അറിയാതിരിക്കുമോയെന്നാണ് ചോദിച്ചത്.
https://www.facebook.com/Malayalivartha