Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശക്തന്റെ രാജിഭീഷണിക്ക് മുന്നില്‍ രമേശ് വഴങ്ങി, രമേശ് ചെന്നിത്തല ശക്തനോട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ശക്തന്‍ സഭയിലെത്തി

16 DECEMBER 2015 01:43 PM IST
മലയാളി വാര്‍ത്ത.

സ്പീക്കര്‍ എന്‍ ശക്തന്റെ രാജിഭീഷണിക്ക് മുന്നില്‍ രമേശ് ചെന്നിത്തല വഴങ്ങി. നിയമസഭയില്‍ ഇന്നലെ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ന് സ്പീക്കര്‍ സഭയില്‍ കയറാതെ പ്രതിഷേധിക്കുകയും രാജിഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്പീക്കര്‍ എന്‍ ശക്തനുമായി അനുനയ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ശക്തന്‍ വഴങ്ങിയില്ല. രമേശ് ചെന്നിത്തല സഭയ്ക്കുള്ളില്‍ തന്നോട് മാപ്പ് പറയണമെന്നായിരുന്നു സ്പീക്കറുടെ ആവശ്യം. എന്നാല്‍ ചെന്നിത്തല സഭയ്ക്കുള്ളില്‍ മാപ്പ് പറയാതെ സ്പീക്കറെ കാണുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്പീക്കര്‍ വീണ്ടും സഭയിലെത്തിയത്. സ്പീക്കറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ്, അടൂര്‍ പ്രകാശ് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇന്നലെ നിയമസഭയില്‍ ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു ചെന്നിത്തല സ്പീക്കര്‍ക്കെതിരെ തിരിഞ്ഞത്.അതേസമയം, സ്പീക്കറെ മനഃപൂര്‍വം അവഹേളിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സഭ നേരത്തെ പിരിയാനുള്ള തീരുമാനം അറിയില്ലായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു സ്പീക്കറുടെ നടപടി. ഇന്നലെത്തന്നെ അദ്ദേഹത്തോട് ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരുന്നത്.ഇന്നലെ ആദ്യബില്ലിന്റെ ദീര്‍ഘമായ ചര്‍ച്ചയ്ക്കു ശേഷം മന്ത്രി കെ.സി. ജോസഫ് രണ്ടാമത്തെ ബില്‍ അവതരിപ്പിച്ചു. എന്‍.എ. നെല്ലിക്കുന്ന് ചര്‍ച്ചയില്‍ ദീര്‍ഘമായി സംസാരിച്ചപ്പോള്‍, ചുരുക്കാനായി സ്പീക്കര്‍ ഇടയ്ക്കിടെ നിര്‍ദേശം നല്‍കി. അപ്പോഴാണു രമേശ് ഇടപെട്ടത്. ദോശ ചുടുന്നതുപോലെ ബില്‍ പാസാക്കാനാകില്ലെന്നായിരുന്നു രമേശിന്റെ വാക്കുകള്‍. സഭയില്‍ ബില്ലുകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സമയമില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്കു മാറ്റുകയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കു വേണ്ടിയല്ല വേഗത്തിലാക്കുന്നതെന്നും നിങ്ങള്‍ക്കു പ്രധാനമന്ത്രിയെ കാണുന്നതിനു വേണ്ടിയാണെന്നും സ്പീക്കര്‍ തിരിച്ചടിച്ചു. എങ്കില്‍ ബില്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല, അങ്ങ് സഭയുടെ സംരക്ഷകനല്ലേയെന്നും ഇങ്ങനെ പെരുമാറരുതെന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ നെല്ലിക്കുന്ന് ഇഷ്ടം പോലെ സമയമെടുത്തു സംസാരിച്ചോളൂ എന്നു നിര്‍ദേശിച്ച സ്പീക്കര്‍ പിന്നീടു ചര്‍ച്ചയില്‍ ഇടപെടാതെ നിശ്ശബ്ദനായി. തുടര്‍ന്ന് ബില്‍ പാസാക്കി സഭ പിരിഞ്ഞപ്പോള്‍ അഞ്ച് മണി കഴിഞ്ഞു. തുടര്‍ന്ന് മോദിക്കായി ഒഴിച്ചിട്ട പാതയിലൂടെ പാഞ്ഞു ചെന്നാണ് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (34 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends