തമിഴ്നാട് പിണറായിയ്ക്ക് കൊടുത്തത് എട്ടിന്റെ പണി. അരിക്കൊമ്പന്‍ തിരുവന്തപുരം അടക്കി വാഴും.
കമ്പം തേനി മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിലെ മുണ്ടന്‍ തുറൈയില്‍ തുറന്നു വിട്ടത് ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് .ജനവാസ മേഖലയില്‍ തിരിച്ചിറങ്ങില്ലെന്ന തമിഴ്‌നാട് വനംവകുപ്പിന്റെ ഉറപ്പിന്‍മേലാണ് ആനയെ തുറന്നു വിട്ടത്. ആനയെ തുറന്നുവിടുന്നത് സംബന്ധിച്ച കേസുകള്‍ വിവധ കോടതികളില്‍ തുടര്‍ന്നു വരുന്നതിനിടെയാണ് ആനയുടെ ആരോഗ്യ സ്ഥിതി മുന്‍നിറുത്തി തുറന്നു വിടുന്നത്.. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ തുറന്നു വിട്ടത്. അരിക്കൊമ്പന്‍ ആനയെ പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്കു മാറ്റുമെന്നു തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ആനിമല്‍ ആംബുലന്‍സില്‍ 36 മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവിലാണ് ആനയെ മണിമുത്താര്‍ വനമേഖലയില്‍ ഇന്നലെ എത്തിച്ചത്.
അരിക്കൊമ്പനെ വനമേഖലയില്‍ തുറന്നുവിടുന്നതിനെതിരേ കളക്കാട് മേഖലയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മയക്കുവെടിവെച്ച് പിടികൂടിയ ആനയെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്താര്‍ വനത്തില്‍ തുറന്നുവിടുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്. കോടതി വിധിയ്ക്ക് കാക്കാതെ വനംവകുപ്പ് ആനയെ തുറന്നുവിട്ടെന്ന വിവരമാണ് പുറത്തു വരുന്നത്. കരടിയുടെയും ചീറ്റപുലിയുടെയും ശല്യമുള്ള പ്രദേശമാണ് കളക്കോട്.പൊലീസും വനംവകുപ്പുമായി ജനങ്ങള്‍ ചര്‍ച്ചനടത്തിയെങ്കിലും പ്രതിഷേധക്കാര്‍ ഉന്നയിച്ച ആശങ്കയ്ക്ക് മറുപടി നല്‍കാന്‍ അവര്‍ക്ക് സാധിച്ചില്ല. സമവായത്തിലെത്താന്‍ സാധിക്കാതെവന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ മുദ്രാവാക്യം വിളികളുമായി വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കൊമ്പനെ പിടികൂടിയ തേനിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മുണ്ടന്‍തുറൈ. എന്നാല്‍ കേരള അതിര്‍ത്തിയില്‍ നിന്നും മുണ്ടന്‍തുറൈയിലേയ്ക്ക് അരമണിക്കൂര്‍ യാത്രമാത്രമേയുള്ളൂ. ബോണക്കാട്, കോട്ടൂര്‍ പ്രദേശങ്ങള്‍ അംബാസമുദ്രവുമായി കച്ചവടം നടത്തിയിരുന്ന കീരവാടാതടത്തിന് സമീപമാണ് ആനയെ തുറന്നു വിട്ടിരിക്കുന്നത്. മുണ്ടന്‍തുറൈയില്‍ നിന്ന് കരയാര്‍ കടന്നാല്‍ അഗസ്ത്യവന മേഖലയിലെത്താം. അവിടെ നിന്ന് ആനയ്ക്ക് ബോണക്കാട്, അല്ലെങ്കില്‍ പൊടിയം , പൊടിയക്കാല, പേപ്പാറ ഭാഗങ്ങളില്‍ എ്ത്താന്‍ മുപ്പത് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. അങ്ങനെ വന്നാല്‍ ആനയ്ക്ക് പശ്ചിമഘട്ട വനമേഖലയില്‍ കയറാനാകും.
കേരള വനാതിര്‍ത്തിയായ അമ്പൂരി മുതല്‍ പാലക്കാട് വരെ നീണ്ടു കിടക്കുന്ന വനത്തിലൂടെ ആനയ്ക്ക് എങ്ങോട്ടു വേണമെങ്കിലും സഞ്ചരിക്കാം. ബോണക്കാട് മേഖലയില്‍ കടന്നാല്‍ കുളത്തൂപ്പുഴ തെന്മല വഴി വന മേഖല വഴി തന്നെ ആനയ്ക്ക് ഇടുക്കി ലക്ഷ്യമാക്കി നീങ്ങാനാവും. ലക്ഷ്യം തെറ്റിയാല്‍ കോട്ടൂര്‍, വിതുര ഭാഗങ്ങളിലെ ജനവാസ മേഖലകളില്‍ ആന ഇറങ്ങിയെന്നും വരാം. അഗസ്ത്യാര്‍ കൂടത്തിന്റെ അടിവാരം വരെ അതായത് നാട്ടിന്‍പുറത്തു നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ വനപ്രദേശം വരെ ജനവാസ മേഖലയായ ആദിവാസി സെറ്റില്‍മെന്റുകളാണുള്ളത്. കൊലകൊല്ലി ഉള്‍പ്പടെയുള്ള ആനകളുടെ ശല്യത്തില്‍ പൊതുമുട്ടിയിരുന്ന ജനജവീതത്തിനിടയിലേയ്ക്ക് അരികൊമ്പന്‍ വരുമോയെന്ന ഭയവും ഉടലെടുത്തിട്ടുണ്ട്.
അരികൊമ്പനെ ഇറക്കി വിട്ട മുണ്ടന്‍തുറൈ കടന്നാല്‍ കേരള ,തമിഴ്‌നാട് വനാതിര്‍ത്തിയായ ചെമ്മുഞ്ചി പുല്‍മേടുകളാണ്. തിരുവനന്തപുരം ജില്ലിയിലേയ്‌ക്കൊഴുകുന്ന കരമനയാറിന്റെയും വാമനപുരം നദിയുടെ ജലസ്രോതസാണ് കിലോമീറ്ററോളം ദൂരം വ്യാപിച്ചു കിടക്കുന്ന ചെമ്മുഞ്ചി പുല്‍മേടുകള്‍ . ഇവിടെ എത്തിയാല്‍ തമിഴ് നാട് വനംവകുപ്പു തന്നെ ആനയെ കേരളത്തിലേയ്ക്ക് ഓടിച്ചു വിടാനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല. കൊലകൊല്ലിയേയും പണ്ട് തമിഴ്‌നാട് കേരളത്തിലേയ്ക്ക് ഓടിച്ചു വിട്ട അനുഭവം നമ്മുടെ മുന്നിലുണ്ട്. മയക്കുവെടിയുടെ ക്ഷീണവും ആനിമല്ഡ ആംബുലന്‍സില്‍ അനുഭവിച്ച പീഡനങ്ങളും ആനയെ ആകെ അസ്വസ്ഥനാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത് അതുകൊണ്ട് ഇനി ജനവാസ മേഖലയില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് കണക്കുക്കൂട്ടുന്നത്. എന്തായാലും ഇനി അരികൊമ്പന്റെ വിഹാര കേന്ദ്രം തമിഴ്‌നാടല്ല. തിരുവന്തപുരം ജില്ലയായിരിക്കും എന്നതാവും സ്ഥിതി.
പശ്ചിമഘട്ടത്തിലെ ആദിവാസി സെറ്റില്‍മെന്റുകള്‍ താണ്ടാതെ അരികൊമ്പന് അച്ചന്‍കോവില്‍ വനമേഖലയിലേക്ക് കടക്കാനാവില്ല. അതുകൊണ്ട് വളരെ വലിയ പ്രതിബന്ധങ്ങളാണ് അഗസ്ത്യകൂട താഴ് വാരത്ത് താമസിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരികയെന്നതും പ്രത്യേകതയാണ്. അരികൊമ്പന്‍ ഇനിയൊരിക്കലും തമിഴ്‌നാടിന് പണിയാകരുതെന്നു കരിതിയാണ് അംബാസമുദ്രം ഭാഗത്തേയക്ക് അവനെ എത്തിച്ചത്. കാട്ടില്‍ തുറന്നു വിട്ടെങ്കിലും തമിഴ്‌നാടിന് കേരളത്തിലേയ്ക്ക് ഓടിച്ചു വിടാന്‍ പറ്റിയ സ്ഥലം ലക്ഷ്യമാക്കിയാണ് അവര്‍ തീരുമാനങ്ങള്‍ മാറ്റി കൊണ്ടിരുന്നത്. ഏറ്റവും അനുയോജ്യം ഇവിടം എന്നു മനസിലാക്കിയാണ് ഇവിടെ ഇറക്കി വിട്ടതെന്നും വ്യക്തമാണ്. സാധാരണയായി തമിഴ്‌നാട്ടിലെ ആനകള്‍ പോലും കേരള വനത്തിലെത്തിയാണ് തീറ്റയും വെള്ളവുമെടുക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. തേു വേനല്‍ക്കാലത്തും ചെമ്മുഞ്ചി പുല്‍മേടുകളില്‍ മാത്രമാണ് വെള്ളവും തീറ്റയുമുള്ളത്. ആന ജനവാസ മേഖലയെ ഭയന്ന് മുന്നോട്ട് നടക്കുകയാണെങ്കില്‍ ഇന്നു തന്നെ കേരള അതിര്‍ത്തിയില്‍ എത്തുമെന്നാണ് നിഗമനം.
ആനയെ ഇറക്കിവിട്ടതിന് മുപ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം . ഇവിടെ ആനിമല്‍ മെഡിക്കല്‍ കോളെജ് ഉള്‍പ്പെടെ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. അരികൊമ്പനെ ഇവിടെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഉണ്ട്. പ്രശ്‌നക്കാരായ കാട്ടുമൃഗങ്ങളെ പിടിച്ച് സംരക്ഷിക്കണമെന്ന കേന്ദ്രനിയമം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായാല്‍ അരികൊമ്പനെ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലെത്തിക്കാന്‍ വഴിതുറക്കുമെന്ന അഭിപ്രായവുമുയരുന്നുണ്ട്.
https://www.facebook.com/Malayalivartha