Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിനച്ചെലവുകൾ നടത്താൻ നെട്ടോട്ടമോടി സർക്കാർ; അപ്പോഴും മന്ത്രിമാരുടെ അമേരിക്കൻ യാത്ര തുടരും....വിദേശത്തേക്കു തിരിക്കുന്നതിനു മുൻപ് ധനമന്ത്രി, ധനസെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രിയുടെ ചർച്ച....എല്ലാവരെയും നിരത്തി ഉപദേശിച്ചു..

07 JUNE 2023 11:04 AM IST
മലയാളി വാര്‍ത്ത

കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിനച്ചെലവുകൾ നടത്താൻ പോലും സംസ്ഥാനം ബുദ്ധിമുട്ടിൽ. അപ്പോഴും മന്ത്രിമാരുടെ അമേരിക്കൻ യാത്ര തുടരും. മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ അമേരിക്കയിലേക്ക് പോകും. അതിനിടെ കർഷകരെ നെല്ലുവിറ്റ പണത്തിനായി നെട്ടോട്ടമോടിക്കുന്ന ദുരിത കഥയും പുറത്തു വരികയാണ്. ജൂൺ ആറുവരെ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത് 557 കോടി രൂപ. 71,000-ത്തോളം കർഷകരാണ് രണ്ടുമാസമായി കാത്തിരിക്കുന്നത്. കളവലിക്കാനും ഒന്നാംവിളയുടെ ചെലവിനുള്ള പണത്തിനുമായുള്ള ബുദ്ധിമുട്ടിലാണ് അവർ. ക്ഷേമ പെൻഷൻ നൽകി വോട്ടുറപ്പിക്കുന്ന സർക്കാർ മറ്റൊന്നും കാണുന്നുമില്ല.ആകെ മൊത്തം കുടുങ്ങി ഇരിക്കുകയാണ് എന്ന് തന്നെ വേണം പറയാൻ.. വിദേശത്തേക്കു തിരിക്കുന്നതിനു മുൻപ് ധനമന്ത്രി, ധനസെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ചർച്ച. പ്രതിസന്ധിയുണ്ടെങ്കിലും ആനുകൂല്യങ്ങളും മറ്റും തടയരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മുൻഗണന നോക്കി വേണം പണം ചെലവിടാൻ. ഒഴിവാക്കാവുന്ന ചെലവുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ധന സെക്രട്ടറി ബിശ്വനാഥ് സിൻഹ റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിന്റെ കടമെടുപ്പു പരിധി 32,442 കോടി രൂപയിൽ നിന്ന് 15,390 കോടിയായി കേന്ദ്രം വെട്ടിക്കുറച്ചതാണു പ്രതിസന്ധി ഗുരുതരമാക്കിയത്.

പരിധി കുറച്ചതു സംബന്ധിച്ച് കേരളം ഉന്നയിച്ച സംശയങ്ങൾക്ക് കേന്ദ്രം മറുപടി നൽകിയിട്ടില്ല.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ചെലവഴിക്കുന്നതിൽ മുൻ​ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കലയെന്നും മുഖ്യമന്ത്രി ധനവകുപ്പിനെ ഓര്‍മ്മിപ്പിച്ചു. പണമില്ലാത്തതിന്റെ പേരിൽ ക്ഷേമ പെൻഷൻ അടക്കം സാധാരണക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മുടങ്ങരുതെന്നും മുൻഗണനാ ക്രമം നിശ്ചയിക്കമെന്നും ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സാമ്പത്തിക മേഖലയിൽ നേരിടുന്നത്. പദ്ധതികൾക്ക് പണം തികയുന്നില്ലെന്ന പരാതി വകുപ്പുകൾക്കുണ്ട്. ക്ഷേമ പെൻഷൻ അടക്കം ആനുകൂല്യങ്ങളിലുമുണ്ട് കുടിശിക. ഈ ഘട്ടത്തിലാണ് വിദേശ യാത്രക്ക് തലേന്ന് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചത്. ധനവകുപ്പ് സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെലവു ചുരുക്കി മുന്നോട്ട് പോകാതെ മറ്റ് വഴിയില്ലെന്ന വിശദീകരണം വന്നതോടെയാണ് പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കലയെന്ന് മുഖ്യമന്ത്രി യോഗത്തെ ഓര്‍മ്മിപ്പിച്ചത്. ക്ഷേമപെൻഷനടക്കം മുടങ്ങരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിധം മുൻഗണന നിശ്ചയിച്ച് മുന്നോട്ട് പോകാനാണ് ധനവകുപ്പിനുള്ള നിര്‍ദ്ദേശം.

 

സാമ്പത്തിക വര്‍ഷം പൊതുവിപണയിൽ നിന്ന് എടുക്കാവുന്ന വായ്പ പകുതിയോളം വെട്ടിക്കുറച്ച നടപടിയിൽ വിശദീകരണം നൽകാൻ കേന്ദ്ര ധനകാര്യമന്ത്രാലയം ഇതുവരെ തയ്യാറാട്ടില്ല.കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ സമീപിച്ചെങ്കിലും ഉത്തരവുമില്ല. അതേസമയം ലോകകേരളസഭാ മേഖലാ സമ്മേളനത്തിനായി മറ്റെന്നാള്‍ രാവിലെ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള വിദേശ യാത്ര ധൂർത്താണെന്ന ആക്ഷേപം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.എപ്പോഴും ഉപദേശത്തിന് ഒന്നും ഒരു കുറവുമില്ലെങ്കിലും അത് പ്രാവർത്തികമാക്കാൻ മന്ത്രിമാർക്ക് എപ്പോഴും മടിയാണ്.അതുകൊണ്ടാണല്ലോ പല പ്രതിസന്ധിയും ഇവിടെ ഉണ്ടാകുന്നത്, എന്നിട്ട് പാവം ജനങ്ങളുടെ കുത്തിന് പിടിച്ചു വാങ്ങാൻ ഒരു മടിയുമില്ല..ഏതായാലും കുറച്ചു ദിവസം മുഖ്യമന്ത്രി ഇവിടെയില്ല..വരുമ്പോഴേക്കും എന്തേലും ഒക്കെ ചെയ്യണം..എന്നാണ് പറഞ്ഞു വയ്ക്കുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends