Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്മീഷന് മുന്നില്‍ പൊട്ടി കരഞ്ഞ്, തന്റെ കുഞ്ഞിന്റെ പിതൃത്വം വെളിപ്പെടുത്താന്‍ വിസമ്മതിച്ച് സരിത എസ്. നായര്‍

15 DECEMBER 2015 07:53 PM IST
മലയാളി വാര്‍ത്ത.

കോടതിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് സരിത എസ്. നായര്‍ തന്റെ കുഞ്ഞിന്റെ പിതൃത്വം വെളിപ്പെടുത്താന്‍ വിസമ്മതിച്ച സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനു മുന്നില്‍ പൊട്ടി കരഞ്ഞു. 2010ല്‍ ജയിലിലായിരിക്കെ പ്രസവിച്ച കുഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താനാണ് സരിത വിസമ്മതിച്ചത്. അത് കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ലെന്നും തന്റെ
വ്യക്തിപരമായ കാര്യമാണെന്നും പൊതുതാല്‍പര്യമുള്ള വിഷയമല്ലെന്നും സരിത ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍, സരിതയുടെ വിദ്യഭ്യാസവും തൊഴിലും വിവാഹവും ചോദിച്ചറിഞ്ഞ കമ്മീഷന് അതിന് അവകാശമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. ഒരു കുഞ്ഞിന് അതിന്റെ പിതാവാരെന്ന് അറിയാന്‍ അവകാശമുണ്ട്. മാത്രമല്ല, ഇതേ കാര്യം സരിതയുടെ അമ്മയോട് ചോദിച്ചപ്പോള്‍ അക്കാര്യം സരിതയോട് തന്നെ ചോദിച്ചാല്‍ മതിയെന്നാണ് അവര്‍ മറുപടി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ചോദിച്ചതെന്നും കമ്മീഷന്‍ വ്യക്തമാക്കി. സരിത പൊലീസിന് നല്‍കിയ മൊഴി തന്റെ മുമ്പിലുണ്ടെന്ന് കമീഷന്‍ ഓര്‍മിപ്പിച്ചു.

ടീം സോളാറിന്റെ പേരില്‍ സബ്‌സിഡിക്ക് അപേക്ഷ നല്‍കിയതിനെ കുറിച്ച ചോദ്യത്തിനിടെയാണ് കമ്മീഷന്‍ ഇക്കാര്യം ചോദിച്ചത്. സബ്‌സിഡി അപേക്ഷ നല്‍കിയത് താനല്ലെന്നും ബിജു രാധാകൃഷ്ണനായിരുന്നുവെന്നും സരിത മൊഴി നല്‍കി. താങ്കളും ബിജു രാധാകൃഷ്ണനും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോള്‍ ബിജു ടീം സോളാറിന്റെ എം.ഡിയും താന്‍ മാര്‍ക്കറ്റിങ്ങിലുമായിരുന്നുവെന്നു സരിത പറഞ്ഞു. ബിജുവും താങ്കളും ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ജീവിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സരിതയുടെ മറുപടി. എങ്കില്‍ 2010 ഏപ്രില്‍ ഒന്നിന് ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവാരാണെന്ന് കമ്മീഷന്‍ ചോദിച്ചു. 2007ല്‍ രാജേന്ദ്ര നാഥുമായുള്ള വിവാഹം വേര്‍പ്പെടുത്തിയെന്നും ആദ്യ വിവാഹത്തില്‍ ഒരു കുഞ്ഞുണ്ടെന്നും സരിത കമീഷനോട് നേരത്തെ പറഞ്ഞിരുന്നു. പിന്നീട് 2010ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലാവുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും ജയിലില്‍വെച്ച് കുഞ്ഞിന് ജന്‍മം നല്‍കിയെന്നും അവര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഈ കുഞ്ഞിന്റെ പിതാവാരാണെന്നാണ് കമ്മീഷന്‍ അന്വേഷിച്ചത്.

കുഞ്ഞിന്റെ പിതൃത്വം അന്വേഷിക്കുന്നത് സരിതയുടെ അഭിഭാഷകന്‍ എതിര്‍ത്തപ്പോള്‍ അതിന് കമ്മീഷന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ ആവര്‍ത്തിച്ചു. ഇത് കേട്ട് സരിത കരയുകയും ടെന്‍ഷന്‍ കാരണം തന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടെന്നും അവര്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് മൊഴിയെടുക്കല്‍ നിര്‍ത്തിവെച്ച കമ്മീഷന്‍ സിറ്റിങ് നാളത്തേക്ക് മാറ്റിവെച്ചു. സോളാര്‍ കേസില്‍ സരിതയെ ക്രോസ് വിസ്താരം നടത്തണമെന്ന് ബിജു രാധാകൃഷ്ണന്‍ കമീഷനോട് ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (49 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (58 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends