Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബിപോര്‍ജോയ് 'ചുഴലികൊടുങ്കാറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഓഖിയേക്കാള്‍ ഭീകരന്‍ കേരളത്തെ ചുരുട്ടിയെറിയും.

07 JUNE 2023 10:46 AM IST
മലയാളി വാര്‍ത്ത

കേരളം വീണ്ടുമൊരു ദുരന്തത്തെ അഭിമുഖീകരിക്കാന്‍ പോകുന്നതിന്റെ മുന്നറിയിപ്പുകളാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും നല്കുന്ന മുന്നറിയിപ്പ്. ദുരന്തമുഖത്ത് അകപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകള്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.അറബിക്കടലിലെ ഇക്കൊല്ലത്തെ ആദ്യ  ചുഴലിക്കാറ്റ് രൂപപ്പെട്ടു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.. തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം മധ്യ തെക്കന്‍ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. 'ബിപോര്‍ജോയ്' എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക.

ബിപോര്‍ ജോയ് എന്ന വാക്കിന് ദുരന്തം എന്നാണ് അര്‍ത്ഥം . ബംഗ്ലാദേശുകാരാണ് കാറ്റിന് ഈ പേര് നല്കിയത്.മധ്യകിഴക്കന്‍ അറിബിക്കടലില്‍ നിന്ന് വടക്കോട്ട് നീങ്ങും തോറും കാറ്റിന്റെ ശക്തി കൂടും. ജൂണ്‍ പതിനൊന്നോടെ കാറ്റിന്റെ വേഗം 170 കിലോമീറ്റര്‍ വേഗതയാകുമെന്നാണ് കണക്കാക്കുന്നത്. കനത്ത ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഓരോ മണിക്കൂറിലും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റ്, ഇടി , മിന്നല്‍, മഴ, മേഘവിസ്‌ഫോടനം ഏത് ദുരന്തവും കേരളത്തെ ബാധിക്കാനുള്ള സാധ്യതകളാണ് ദുരന്തനിവാരണ അതോറിറ്റി നല്കികൊണ്ടിരിക്കുന്നത്.

വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിപറയുന്നു.  കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലിനോടും കാറ്റോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത.
കേരളത്തിലെയും കര്‍ണാടകയിലെയും തീരമേഖലകളില്‍ ജാഗ്രത പുലര്‍ത്താന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി. മത്സ്യബന്ധനമേഖലയ്ക്കാണ് പ്രധാന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ഭാഗമായി കടല്‍ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മധ്യകിഴക്കന്‍ അറബിക്കടലില്‍ ഇന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.ഈ കാറ്റിന്റെ ശക്തിയില്‍ കേരള തീരത്ത് ശക്തമായ കാറ്റും മഴയും മിന്നല്‍ പ്രളയങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കു കൂട്ടുന്നത്.

അതേ സമയം, സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ വൈകിയത്  കാലവര്‍ഷക്കാറ്റ് അറബിക്കടലിലെ ശക്തമായ ചക്രവാതച്ചുഴിയില്‍പ്പെട്ടതോടെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.  ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ സീസണിലെ കാലവര്‍ഷം ശക്തമാകാന്‍ രണ്ടാഴ്ചകൂടി കഴിഞ്ഞേക്കും. നേരത്തേ, നിരീക്ഷിച്ചതില്‍ വ്യത്യസ്തമായി ചക്രവാതച്ചുഴി ചുഴലിയാകുമ്പോള്‍ ദിശമാറിയേക്കുമെന്ന നിരീക്ഷണവുമുണ്ട്. ഇതിനിടയില്‍, കാലവര്‍ഷം എത്തിയാലും അത് ദുര്‍ബലമാകാനുള്ള സാധ്യതയും കാണുന്നു. ചുഴലിയുടെ സ്വാധീനത്തില്‍ വരുംദിവസം മിക്കയിടത്തും മോശമില്ലാത്ത മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. മഴക്കാലം ഇത്തവണ വൈകില്ലെന്നായിരുന്നു ഏജന്‍സികളുടെ ആദ്യ അറിയിപ്പെങ്കിലും അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ കാലവര്‍ഷം മാറിപോവുകയായിരുന്നു. കാലവര്‍ഷക്കാറ്റ് അതിന്റെ ഗതികള്‍ പൂര്‍ത്തിയാക്കി നാല്, അഞ്ച് തീയതികളില്‍ കേരളത്തില്‍ പ്രവേശിക്കുമെന്ന് പിന്നീട് കാലാവസ്ഥകേന്ദ്രവും പ്രവചിച്ചു. ലക്ഷദ്വീപിന്റെ വടക്കുപടിഞ്ഞാറായി മേഘപടലം രൂപംകൊണ്ടതുള്‍പ്പെടെ, അതിനുളള അന്തരീക്ഷവും ഒരുങ്ങിയെന്നാണ് വിലിയിരുത്തിയിരുന്നത്.

ഇതിനിടയിലാണ്, അറബിക്കടലില്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി അഥവാ സൈക്ലോണ്‍ സര്‍ക്കുലേഷന്റെ സ്വാധീനമുണ്ടായത്. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍, ചക്രവാതചുഴി ന്യൂനമര്‍ദമായി മാറി, എട്ടാംതീയതിയോടെ ശക്തമായ ചുഴലിയാകും. അത് 12 ന് കൂടുതല്‍ ശക്തിപ്പെട്ട് 13 ഒാടെ മംഗളൂരു, ഗോവ പ്രദേശത്തേക്ക് നീങ്ങുമെന്നും 15 ഒാടെ മുംബൈ തീരത്തേക്കോ, ഗുജറാത്ത് തീരത്തേക്കോ മാറുമെന്നുമാണ് നിരീക്ഷണം. ചുഴലി കേരളത്തില്‍ നേരിട്ട് ബാധിക്കാനോ ദിശമാറി പോകാനോ സാധ്യയുണ്ട്. ഓഖിയുടെ ദുരന്തം നമ്മുടെ മുന്നിലുള്ളതുകൊണ്ട് കേരളം അതീവ ജാഗ്രതിയിലാണ്. ബിപോര്‍ജോയ് ഏതു സമയത്തും ദിശമാറിയെത്തുമെന്നതിന് യാതൊരു ഉറപ്പും പറയാനാകില്ല. അത്രത്തോളം ദുരന്തമാണ് ബിപോര്‍ജോയ് ബംഗ്ലാദേശിന് ന്‌ലകിയിട്ടുള്ളത്.

ജൂണിലും ജൂലൈയിലും മഴ കുറയുകയും ഒാഗസ്റ്റ്, സെപ്റ്റംബര്‍ കാലത്ത് അതിശക്തമായ മഴ ലഭിക്കുകയും ചെയ്യുന്ന സ്ഥിതിയും ഉണ്ടാകാം. സാധാരണഗതിയില്‍ ന്യൂനമര്‍ദം ചുഴലിയായി മാറാന്‍ രണ്ടുദിവസം വരെ എടുത്തിരുന്നെങ്കില്‍, കാലാവസ്ഥ വ്യതിയാനത്തോടെ,അത് മണിക്കൂറുകള്‍കാണ്ട് സംഭവിക്കുന്നതായി കുസാറ്റ് റഡാര്‍ റിസര്‍ച്ച് കേന്ദ്രത്തിലെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ് നിരീക്ഷിക്കുന്നു.

കാലവര്‍ഷക്കാറ്റിനെ ചക്രവാതച്ചുഴി വലിച്ചെടുത്തതോടെ കടലില്‍ ശക്തമായ മഴ പെയ്യുന്നതായാണ് നിഗമനം. ചക്രവാതം ചുഴലിയാകുന്നതിന് മുന്‍പ് കാലവര്‍ഷം തുടങ്ങുമെന്നും, പിന്നീട് ചുഴലിയുടെ സ്വാധീനത്തില്‍ കാലവര്‍ഷം ശക്തമാകുമെന്നുമായിരുന്നു ആദ്യനിഗമനം.  ഇതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലും മറ്റൊരു ചക്രവാതം ഉണ്ടാകുന്നതായും സൂചനയുണ്ട്. അതും കാലവര്‍ഷക്കാറ്റിനെ ബാധിക്കാം. കഴിഞ്ഞവര്‍ഷം മേയ് അവസാന ദിവസം കാലവര്‍ഷം ആരംഭിച്ചിരുന്നു.

ബിപോര്‍ജോയ്  എട്ടാം തീയതി തീവ്രചുഴലിക്കാറ്റായും പത്താം തീയതിയോടെ അതിതീവ്ര ചുഴലിക്കാറ്റായും മാറാമെന്നും കേന്ദകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്.. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നല്‍/കാറ്റോട് കൂടിയ മഴയ്ക്കും ജൂണ്‍ 7 മുതല്‍ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  മധ്യകിഴക്കന്‍ അറബിക്കടലില്‍ നാളെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിലെ കടലോരമേഖലയിലേക്കുള്ള അവശ്യസര്‍വീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു.

കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാനും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്താനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി. ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളില്‍ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തയാറാക്കാനും നിര്‍ദേശമുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട് ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് കേരള തീരത്തെ ആലപ്പുഴ, എറണാകുളം ജില്ലകളെയാവും കൂടുതല്‍ ബാധിക്കുകയെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.
പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും ബിപോര്‍ജോയ് ഗുജറാത്ത് എത്തുമ്പോള്‍ മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വേഗതിലാകാനാണ് സാധ്യത. ലക്ഷദ്വീപ് , കേരള തീരങ്ങളിലെത്തുമ്പോള്‍ 170 കിലോമീറ്റര്‍ വരെ വേഗതയാകാനുള്ള സാധ്യതയാണ് വിലിയിരുത്തുന്നത്. ശ്രീലങ്കയിലേയ്‌ക്കെത്തുമ്പോള്‍ കാറ്റിന്റെ വേഗം കുറയാനാണ് സാധ്യത.നിരവധി ദുരന്തങ്ങള്‍ അഭിമുഖീകരിച്ചിട്ടുള്ള കേരളം ബിപോര്‍ജോയിയില്‍ നിന്നും രക്ഷനേടാനുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends