പതിനൊന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റില്‍

പതിനൊന്നും ഏഴും വയസുള്ള സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റില്‍. ചങ്ങരംകുളത്ത് നടന്ന സംഭവത്തില്‍ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പന്‍ (50), മകന്‍ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആറുമാസമായി രണ്ട് പെണ്‍കുട്ടികളെയും ഇരുവരും പീഡിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസെത്തിയ വിവരം അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച അയ്യപ്പനെ കടവല്ലൂര്‍ ബസ് സ്‌റ്റോപ്പില്‍ നിന്ന് മഫ്ടിയിലെത്തിയ അന്വേഷണ സംഘം തന്ത്രപരമായി കുടുക്കുകയായിരുന്നു, അടൂരില്‍ ജോലി ചെയ്യുന്ന വിഷ്ണു പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അടൂര്‍ പൊലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ പൊന്നാനി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha





















