കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംങ് കോളേജ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് അധ്യാപകർ മൊബൈൽ വാങ്ങി വച്ച വിഷമത്തിലെന്ന് സഹപാഠികൾ

കോളേജ് ഹോസ്റ്റലിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ സതീഷിനെ (20) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിയാണ് ശ്രദ്ധ സതീഷ്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കോളജ് ഹോസ്റ്റൽ മുറിയിൽ ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്താണ് സംഭവം ഉണ്ടായത്. സഹപാഠികൾ തിരികെ എത്തിയപ്പോൾ മുറി ഉള്ളിൽ നിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് , വിദ്യാർത്ഥികൾ ചേർന്ന് വാതിൽ തകർത്ത് ഉള്ളിൽ കടന്നു പരിശോധന നടത്തി. പരിശോധനയിൽ ഉള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ ശ്രദ്ധയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അധ്യാപകർ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെ തുടർന്നു ശ്രദ്ധ വിഷമത്തിലായിരുന്നതായി സഹപാഠികൾ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിയാണ് ശ്രദ്ധ സതീഷ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.
https://www.facebook.com/Malayalivartha