Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

അരിക്കൊമ്പന് വേണ്ടി മലയാളീടെ മുതലക്കണ്ണീര്‍;മദ്രാസ് ഹൈക്കോടതി എടുത്തിട്ടലക്കി,ആനയെ കേരളത്തില്‍ എത്തിക്കണമെന്ന ഹര്‍ജി 'പബ്ലിസിറ്റി'ക്കെന്ന് കോടതി,അരിക്കൊമ്പനെ വെച്ച് മുതലെടുക്കുന്ന കുറേപ്പേര്‍,എല്ലാവനേയും കോടതി ചാടിച്ചു

06 JUNE 2023 08:28 PM IST
മലയാളി വാര്‍ത്ത

അരിക്കൊമ്പന്‍ വിഷയത്തില്‍ കേരളത്തിലുള്ളവരുടെ കുത്തിത്തിരുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ ഏറ്റില്ല. അരിക്കൊമ്പനെ കേരളത്തില്‍ എത്തിക്കണമെന്ന ഹര്‍ജി 'പബ്ലിസിറ്റി'ക്കെന്ന് മദ്രാസ് ഹൈക്കോടതി. കൊമ്പനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടു വരണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് പരിഗണിക്കും. മലയാളിയായ റബേക്ക ജോസഫ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ കെ.സുബ്രഹ്മണ്യന്‍ വിക്ടോറിയ ഗൗരി എന്നിവരുടെ ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് കൈമാറാന്‍ നിര്‍ദേശിച്ചത്. ഒരു മിണ്ടാപ്രാണിയെ പെടുത്തിക്കൂട്ടാവുന്നതിന്റെ പരമാവധി പെടുത്തിക്കൂട്ടുന്നു. എന്നിട്ടും മതിയാകാതെ കുറേപ്പേര്‍ അരിക്കൊമ്പന്‍ രക്ഷകരായ് അവതരിച്ചിട്ടുണ്ട്. അരിക്കൊമ്പനെ വെച്ച് മുതലെടുക്കുകയാണ് ഇക്കൂട്ടര്‍.

മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം മാറ്റം വരുത്തണമെന്നാണ് റബേക്ക ഹര്‍ജിയിയില്‍ ആവശ്യപ്പെട്ടത്. അജ്ഞാത സ്ഥലത്ത് തുറന്ന് വിടുന്നതിന് പകരം ആനയ്ക്ക് പരിചിതമായ കേരളത്തിലെ മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തിയിലുള്ള തമിഴ്‌നാട് വനങ്ങളിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നാണ് ആവശ്യം. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണക്കണെന്ന റബേക്കയുടെ ആവശ്യം കോടതി തള്ളി. പബ്ലിസിറ്റി താത്പര്യ ഹര്‍ജിയാണെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തു. ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍, ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ഫോറസ്റ്റ് ബെഞ്ച് പശ്ചിമഘട്ടവും മറ്റ് വനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ആ ബെഞ്ച് അരിക്കൊമ്പന്‍ ഹര്‍ജി പരിഗണിക്കുന്നതാണ് നല്ലതെന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ ഇക്കാര്യത്തില്‍ വിദഗ്ദരല്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഉത്തരവുകളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. ഇതിനിടെ അരിക്കൊമ്പനെ ഇന്ന് രാവിലെ നെല്ലായി ജില്ലയിലെ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടതായി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കിയാണ് ആനയെ തുറന്ന് വിട്ടതെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതിനുള്ള മര്യാദയെങ്കിലും തമിഴ്‌നാട് കാണിച്ചു. ഇവിടെ കൊമ്പനെ ഒന്ന് പിടികൂടാന്‍ പാച്ചിലായിരുന്നു എന്നാല്‍ ആ മിണ്ടാപ്രാണിയ്ക്ക് ആഹാരം കൊടുക്കാനോ വെള്ളം കൊടുക്കാനോ പോലുമുള്ള മര്യാദ കാണിച്ചില്ല. എന്നാല്‍ തമിഴ്‌നാട് ആകട്ടെ കൊമ്പനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലും അവന് ആഹാരം എത്തിക്കാനും അവന്‍രെ ആരോഗ്യം നോക്കാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അരിക്കൊമ്പന്റെ പേരില്‍ കേരളത്തില്‍ പ്രഹസനം നടക്കുന്നു തമിഴ്‌നാട് കൃത്യമായ നടപടി നോക്കുന്നു. മൃഗസ്‌നേഹമൊക്കെ കേരളം വിളമ്പും പക്ഷെ അത് പറച്ചിലില്‍ മാത്രമേ ഉണ്ടാകൂ എന്ന് മാത്രം. കാടിറങ്ങിയ കാട്ടാനയെ എന്തു ചെയ്യണം. കേരളം ദിവസങ്ങളോളം ചര്‍ച്ച ചെയ്ത വിഷയം. അന്തിചര്‍ച്ചയിലും സോഷ്യല്‍മീഡിയയിലും ദിവസങ്ങളോളം നിറഞ്ഞു നിന്നത് അരിക്കൊമ്പന്‍ കാട്ടാനയെ എന്തു ചെയ്യണമെന്ന ചര്‍ച്ചയായിരുന്നു. ആനയെ അറിയാവുന്നവരും അറിയാത്തവരും, ഒരിക്കല്‍ പോലും കാട് കണ്ടിട്ടില്ലാത്തവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടാതെ ഫാന്‍സ് അസോസിയേഷനും പണപ്പിരിവും രൂപപ്പെട്ടു. മുതലെടുപ്പിന് മലയാളിയെ കഴിഞ്ഞേ ആളുള്ളു. അരിക്കൊമ്പന് വേണ്ടി നമ്മള്‍ അന്തിചര്‍ച്ച നടത്തും. ഒരു വിഭാഗം അവനെ ഹീറോയാക്കി കാണിക്കും മറ്റൊരു വിഭാഗം അവനെ പ്രശ്‌നക്കാരനാക്കും. പിന്നെ സോഷ്യല്‍മീഡിയയില്‍ ഇവര്‍ തമ്മിലുള്ളപോരാണ്. ഇതിനിടയില്‍ ആ പാവത്തെ തമിഴ്‌നാടും കേരളവും കൂടി ഇട്ട് തെക്ക് വടക്ക് ഓടിക്കുന്നു. മിണ്ടാപ്രാണിയാണല്ലോ എന്തും അതിനോടാകാം. പ്രബുദ്ധ മലയാളി ഡാ. സ്വന്തം സൗകര്യത്തിനും പ്രശ്ശ്തിക്കും വേണ്ടി എന്തും കാണിക്കും. ഇനിയെങ്കിലും അതിനെ ഒന്ന് വെറുതെ വിട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (9 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (14 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (37 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (50 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (55 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

Malayali Vartha Recommends