Widgets Magazine
08
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

തലസ്ഥാന ജില്ലയിലെ 4 പേരെ കൂട്ടക്കൊല ചെയ്ത് വീടിന് തീയിട്ട കേസില്‍ വിധി പ്രസ്താവം വീണ്ടും മാറ്റി,

08 MAY 2025 12:01 PM IST
മലയാളി വാര്‍ത്ത

തലസ്ഥാന ജില്ലയിലെ 4 പേരെ കൂട്ടക്കൊല ചെയ്ത് വീടിന് തീയിട്ട കേസില്‍ വിധി പ്രസ്താവം   വീണ്ടും മാറ്റി, തിങ്കളാഴ്ച പരിഗണിക്കും . തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.

അതേസമയം ഏക പ്രതിയും 2018 മുതല്‍ മാനസിക ചികിത്സയില്‍ (മെന്റല്‍ അസൈലത്തില്‍) (ാലിമേഹ മ്യെഹമാ) കഴിഞ്ഞിരുന്നയാളുമായ ഏക പ്രതി ഡോക്ടര്‍ - പ്രൊഫസര്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സന്‍ രാജയ്ക്ക് 5 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. 2024

നവംബര്‍ 13 മുതല്‍ ഡിസംബര്‍ 10 വരെയായി ഔദ്യോഗിക - സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെ വിസ്തരിക്കാനാണ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടത്. എന്നാല്‍ പിന്നീട് റീ-ഷെഡ്യൂള്‍ ചെയ്തു.

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ പുരോഗമിക്കുന്നത്.

സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു.കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്. തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സി ഹാജരാക്കിയതിന് പിന്നാലെയാണ് ജില്ലാ കോടതി ഉത്തരവ്.
കേസിലെ ഏക പ്രതിയായ കൊല്ലപ്പെട്ട ഡോക്ടറുടെ മകന്‍ കേഡല്‍ ജീന്‍സണ്‍രാജ യുടെ റിമാന്റ് കാലാവധി ആണ് കോടതി ദീര്‍ഘിപ്പിച്ചത്.
വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി 2023 സെപ്റ്റംബര്‍ 8 ന് തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടത്താനും സപ്ലിമെന്ററി റിപ്പോര്‍ട്ട് കാലതാമസം വരുത്താതെ ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.
പ്രതിയായ മകന്‍ കേഡല്‍ ജീന്‍സെന്‍ രാജ വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാല്‍ തന്നെ വിചാരണ കൂടാതെ കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി തള്ളി. തന്നെ ജാമ്യത്തില്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളി. മികച്ച സൈക്കാട്രി ചികിത്സ ലഭിക്കുന്ന സ്ഥാപനത്തിന്റെ വിശവിവരം ഹാജരാക്കാന്‍ പ്രതിഭാഗത്തിന് കോടതി അനുമതി നല്‍കി. അത് വരെ പ്രതി ഇന്‍ പേഷ്യന്റായി ഇപ്പോള്‍ തുടരുന്ന പേരൂര്‍ക്കട ഊളന്‍പാറ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ കിടത്തി ചികിത്സ തുടരാനും കോടതി ഉത്തരവിട്ടു. കാലവിളംബം വരുത്താതെ തുടരന്വേഷണം പൂര്‍ത്തിയാക്കി സപ്ലിമെന്ററി റിപ്പോര്‍ട്ട് ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടു. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടില്‍ നിന്നും കോടതി വീണ്ടും കേഡലിന്റെ ജയില്‍ നടത്തയെക്കുറിച്ചുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ട്
വിളിച്ചു വരുത്തിയ ശേഷമാണ് കുറ്റവിമുക്തനാക്കല്‍ ഹര്‍ജിയില്‍ കോടതി ഉത്തരവ് പ്രസ്താവിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കോടതി നേരിട്ട് അന്വേഷണം നടത്തിയിരുന്നു. കേഡല്‍ വിചാരണ നേരിടാന്‍ മാനസിക ശാരീരിക ആരോഗ്യ വാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് കേഡല്‍ കുറ്റവിമുക്തനാക്കല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കോടതി നേരിട്ടു നടത്തിയ അന്വേഷണത്തില്‍ താന്‍ വിചാരണ നേരിടാന്‍ യോഗ്യനല്ലെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേഡലിന്റെ ഹര്‍ജി. കൊലക്കേസ്
വിചാരണ നേരിടാന്‍ പ്രാപ്തനല്ലാത്ത ചിത്ത രോഗിയാണോയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കോടതി നേരിട്ട് തെളിവെടുപ്പ് നടത്തിയിരുന്നു.
കേഡലിന് മെഡിക്കല്‍ ഇന്‍സാനിറ്റിയോ (ചിത്ത രോഗിയെന്ന ഡോക്ടറുടെ സാക്ഷ്യപത്രം) അതോ ലീഗല്‍ ഇന്‍സാനിറ്റിയോ (ചിത്ത രോഗം മാറിയോയെന്ന നിയമപരമായ അന്വേഷണത്തിലുള്ള തീര്‍പ്പ് കല്‍പ്പിക്കല്‍) ആണ് മെഡിക്കല്‍ എക്‌സ്‌പെര്‍ട്ട് മൊഴിയുടെയും മറ്റു സാഹചര്യങ്ങള്‍ പ്രകാരം കോടതി പരിശോധിക്കുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരമാണ് പ്രതികളുടെ ചിത്തഭ്രമ ആരോപണ ഹര്‍ജികളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നത്. ചിത്ത രോഗിയെന്ന ഡോക്ടറുടെ സാക്ഷ്യപത്ര പ്രകാരമുള്ള മെഡിക്കല്‍ ഇന്‍സാനിറ്റിയില്‍ നിന്ന് മാറ്റം വന്നുവോയെന്ന അവസ്ഥയാണ് കോടതി അന്വേഷിക്കുന്നത്. കേഡലിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി കോടതി ഒരു മാസം മുമ്പ് രേഖപ്പെടുത്തിയിരുന്നു. കേഡല്‍ വിചാരണ നേരിടാന്‍ മാനസിക ശാരീരിക ആരോഗ്യ വാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് കോടതി അന്വേഷണം നടത്തിയത്.. കേഡല്‍ സാക്ഷിമൊഴികള്‍ കേട്ട് മനസ്സിലാക്കാന്‍ പ്രാപ്തനല്ലെന്നും വിചാരണ നേരിടാന്‍ യോഗ്യനല്ലെന്നുമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഉറച്ച് കേഡലിനെ പരിശോധിച്ച ഡോ. ആരിഫ് അനീഷ് മൊഴി നല്‍കി.

കേഡലിന്റെ ആശുപത്രി റിമാന്റ് വീണ്ടും നീട്ടി. മാനസിക ശാരീരിക ആരോഗ്യ വാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) പേരൂര്‍ക്കട ഊളന്‍പാറ മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് തലസ്ഥാനവിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് നിജസ്ഥിതി അറിയാന്‍ കേഡലിനെ പരിശോധിച്ച ഡോ. ആരിഫ് അനീഷ് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. ഡോക്ടറെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ മെഡിക്കല്‍ വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനക്കയക്കുമെന്ന് കോടതി വ്യക്തമാക്കി. കേഡലിന്റെ ആശുപത്രി റിമാന്റ് വീണ്ടും നീട്ടി കോടതി ഉത്തരവായി.

കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം കേഡല്‍ ജീന്‍സെന്‍ രാജയുടെ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് റെക്കോര്‍ഡും (മാനസിക ആരോഗ്യ ചികിത്സാ രേഖകള്‍) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ജൂണ്‍ 2 ന് ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പ്രതി വിചാരണ നേരിടാന്‍ യോഗ്യനാണോയെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കോടതി ഉത്തരവ് അനുസരിച്ചാണ് സൂപ്രണ്ട് പ്രതി വിചാരണക്ക് പ്രാപ്തനല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരം മെഡിക്കല്‍ സൂപ്രണ്ടിനെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയും മെഡിക്കല്‍ രേഖകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിച്ചും പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം വിചാരണയില്‍ കോടതി നടപടികള്‍ മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രാപ്തിയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. കൂടാതെ ചിത്ത രോഗിയായ പ്രിസണര്‍ കേസ് ഡിഫെന്റ് ചെയ്യാന്‍ പ്രാപ്തനാണെന്ന റിപ്പോര്‍ട്ട് വന്നാല്‍ ജയില്‍ ഐ ജിയുടെയും തടവുപുള്ളിയെ പാര്‍പ്പിച്ചിരുന്ന മെന്റല്‍ അസൈലത്തിലെ സന്ദര്‍ശകരുടെയും സാക്ഷ്യപത്രവും മൊഴികളും കോടതി തെളിവായി സ്വീകരിച്ചാണ് വകുപ്പ് 337 പ്രകാരം തുടര്‍നടപടി കൈക്കൊള്ളുക. തെളിവെടുപ്പില്‍ വിചാരണക്ക് പ്രതി മാനസിക , ശാരീരിക യോഗ്യനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ചിത്ത രോഗം ഭേദമായശേഷം മാത്രമേ പ്രതിക്കെതിരെ വിചാരണ പുനരാരംഭിക്കുകയുള്ളു. ക്രിമിനല്‍ നടപടി ക്രമത്തിലെ അദ്ധ്യായം 25 ലെ 328 മുതല്‍ 339 വരെയുള്ള വകുപ്പുകളാണ് ചിത്ത രോഗികളായ തടവു പുള്ളികളുടെ വിചാരണ നടപടിക്രമം വിവക്ഷിക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ 2021 ല്‍ റിമാന്റ് കാലാവധി ദീര്‍ഘിപ്പിക്കവേ മുന്‍ ജഡ്ജി മിനി. എസ്. ദാസിന്റെ ചോദ്യത്തിന് മറുപടിയായി മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ തന്റെ ചികിത്സ മാര്‍ച്ച് 29 ന് ഏറെക്കുറെ പൂര്‍ത്തിയായതായി കേഡല്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി രേഖകള്‍ ഹാജരാക്കാനും പ്രൊഡക്ഷന്‍ വാറണ്ടയക്കാനും ഉത്തരവിട്ടത്. വിചാരണ തടവുകാരനായ റിമാന്റ് പ്രതിയെ ഫെബ്രുവരി 24 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടിരുന്നു. പ്രതി കോടതി നടപടികള്‍ മനസിലാക്കി വിചാരണ നേരിടാന്‍ ഉള്ള മാനസിക ശാരീരിക ആരോഗ്യ പ്രാപ്തിയുണ്ടെങ്കില്‍ മാത്രമേ പ്രതിയെ വിചാരണ ചെയ്യുകയുള്ളു.
2018 ലെ പോലീസ് കുറ്റപത്രത്തിന്‍മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേള്‍ക്കാനും വിചാരണ നേരിടാനുള്ള മാനസിക , ശാരീരിക ആരോഗ്യ നില സംബന്ധിച്ച മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചു വിലയിരുത്തുന്നതിനും പ്രതിയെ നേരില്‍ കേള്‍ക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്താന്‍ ഉത്തരവിട്ടത്.
കൊല്ലപ്പെട്ട കേഡലിന്റെ മാതാവ് ഡോ. ജീന്‍ പദ്മയുടെ പേര്‍ക്ക് അവിവാഹിതനായ സഹോദരന്‍ ജോസ് സുന്ദരം എഴുതി വച്ച ധന നിശ്ചയാധാരം സഹോദരി കൊല്ലപ്പെട്ടതിനാല്‍ ആധാരം അസ്ഥിരപ്പെടുത്തി തന്റെ പേര്‍ക്കാക്കി പുന:സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജോസ് സമര്‍പ്പിച്ച സിവില്‍ കേസില്‍ കേഡലിനെ എക്സ് പാര്‍ട്ടിയാക്കി തിരുവനന്തപുരം മുന്‍സിഫ് കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സഹോദരന്‍ അവിവാഹിതനായതിനാല്‍ തലസ്ഥാന നഗരിയില്‍ തന്റെ പേര്‍ക്കുള്ള ഏഴ് സെന്റ് പുരയിടവും വീടും തന്നെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും കഴിയുന്ന സഹോദരിക്ക് തന്നോടുള്ള ആശ്രിതവത്സല്യം പ്രതിഫലമാക്കിയും ഭാവി നന്മക്ക് വേണ്ടിയും ധന നിശ്ചയാധാരം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്ററാക്കി നല്‍കിയിരുന്നു. അന്നു തന്നെ തനിക്ക് പ്രതിമാസം പതിനയ്യായിരം രൂപ വീതം ജീവനാംശച്ചെലവ് സഹോദരി തരണമെന്ന ഒരു കരാറും ഉണ്ടാക്കി. ഹിന്ദു നിയമപ്രകാരം മാതൃ - പിതൃ ഹത്യ ചെയ്യുന്നവര്‍ക്ക് സ്വത്തുക്കളില്‍ പിന്തുടര്‍ച്ച അവകാശം ലഭിക്കില്ല. അതിനാല്‍ കൂടിയാണ് കേഡലിനെ പ്രതിയാക്കി ജോസ് കേസ് ഫയല്‍ ചെയ്തത്.
ധനാഢ്യരും എസ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കോടികള്‍ വില മതിക്കുന്ന ഭൂസ്വത്തുക്കള്‍ ഉള്ള ഡോക്ടര്‍ ദമ്പതികളുടെ സ്വത്തു വകകള്‍ മുഴുവനും കേഡലിന്റെ പിതാവ് ഡോ. രാജ തങ്കത്തിന്റെ സഹോദങ്ങളും കുടുംബവുമാണ് ഇപ്പോള്‍ കൈവശം വച്ചനുഭവിച്ചു വരുന്നത്.
2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീന്‍ പദ്മ , മകള്‍ ഡോ. കരോലിന്‍ , ഡോ. ജീന്‍പദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.
നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.
കേഡല്‍ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താന്‍ പഠനം പൂര്‍ത്തിയാക്കാത്തതിന് മാതാപിതാക്കള്‍ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതില്‍ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്പ് വിഷാംശമുള്ള കീടനാശിനി വഞ്ചിയൂര്‍ കൃഷി മിത്രം വളം ഡിപ്പോയില്‍ നിന്നും വാങ്ങിച്ച് ഭക്ഷണത്തില്‍ കലര്‍ത്തി കുടുബാംഗങ്ങള്‍ക്ക് കേഡല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച അവര്‍ ഛര്‍ദ്ദിച്ചതിനാല്‍ കേഡലിന്റെ കെണി ആരുമറിയാതെ പോയി. പഴകിയ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നുള്ള ഫുഡ് പോയിസണ്‍ ആയിരിക്കാമെന്നു മാതാപിതാക്കളും കരുതി. എസ്എഎല്‍ തീയറ്റര്‍ - ചെട്ടിക്കുളങ്ങര ക്ഷേത്രം - വഞ്ചിയൂര്‍ റോഡില്‍ ഉപ്പിടാംമൂട് പാലത്തിതിന് സമീപമുള്ള കൃഷിമിത്ര കടയില്‍ നിന്നാണ് കീടനാശിനി വാങ്ങിയത്. കേഡലിനെ കൃഷിമിത്ര കടയില്‍ തെളിവെടുപ്പിന് പോലീസ് കൊണ്ടുപോകുകയും കടയുടമ കേഡലിനെ തിരിച്ചറിയുകയും ചെയ്തു.
കൃത്യ വീട്ടില്‍ നിന്ന് തുണി , ഇരുമ്പുകമ്പി , പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യ രൂപവും പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കേഡല്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ഡമ്മി കത്തിച്ചതായും പോലീസ് റിപ്പോര്‍ട്ടുണ്ട്.
ഡോക്ടറും ഭാര്യയും മകളും കേഡലിനോടൊപ്പം പുറത്ത് പോയിട്ട് ബുധനാഴ്ച ഉച്ചക്ക് തിര്യെ വന്ന് മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി വീട്ടു ജോലിക്കാരി രഞ്ജിതം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉച്ച ഭക്ഷണം താന്‍ മേശയില്‍ വിളമ്പി വച്ചെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്ക് പോയവരില്‍ പിതാവ് രാജ തങ്കം അല്‍പം കഴിഞ്ഞ് താഴേക്ക് വന്നു. മേശപ്പുറത്ത് നിന്ന് കുറച്ചു ഭക്ഷണം എടുത്ത് മുകളിലേക്ക് കൊണ്ടുപോയി. മകള്‍ക്കാണ് ഭക്ഷണം കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. പിന്നീട് ഇവര്‍ മൂന്നു പേരും താഴേക്ക് വന്നിട്ടില്ല. ജോലിക്കാര്‍ക്ക് മുകളിലത്തെ നിലയില്‍ പ്രവേശനമില്ല. ബുധനാഴ്ച വൈകുന്നേരം കേഡല്‍ താഴേക്ക് വന്ന് പെട്ടന്ന് മുകളിലേക്ക് പോയി. അച്ഛനും അമ്മയും സഹോദരിയും കോവളത്ത് പോയതായി കേഡല്‍ സന്ധ്യക്ക് പറഞ്ഞതായാണ് രഞ്ജിതത്തിന്റെ മൊഴി. ഈ സമയം ബന്ധു ലളിത താഴത്തെ നിലയിലുണ്ടായിരുന്നു.
രണ്ടു ദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോട് വീണ്ടും രഞ്ജിതം ചോദിച്ചപ്പോള്‍ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെ യാണെന്നാണ് കേഡല്‍ പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടോടെ ലളിതയെയും കാണാതാവുകയായിരുന്നു.
വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദമെന്ന് അമ്മാവന്‍ ജോസ് പോലീസിന് മൊഴി നല്‍കിയിരുന്നു. അവ വിദേശ
കമ്പനികള്‍ക്ക് വില്‍ക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയില്‍ ഇയാള്‍ ദിവസങ്ങളോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പതിവാണ്. തന്റെ ലക്ഷ്യം ഉടന്‍ കൈവരിക്കുമെന്നും അതിലൂടെ ലക്ഷങ്ങളുടെ സമ്പാദ്യം വന്നു ചേരുമെന്നും ഇയാള്‍ ജോസിനെ അറിയിച്ചു. ശനിയാഴ്ച രാവിലെ ജോസിനെ കാണാന്‍ കേഡല്‍ എത്തി. പതിനായിരം രൂപ തന്നതിന് ശേഷമാണ് കേഡല്‍ മടങ്ങിയതെന്നും ജോസിന്റെ മൊഴിയിലുണ്ട്. കൃത്യം ചെയ്ത ശേഷം കേഡല്‍ ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈക്ക് പോയി.എന്നാല്‍ പത്ര ദ്യശ്യ മാധ്യമങ്ങളില്‍ തന്റെ ചിത്രം സഹിതം വാര്‍ത്ത വന്നതോടെ പിറ്റേന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി പോലീസിന് പിടികൊടുക്കുകയായിരുന്നു.
അതേ സമയം കേഡല്‍ ക്രിമിനല്‍ കേസ് വിചാരണ നേരിടാനുള്ള മാനസിക അവസ്ഥയിലല്ലെന്ന് 2018 ല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. കേഡല്‍ ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. കോടതി നടപടികള്‍ മനസ്സിലാക്കാന്‍ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യാന്‍ പാടില്ലായെന്നതാണ് നിലവിലെ ചട്ടം. നിജ സ്ഥിതി അറിയാനാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി 2018ല്‍ വിളിച്ചു വരുത്തിയത്. എന്നാല്‍ തുടര്‍ ചികിത്സയില്‍ പ്രതി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വിചാരണ നേരിടാന്‍ യോഗ്യനാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സമന്താ റൂത്ത് പ്രഭു  (2 hours ago)

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു  (2 hours ago)

സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്  (3 hours ago)

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവായി മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി  (3 hours ago)

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു  (3 hours ago)

ഹരിയാന എഡിജിപി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ആംബുലന്‍സ് സഹായം കിട്ടാതെ ദാരുണാന്ത്യം  (4 hours ago)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും  (5 hours ago)

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (5 hours ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (6 hours ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (6 hours ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (6 hours ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (6 hours ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (7 hours ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (7 hours ago)

Malayali Vartha Recommends