Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സിനിമാ സ്റ്റൈല്‍ ജീവിതത്തില്‍... സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഇതരസംസ്ഥാന ടാങ്കര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലായത് സുരേഷ് ഗോപി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടതോടെ

07 JUNE 2023 09:59 AM IST
മലയാളി വാര്‍ത്ത

സിനിമയിലെ കാര്യങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ സംഭവിക്കാറില്ലേ. അതാണ് സുരേഷ് ഗോപിയ്ക്കും കഴിഞ്ഞ ദിവസം സംഭവിച്ചത്. മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഇതരസംസ്ഥാന ടാങ്കര്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് കല്ലകുറിച്ചി പിള്ളയാര്‍കോവില്‍ തെരുവ് എസ്.ഭരതിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഭരത് ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. അന്തരിച്ച നടന്‍ കൊല്ലം സുധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം തൃശൂരിലേക്കു പോകുമ്പോള്‍ കളമശേരി തോഷിബ ജംക്ഷനു സമീപത്തു വച്ചാണു വാഹനത്തെ കടത്തിവിടാതെ തടസ്സപ്പെടുത്തിയത്.

സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ലോറിയുടെ സമീപം എത്തി പലതവണ ലൈറ്റ് തെളിയിച്ചുവെങ്കിലും അപകടകരമായ രീതിയില്‍ ഇടത്തോട്ടും വലത്തോട്ടും ഓടിച്ച ലോറി ഡ്രൈവര്‍ വാഹനത്തെ കടത്തിവിടാന്‍ തയാറായില്ല. തുടര്‍ന്നു സുരേഷ് ഗോപി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടു.

പിന്നാലെ അങ്കമാലിയില്‍വച്ചു ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും ലോറിയും ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ വി.എ.സുബൈര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ശരത് എന്നിവര്‍ ചേര്‍ന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഭരതിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ലോറി കോടതിക്കു കൈമാറി.

വാഹനാപകടത്തില്‍ മരിച്ച നടന്‍ സുധിയുടെ മൃതദേഹം കണ്ട് അന്തിമോപചാരം അര്‍പ്പിച്ച് തൃശ്ശൂര്‍ക്ക് പോകുകയായിരുന്നു സുരേഷ് ഗോപി. കളമശ്ശേരി തോഷിബ ജങ്ഷനു സമീപമെത്തിയപ്പോഴാണ് മുന്നിലെ ലോറി മാര്‍ഗ തടസ്സമുണ്ടാക്കിയത്. സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കുകയും പല തവണ ലൈറ്റ് തെളിയിക്കുകയും ചെയ്‌തെങ്കിലും ടാങ്കര്‍ലോറി ഡ്രൈവര്‍ അപകടകരമായ രീതിയില്‍ ഇടംവലം വാഹനം ഓടിക്കുന്നത് തുടര്‍ന്നു.

സുരേഷ് ഗോപി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ വെച്ച് ലോറി തടഞ്ഞുനിര്‍ത്തി െഡ്രെവറെയും ലോറിയെയും കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. സുബൈര്‍ വി.എ., സി.പി.ഒ. ശരത് എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും കേസെടുത്തതായും പോലീസ് അറിയിച്ചു. വാഹനം പിന്നീട് കോടതിക്ക് കൈമാറി.

കൊല്ലം സുധിക്ക് അന്ത്യോപചാരമര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. സിനിമ മേഖലയിലേയും സാംസ്‌കാരിക മേഖലയിലെയും നിരവധിപ്പേര്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച കാക്കനാട് എത്തിയിരുന്നു. സുരേഷ് ഗോപി, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി ഹൈബി ഈഡന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

നേരിട്ട് കണ്ടിട്ടില്ലെങ്കിലും തനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു സുധിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. സഹപ്രവര്‍ത്തകരില്‍ പലരും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച്ച കോട്ടയത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധി സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends