മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേർന്ന്; പേടിപ്പിച്ച് പണംതട്ടാന്‍ ശ്രമിക്കുന്നതിനിടയിൽ എതിര്‍ത്തു; അപ്പോൾ കൊല്ലുകയായിരുന്നുവെന്ന് പ്രതികളുടെ മൊഴി; പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചിരുന്നു; തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു
മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത് മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേര്‍ന്നെന്ന കാര്യം വീണ്ടും ഉറപ്പിക്കപ്പെട്ടിരിക്കുകയാണ് . പേടിപ്പിച്ച് പണംതട്ടാന്‍ ശ്രമിക്കുന്നതിനിടയിൽ എതിര്‍ത്തു . അപ്പോൾ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികൽ കൊടുത്ത മൊഴി. വെള്ളിയാഴ്ച ഫര്‍ഹാന, ഷിബിലി, വാലുപറമ്പില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെ ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.
അപ്പോഴാണ് ഇത്തരത്തിലൊരു മൊഴി പുറത്ത് വന്നത്. പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചിരുന്നു. തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിക്കുകയും ചെയ്തു . സിദ്ദിഖ് ഭയക്കുമെന്നായിരുന്നു പ്രതികളുടെ നിഗമനം. പക്ഷേ സിദ്ദിഖ് പ്രതികരിച്ചു. ദേഷ്യം വന്ന ഷിബിലി, ഫര്‍ഹാന കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിക്കുകയും ചെയ്തു എല്ലാം അഞ്ചുമിനിറ്റുകൊണ്ട് സംഭവിക്കുകയായിരുന്നു . ചോരവാര്‍ന്ന് സിദ്ദിഖിന് ബോധംപോയി വൈകാതെ മരിക്കുകയും ചെയ്തു .
വിവരമറിഞ്ഞ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയിഇരിക്കുകയായിരുന്നു ചെയ്തത്. തൊട്ടു പിന്നാലെ തന്നെ ഷിബിലിയും ഫര്‍ഹാനയും കാറെടുത്ത് റെയില്‍വേസ്റ്റേഷനിലേക്ക് പോകുകയും ചെയ്തു.. മൂവരും ചേര്‍ന്ന് ഇനിയെന്തു ചെയ്യണമെന്ന് പ്ലാൻ ചെയ്തു. ആഷിഖ് ഇവരില്‍ നിന്ന് അയ്യായിരം രൂപ വാങ്ങി നാട്ടിലേക്കു പോയി. പിന്നീട് ഇയാള്‍ ഇവരുടെകൂടെ ചേർന്നത് മൃതദേഹം മറവുചെയ്യാന്‍ സഹായിക്കാനായിരുന്നു.ഷിബിലിയും ഫര്‍ഹാനയും ബാഗുകളും ഇലക്ട്രിക് കട്ടറും വാങ്ങിവെയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha