ഒ.ടി.ടി റിലീസില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും തിയറ്ററുകള്‍ അടച്ചിടും.... തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) ഇന്നലെ കൊച്ചിയില്‍ വിളിച്ച യോഗത്തിലാണ് തീരുമാനം

ഒ.ടി.ടി റിലീസില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും തിയറ്ററുകള്‍ അടച്ചിടും.... തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) ഇന്നലെ കൊച്ചിയില്‍ വിളിച്ച യോഗത്തിലാണ് തീരുമാനം.
2018, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടുന്നത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) ചൊവ്വാഴ്ച കൊച്ചിയില്‍ വിളിച്ച യോഗത്തിലാണ് തീരുമാനം.
ബുധന്‍, വ്യാഴം ദിവസങ്ങളിലെ പ്രദര്‍ശനത്തിന് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുനല്‍കും. ചിത്രം തിയറ്ററിലെത്തി 42 ദിവസം കഴിഞ്ഞ് മാത്രമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവൂ എന്നായിരുന്നു നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലെ ധാരണ. എന്നാല്‍, 33 ദിവസം തികയുന്ന ജൂണ്‍ ഏഴിന് '2018' ഒ.ടി.ടിയില്‍ റിലീസാകുകയാണ്.
ചിത്രങ്ങളുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചതോടെ തിയറ്ററില്‍ ആളുകുറഞ്ഞു. രണ്ട് ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കും.
തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിനകം ചിത്രം ഒ.ടി.ടിയിലെത്തിയാല്‍ ആ നിര്‍മാതാവിന്റെ ചിത്രം ഇനി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. നിശ്ചിത സമയത്തിന് മുമ്പ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് തടയാന്‍ നിയമനിര്‍മാണം വേണമെന്നതടക്കം ആവശ്യത്തില്‍ 20 ദിവസത്തിനകം സര്‍ക്കാര്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഫിയോക് ജനറല്‍ സെക്രട്ടറി പറഞ്ഞു.
https://www.facebook.com/Malayalivartha























