കേരളത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിനം...ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

കേരളത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിനമായിരിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കും. അധ്യായന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. ഏഴിനാണ് ആറാം പ്രവൃത്തിദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളില്‍ നിന്ന് സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുക.
എന്നാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയാണ്.
ജൂലൈ മാസത്തില്‍ 3 ശനിയാഴ്ചകളാണ് പ്രവര്‍ത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളില്‍ വരുന്ന ശനിയാഴ്ചകള്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കും.
"
https://www.facebook.com/Malayalivartha





















