ചുഴലിയുടെ സ്വാധീനത്തിൽ വരും ദിവസങ്ങളിൽ മിക്കയിടത്തും മോശമില്ലാത്ത മഴ കിട്ടും; കാലവർഷമെത്താൻ രണ്ടാഴ്ച കൂടി കഴിയും; വൈകുന്നതിന്റെ കാരണം ഇതാണ്!

പ്രതിപക്ഷ നേതാവിന്റെ കഴിഞ്ഞ ദിവസത്തെ മഴ പ്രസ്‍താവനയൊക്കെ നാം കേട്ടതാണ് .നാലാം തീയതി മഴ പെയ്യുമെന്ന് പറഞ്ഞിട്ട് അഞ്ചാം തീയതിയായി ആറാം തീയതിയായി ഇത് വരെ കാലവർഷം എത്തിയിട്ടില്ല . എന്തുക്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് ഏവരുടെയും സംശയം തന്നെയാണ്. മഴ എവിടെയെന്നു പരസ്‌പരം നാം ചോദിക്കുകയാണ്. എന്താണ് ശരിക്കും കാലാവസ്ഥയിൽ സംഭവിക്കുന്നത്?
സംസ്ഥാനത്ത് കാലവർഷമെത്താൻ വൈകുന്നതിന് പിന്നിലെ കാരണം പടിവാതിക്കലെത്തിയ കാലവർഷക്കാറ്റ് അറബിക്കടലിലെ ശക്തമായ ചക്രവാതച്ചുഴിയിൽപ്പെട്ടതിനാലാണ് . ഇങ്ങനെ പോകുകയാണെങ്കിൽ, കാലവർഷം ശക്തമാകാൻ രണ്ടാഴ്ചകൂടി കഴിഞ്ഞ് മാത്രമേ സാധിക്കൂ എന്നാണ് കണക്ക് കൂട്ടൽ. നിരീക്ഷണത്തിൽ നിന്നും വ്യത്യസ്തമായി ചക്രവാതച്ചുഴി ചുഴലിയാകുമ്പോൾ ദിശമാറിയേക്കുവാനുള്ള സാധ്യതയുണെന്നും നിരീക്ഷിച്ചിരിക്കുകയാണ് .
കാലവർഷം എത്തിയാലും അത് ദുർബലമാകാനുള്ള സാധ്യതയും കാണുന്നുണ്ട്. ചുഴലിയുടെ സ്വാധീനത്തിൽ വരും ദിവസം മിക്കയിടത്തും മോശമില്ലാത്ത മഴ കിട്ടുമെന്നാണ് നിഗമനം. ഏജൻസികൾ ആദ്യമറിയിച്ചത് , മഴക്കാലം ഇത്തവണ വൈകില്ലെന്നായിരുന്നു. എന്നാൽ അന്തരീക്ഷത്തിലുണ്ടായ മാറ്റത്തിൽ അതുണ്ടായില്ല.കാലവർഷക്കാറ്റ് ഗതികൾ പൂർത്തിയാക്കി കഴിഞ്ഞ് , നാല്, അഞ്ച് തീയതികളിൽ കേരളത്തിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥകേന്ദ്രവും പ്രവചനം നടത്തിയിരിക്കുകയാണ് .ലക്ഷദ്വീപിന്റെ വടക്കുപടിഞ്ഞാറായി മേഘപടലം രൂപംകൊണ്ടു .
ഇതുൾപ്പെടെ അതിനുളള അന്തരീക്ഷവും സജ്‌ജമായി കഴിഞ്ഞു. പക്ഷെ ഇതിനിടയിൽ, അറബിക്കടലിൽ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഇടത്തായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനമുണ്ടായത്. ഇപ്പോഴത്തെ കാലാവസ്ഥയിൽ , ചക്രവാതചുഴി ന്യൂനമർദമായി മാറി, എട്ടാംതീയതിയോടെ ഇത് ശക്തമായ ചുഴലിയായി പരിണമിക്കും. 12 ന് കൂടുതൽ ശക്തിപ്പെടും . 13 ഒാടെ മംഗളൂരു, ഗോവ പ്രദേശത്തേക്ക് നീങ്ങും. 15 ഒാടെ മുംബൈ തീരത്തേക്കോ, ഗുജറാത്ത് തീരത്തേക്കോ മാറുമെന്നും നിരീക്ഷണം വന്നിരിക്കുകയാണ് . ചുഴലി കേരളത്തിൽ നേരിട്ട് ബാധിക്കില്ല.
https://www.facebook.com/Malayalivartha






















