അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നു തമിഴ്നാട് വനം വകുപ്പ്... ആനയെ നിരീക്ഷിക്കാന്‍ വനം വകുപ്പിന്റെ ഒരു സംഘം കഴുതുരുട്ടി മേഖലയില്‍ തുടരുന്നു

അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നു തമിഴ്നാട് വനം വകുപ്പ്. മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. തുമ്പിക്കൈക്ക് പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ വനത്തിലൂടെ അധിക ദൂരം സഞ്ചരിച്ചിട്ടില്ല. മയക്കുവെടിയേറ്റതിന്റെ ആലസ്യവും ഒരു ദിവസത്തിലേറെ അനിമല്‍ ആംബുലന്‍സില്‍ നിന്നതിന്റെയും ക്ഷീണം കൊണ്ടാകാമിതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനയെ നിരീക്ഷിക്കാനായി വനം വകുപ്പിന്റെ ഒരു സംഘം കഴുതുരുട്ടി മേഖലയില്‍ തുടരുന്നു.
ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്നലെയാണ് ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ടെന്നും വനംവകുപ്പ് . ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.
അതേസമയം ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്‌നാട്ടിലെ ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്. തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്.
https://www.facebook.com/Malayalivartha























