അരിക്കൊമ്പൻ ആദ്യമെത്തിയത് ഗാന്ധി നഗർ കോളനി പ്രദേശത്ത്; വനത്തോട് ചേർന്നുള്ള വീട്ടിൽ ജനലിലൂടെ തുമ്പി കൈ അകത്തേക്ക് ഇട്ടു; അവർ ബഹളം വച്ചു; റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തി ഓടിച്ചു; കുമളിക്കടുത്തുള്ള ജനവാസമേഖലയിൽ അരിക്കൊമ്പൻ

അരിക്കൊമ്പൻ തിരിച്ച് വരും തിരിച്ച് വരും എന്ന് പറഞ്ഞത് വെറുതെയായില്ല. പെരിയാറിൽ ഇറക്കി വിട്ട അരികൊമ്പൻ ദേ തിരിച്ച് ഇടുക്കി കുമളിയിൽ എത്തിയിരിക്കുകയാണ്. കുമളിക്കടുത്തുള്ള ജനവാസമേഖലയിൽ അരിക്കൊമ്പൻ എത്തിയിരിക്കുകയാണ്. റോസാപ്പൂക്കണ്ടം പ്രദേശത്ത് നൂറു മീറ്റർ അടുത്തായി ആന ഇന്നലെ രാത്രി എത്തിയെന്നാണ് വിവരം. അരിക്കൊമ്പൻ ആദ്യമെത്തിയത് ഗാന്ധി നഗർ കോളനി പ്രദേശത്ത് ആണ് . വനത്തോട് ചേർന്നുള്ള വീട്ടിൽ ജനലിലൂടെ കയ്യിട്ടു. അവർ ബഹളം വയ്ക്കുകയും ചെയ്തു.
റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിൽ പ്രകാരം , സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തി ഓടിക്കുകയും ചെയ്തു . മാത്രമല്ല നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ് . രാത്രിയിൽ അവിടെ വന്നത് അരിക്കൊമ്പനാണെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ,അധികൃതർ. ആനയെ കാട്ടിലേക്ക് തുരത്തിയെന്നും അവർ വ്യക്തമാക്കി.
റേഡിയോ കോളർ സിഗ്നലിലൂടെയാണ് ഇത് മനസിലാക്കാൻ സാധിച്ചത്. റോസപ്പൂകണ്ടം പ്രദേശത്ത് നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെ വനത്തിനുള്ളിൽ ആണ് അരിക്കൊമ്പൻ ഇപ്പോൾ ഉണ്ടെന്നുമാവർ വ്യക്തമാക്കിൽ പല തവണ വെടിവെച്ചു . അപ്പോള്മാത്രമാണ് അരിക്കൊമ്പൻ ജനവാസ മേഖലയിൽ നിന്നും മടങ്ങിയത്.
https://www.facebook.com/Malayalivartha