Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പിഴയടച്ച് സഹായിക്കണം മുഖ്യന് അമേരിക്കയില്‍ ചിലവുണ്ട്. വെളുപ്പിന് പോകും ,റ്റാറ്റാ..ബൈ ബൈ.

07 JUNE 2023 10:54 AM IST
മലയാളി വാര്‍ത്ത

എ.ഐ ക്യാറക്കെണിയില്‍ പരമാവധിപേരെ പെടുത്തുകയെന്ന തന്ത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പിരവാരങ്ങളും നാളെ വിദേശ ടൂറിന് പുറപ്പെടുന്നത്. ക്യാമറ സ്ഥാപിച്ചവര്‍ക്കും, അതിന്റെ ലാഭക്കൊതിയില്‍ കണ്ണുംനട്ടീരിക്കുന്നവര്‍ക്കും വലിയ സന്തോഷം നല്കിയിരിക്കുന്നതു കൊണ്ട് അമേരിക്കയില്‍ മുഖ്യന്റെ പരിപാടികളും ഗംഭീരമാകാനാണ് സാധ്യത. ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നാളെ പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തില്‍ അമേരിക്കയിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

യു.എസ്, ക്യൂബന്‍ പര്യടനത്തിന് ശേഷം 19ന് മുഖ്യമന്ത്രി മടങ്ങിയെത്തും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി കെ.എന്‍. ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, വിവിധ വകുപ്പുസെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ പി.എ വി.എ. സുനീഷ് എന്നിവരും മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും ഒപ്പം പോകുന്നുണ്ട്. നിയമസഭയെ പ്രതിനിധീകരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറും ലോകകേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്പീക്കര്‍ക്കൊപ്പം ഭാര്യയും മകനും നാളെ പുലര്‍ച്ചെ അമേരിക്കയിലേക്ക് തിരിക്കും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനും സംഘവും നേരത്തേ അമേരിക്കയിലേക്ക് പുറപ്പെട്ടിരുന്നു.

അമേരിക്കയില്‍ നടത്താന്‍ പോകുന്ന ലോകകേരള സഭയില്‍ കേരളത്തിലേക്ക് നിക്ഷേപം കുത്തിയിറക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനായി നേരിട്ട് അമേിക്കിയിലെത്തി നിക്ഷേപകരെ കാണുകയാണ് ലക്ഷ്യമെന്നറിയുന്നു.  അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ക്യൂബയിലേക്ക് പോകുന്ന സംഘത്തില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വീണ ജോര്‍ജുമുണ്ടാകും. സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്ന ക്യൂബയില്‍ നിക്ഷേപമിറക്കാന്‍ മലയാളികളോട് പിണറായി വിജന്‍ ആവശ്യപ്പെടുമെന്നാണ് കണക്കാക്കുന്നത്. കേരളം ക്യൂബയുമായി ആരോഗ്യമുള്‍പ്പടെയുള്ള മേഖലകളില്‍ സഹകരിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. അതു കൊണ്ടാണ് ക്യൂബയിലേയ്ക്ക് ആരോഗ്യ മന്ത്രി വീണജോര്‍ജ്ജും എത്തുന്നത്.

് അതേസമയം, അഴിമതി ക്യാമറയെന്നറിയപ്പെടുന്ന എ.ഐ ക്യാമറകള്‍ സംസ്ഥാനത്ത്  മിഴി തുറന്നപ്പോള്‍ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം പിഴയായി ഉറപ്പാക്കിയത് 5.66 കോടി രൂപ. തിങ്കളാഴ്ച രാവിലെ 8 മുതല്‍ ഇന്നലെ വൈകിട്ട് 5 വരെ കണ്ടെത്തിയത് 1,13,268 നിയമ ലംഘനങ്ങളാണ് . കൂടുതലും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തത്. രണ്ട് കുറ്റത്തിനും 500 രൂപയാണ് പിഴ. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി 12 വരെയുള്ള നിയമ ലംഘനം 63,851ആണ്. തിങ്കളാഴ്ച രാത്രി 12 മുതല്‍ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് 49,317ഉം. ആദ്യ ദിനം ഒരു മണിക്കൂറിലെ ശരാശരി നിയമ ലംഘനം 3990.68 ആണെങ്കില്‍ ഇന്നലെ അത് 2901 ആയി കുറഞ്ഞു.രണ്ടു ദിവസങ്ങളിലായി 46,000 ചെലാന്‍ അയച്ചു

. നിയമം പാലിക്കുകയല്ലാതെ പിഴ ഒഴിവാക്കാന്‍ മാര്‍ഗ്ഗമില്ലെന്ന സന്ദേശവും ഫലപ്രദമായി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ട്. ഒരേ നിയമ ലംഘനം ഒന്നിലധികം ക്യാമറകള്‍ കണ്ടെത്തിയാല്‍ വെവ്വേറെ പിഴ ഈടാക്കുമെന്നതും നിയമം പാലിക്കാന്‍ പ്രേരണയായി.
ഇന്നലെ പതിവ് പരിശോധനയ്ക്ക് ഇറങ്ങിയ സ്‌ക്വാഡുകള്‍ക്ക് ഹെല്‍മെറ്റ് ,സീറ്റ് ബെല്‍റ്റ് നിയമ ലംഘനങ്ങള്‍ കാര്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരിലും ഹെല്‍മെറ്റ് ഉപയോഗം കൂടിയിട്ടുണ്ട്. എ.ഐ ക്യാമറ കരാറിലെ വ്യവസ്ഥയനുസരിച്ച് പരമാവധി നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കിയാലേ കമ്പനികള്‍ പ്രതീക്ഷിക്കുന്ന ലാഭമുണ്ടാവുകയുള്ളൂ. ്ക്യാമറകള്‍ പിരിക്കുന്ന തുകയില്‍ നിന്നും അഞ്ചു വര്‍ഷത്തിനുള്ളില്‍ 232 കോടി രൂപയാണ് കമ്പനികള്‍ക്ക് നല്‌കേണ്ടത്. ക്യാമറ സ്ഥാപിച്ച് അത് പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ തങ്ങളുടെ വിഹിതം എടുത്ത ശേഷം മാത്രമാണ് സര്‍ക്കാരിന് ലാഭം പോലുംലഭിക്കുകയെന്നതാണ് കാരാറിന്റ പ്രത്യേകത.

അമേരിക്കയില്‍ മുഖ്യന്റെ പേരില്‍ ശക്തമായ പിരിവുകള്‍ നടന്നുെകാണ്ടിരിക്കുകയാണ്. ലക്ഷങ്ങളും കോടികളും അവിടെ പിരിക്കമ്പോള്‍ ഇവിടെ ഞെക്കിപിഴിയുന്നത് അഞ്ഞൂറു മുതലാണെന്ന് ആശ്വസിക്കാം. മുഖ്്യന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ചിലവുകൂടി ക്യാമറ വഴി പിരിക്കാതിരുന്നാല്‍ മതിയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ വിരുതന്‍മാര്‍ തട്ടിവിടുന്നത്. കാലിയായ ഖജനാവ് ത്‌ല്ക്കാലം പൂട്ടിയിട്ടാണ് ധനമന്ത്രിയും മുഖ്യനോടൊപ്പം യാത്ര പോയിരിക്കുന്നത്. എന്തായാലും മുഖ്യന്റെ അമേരിക്കന്‍ , ക്യൂബ യാത്രകളില്‍ കേരളത്തിന് എന്തു നേടിതരും എന്നതു കണ്ടറിയേണ്ടതാണ്. സംസ്ഥാനത്തിനുള്ളില്‍ അത്യാഡംബരപൂര്‍വ്വം നടത്തിയ ലോകകേരള സഭയിലൂടെ സംസ്ഥാനത്ത് പുതുതായി ഒരു വ്യവസായവും തുടങ്ങിയിട്ടില്ലെന്ന അനുഭവം മുന്നില്‍ നില്ക്കുമ്പോഴാണ് വ്യവസായികളെ ചാക്കിട്ടുപിടിക്കാന്‍ അങ്ങോട്ട് പോകാന്‍ പിണറായി തീരുമാനിച്ചിറങ്ങിയത്. എന്തായാലും നികുതി പണം ഇങ്ങനെ ധൂര്‍ത്തടിക്കുന്നതിന് പിണറായിയും സംഘവും കണക്ക് പറയേണ്ടി വരും.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends