"നേരിട്ട് കണ്ടിട്ടില്ലെങ്കിലും തനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു"...കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി കുടുംബത്തിന്റെ നഷ്ടം..സഹിക്കാവുന്നതിനും അപ്പുറം..!സുധിയുടെ അവസാനത്തെ ആഗ്രഹവും സാധിച്ചു..!

കൊല്ലം സുധിയുടെ ആകസ്മിക വേർപാടിന്റെ ദുഃഖം താങ്ങാനാകാതെ സഹപ്രവർത്തകര്‍. സിനിമ മേഖലയിലേയും സാംസ്കാരിക മേഖലയിലെയും നിരവധിപ്പേർ മൃതദേഹം പൊതുദർശനത്തിനുവെച്ച കാക്കനാട് എത്തി അന്തിമോപചാരമർപ്പിച്ചു. നടൻ സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. , ഹൈബി ഈഡൻ എംപി അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകരും സുധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
നേരിട്ട് കണ്ടിട്ടില്ലെങ്കിലും തനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു സുധിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. കൊല്ലം സുധി സ്റ്റേജിൽ അവസാനമായി അവതരിപ്പിച്ചതും സുരേഷ് ഗോപിയെ ആയിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. സുഹൃത്തുക്കള്‍ പലരും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. പൊതുദർശനത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച്ച കോട്ടയത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















