ശവപ്പെട്ടിയുടെ ആകൃതിയാണ് മന്ദിരത്തിന്; പുതിയ പാർലമെന്‍റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആർജെഡി; തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാർട്ടി

പുതിയ പാർലമെന്‍റിന്റ് രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. വിവാദങ്ങൾക്കിടയിലാണ് ചടങ്ങുകൾ നടന്നത്. എന്നാലിപ്പോൾ ഇതാ, പുതിയ പാർലമെന്‍റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആർജെഡി രംഗത്ത് വന്നിരിക്കുകയാണ്. ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്നാണ് ആർജെഡി വിമർശിച്ചിരിക്കുന്നത്.ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്‍റിന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്ത് കൊണ്ടാണ് ട്വീറ്റ്. ഇത് എന്താണെന്നാണ് ആര്‍ജെഡി ഉന്നയിക്കുന്ന ചോദ്യം.
മാത്രമല്ല വിവാദങ്ങളും തകൃതിയായി നടക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപണമുന്നയിക്കുകയുണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വിമർശനമുയർത്തി രംഗത്ത് വന്നിട്ടുണ്ട്. പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത് .
പാർലമെന്‍ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്ന് വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തതെന്നും ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നതെന്നും , രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണെന്നും അദ്ദേഹം ആരോപിച്ചു. ഗോത്ര വനിതയായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തുകയായിരുന്നു .
ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ന് അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. . പുതിയ പാര്‍ലമെന്‍റ് മന്ദിരം എല്ലാവര്‍ക്കും പ്രതീക്ഷയാണ്, രാജ്യത്തിന്‍റെ ശക്തിക്കും പുരോഗതിക്കും പുതിയ പാര്‍ലമെന്‍റ് പുതിയ കരുത്ത് നല്‍കുമെന്നും നരേന്ദ്രമോദി ട്വീറ്റിലൂടെ അറിയിച്ചു .
https://www.facebook.com/Malayalivartha





















