Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജനകീയ ആരോഗ്യ കേന്ദ്രം തുണയായി; മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് പുതുജീവിതം, ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

03 JUNE 2023 03:57 PM IST
മലയാളി വാര്‍ത്ത

എറണാകുളം രായമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പതിമൂന്നാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ജോയ് പൂനേലിയ്ക്ക് (60) തുണയായിരിക്കുകയാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രം. സ്‌ട്രോക്ക് ബാധിച്ച ജോയി പൂനേലിയെ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സമയോചിതമായി പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു.

മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ യോഗത്തില്‍ അഭിനന്ദിച്ചു. ഈ യോഗത്തില്‍ പങ്കെടുത്ത ജോയ് പൂനേലി തനിക്ക് ജനകീയ ആരോഗ്യ കേന്ദ്രത്തിലൂടെ കിട്ടിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു. തനിക്ക് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താന്‍ കഴിഞ്ഞത് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുമ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തിയ ജോയി പൂനേലിയ്ക്ക് ക്ഷീണം അനുഭവപ്പെട്ടു. ഉടന്‍ തന്നെ എംഎല്‍എസ്പി നഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പരിശോധിച്ചു. രക്തസമ്മര്‍ദവും, പ്രമേഹവും ഉയര്‍ന്ന നിലയിലായിരുന്നു. ഇടത് ഭാഗത്ത് തളര്‍ച്ചയും സംസാരത്തില്‍ കുഴച്ചിലുമുണ്ടായിരുന്നു. സ്‌ട്രോക്കിന്റെ ലക്ഷണമാണെന്ന് മനസിലാക്കി ജോയി പൂനേലിയെ ഉടന്‍ തന്നെ സ്‌ട്രോക്ക് ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിലെത്തിച്ചു.

സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. ഗോള്‍ഡന്‍ അവറിനുള്ളില്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും. ഇതുകൂടാതെ ദീര്‍ഘകാലമായി ശ്വാസംമുട്ടലോടെ ഓക്‌സിജന്‍ സഹായത്തോടെ കഴിഞ്ഞ കിടപ്പ് രോഗിയ്ക്കും പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തുണയായി.

ഇ സഞ്ജീവനി വഴി ഡോക്ടറുടെ ഉപദേശത്തോടെ ആവശ്യമായ കുത്തിവയ്പ്പ് നടത്തിയും മാതൃകയായി. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ നാട്ടില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത്.

സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്തിടെ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഫീല്‍ഡ് തലത്തില്‍ രോഗപ്രതിരോധം മുതല്‍ സാന്ത്വന പരിചരണം വരെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നടത്തി വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (24 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (28 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (36 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (48 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (56 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends