Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..


മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..

കണ്ണൂർ ട്രെയിൻ തീവെപ്പ്; മലയാളികൾക്ക് ഭിക്ഷ നല്കാൻ മടി...വിരോധം മൂത്ത് തീയിട്ടു; കണ്ണൂർ ട്രെയിൻ തീവെപ്പിൽ ബംഗാൾ സ്വദേശിയുടെ മൊഴി...പ്രതിയുടെ ചോദ്യം ചെയ്യൽ, വൈദ്യ പരിശോധന എന്നിവ നടത്തിയിട്ടുണ്ട്....

03 JUNE 2023 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെന്ന സി പി എം വാക്ക് പാഴായി

കണ്ണൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയായ പ്രതിയുടെ മൊഴിയാണ് പുറത്തു വന്നിട്ടുള്ളത്. ഷാരൂഖ് സെയ്‌ഫിയുമായി ചുറ്റി പറ്റി, എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ എല്ലാം വിശദമായി അന്വേഷിച്ചു വരുന്നതിനിടയിലാണ് , പോലീസിന് പ്രതി നൽകിയ മൊഴി പുറത്തു വന്നിരിക്കുന്നത് . ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം. മലയാളികൾക്ക് പൊതുവെ ഭിക്ഷ നല്കാൻ മടിയുള്ളവരാണ് , നമ്മുടെ നാട്ടിലെ ഭിക്ഷാടനം ഇപ്പോൾ കുറവാണെന്ന് തന്നെ പറയാം..കണ്ണൂർ റെയിൽവെ സ്റ്റേഷൻ എട്ടാം നമ്പർ യാർഡിൽ നിന്നും കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിൽ തീവെച്ചയാളുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തിയതായി ഉത്തര മേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.കൊൽക്കത്ത 24 നോർത്ത് ഫർഗാന സ്വദേശി പ്രസൂൺജിത്ത് സിദ്ഗറാണ് അറസ്റ്റിലായത്.മൂന്ന് ദിവസം മുൻപാണ് തലശേരിയിൽ നിന്നും പ്രതിയായ ഇയാൾ കണ്ണൂരിലേക്ക് നടന്നത്.

എന്നാൽ ഭിക്ഷാടനം നടത്താൻ കണ്ണൂരിൽ റെയിൽവെ പൊലിസും ബി.പി.സി. എൽ ജീവനക്കാരും അനുവദിക്കാതെ ആട്ടിയോടിച്ചുവെന്നും ഇതിന്റെ വൈരാഗ്യവും നിരാശയുമാണ് ട്രെയിനിന് തീയിടാൻ പ്രേരിപ്പിച്ചുവെന്നാണ് പ്രതിയുടെ മൊഴി.പൊതുവെ മലയാളികൾക്ക് ഭിക്ഷ നൽകാനുള്ള മടിയും ആട്ടിയോടിക്കലും കാരണം തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നാണ് പ്രതിയുടെ മൊഴി.നേരത്തെ കൊൽക്കൊത്തയിലെ ഇലക്ട്രീഷ്യനായിരുന്ന പ്രതി പിന്നീട് ജോലി തേടി കൊൽക്കൊത്ത വിടുകയായിരുന്നു. പിന്നീട് ഡൽഹി, അഗ്ര ,എറണാകുളം, എന്നിവിടങ്ങളിലുണ്ടായിരുന്ന ഇയാൾ ഭിക്ഷാടനം നടത്താനാണ് കണ്ണുരിലേക്ക് എത്തിയത്. സ്ഥിരമായി ബീഡി വലിക്കുന്നയാളാണെന്നും അതിനായി ഉപയോഗിക്കുന്ന തീപ്പെട്ടി കൊണ്ടാണ് തീ വെച്ചതെന്നും സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്നും ഐ.ജി. പറഞ്ഞു.പ്രതിയുടെ ചോദ്യം ചെയ്യൽ, വൈദ്യ പരിശോധന എന്നിവ നടത്തിയിട്ടുണ്ട്. ഇതിനു ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു രേഖപ്പെടുത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കും.കണ്ണൂർ ടൗൺ പൊലിസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊൽക്കത്ത സ്വദേശിയായ ഇയാൾ നേരത്തെ മറ്റു കേസുകളിൽ പ്രതിയാണോയെന്ന കാര്യം ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും ഐജി പറഞ്ഞു. കണ്ണൂർ സിറ്റി സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ ജീവിത സാഹചര്യമറിയുന്നതിനായി കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്. കൈയിൽ പണമില്ലാത്തതിന്റെ മാനസികപ്രയാസമാണ് പ്രതിയെ അക്രമത്തിന് പ്രേരിപിച്ചത്.

 

തീവയ്പിനെ കുറിച്ച് മറ്റു എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കണ്ണൂർ എ.സി.പി. ടി.കെ രത്‌നകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അറസ്റ്റിലായ ആൾ മുമ്പ് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് മുമ്പ് തീയിട്ടയാളാണ്. റെയിൽവേ അധികൃതർ പൊലീസിൽ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. എലത്തൂർ തീവെപ്പ് കേസിൽ കണ്ണൂർ റയിൽ വേ സ്റ്റേഷനിലടക്കം ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിരുന്നെങ്കിലും കാര്യമായ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.പ്രതി തീവെപ്പിന് തൊട്ട് മുമ്പ് ട്രാക്ക് പരിസരത്ത് ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ബി.പി.സി.എൽ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയും പ്രതിയിലേക്ക് എത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ട്രെയിനിന്റെ ബോഗിക്ക് തീയിട്ടത്. ബുധനാഴ്ച രാത്രി 11ഓടെ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ശേഷം മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാം യാർഡിൽ നിർത്തിയിട്ട ട്രെയിനിന്റെ പിന്നിൽനിന്ന് മൂന്നാമത്തെ ജനറൽ കോച്ചിനാണ് തീയിട്ടത്. മറ്റു കോച്ചുകൾ പെട്ടെന്ന് വേർപെടുത്തിയതിനാൽ തീപടരുന്നത് തടയാനായി. പുലർച്ചെ രണ്ടരയോടെ തീയണച്ചു. ട്രെയിനിന്റെ ശുചിമുറിയുടെ ചില്ലുകൾ തകർത്ത നിലയിലാണ്. ക്ലോസറ്റിൽനിന്ന് വലിയ കല്ല് കണ്ടെത്തിയിരുന്നു.അതേസമയം ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നത് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകീട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു. ഇതിന്ടെ ഫലം കൂടി ലഭിച്ചാലേ കൂടുതൽ നടപടി ഉണ്ടാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (42 minutes ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (1 hour ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (1 hour ago)

ഞെട്ടിക്കുന്ന കൊലപാതകം  (1 hour ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (1 hour ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (1 hour ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (2 hours ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (2 hours ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (3 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (3 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (3 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (3 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (3 hours ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (4 hours ago)

Malayali Vartha Recommends