കോളജിന്റെ സീലാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കരുതുന്നില്ല.... മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു...

കോളജിന്റെ സീലാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കരുതുന്നില്ല.... മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു...
വിവാദത്തെക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കും. കോളജിന്റെ സീലാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കരുതുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രമായിരിക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം. അവര്‍ക്ക് ഓണേഴ്‌സ് ബിരുദം നല്‍കുകയും ചെയ്യും. ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കുമെന്നും മന്ത്രി .
"
https://www.facebook.com/Malayalivartha