Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഒഡിഷയിലുണ്ടായ ട്രെയിൻ അപകടം..നടുക്കം മാറാതെ ജനം... രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചില സേനാംഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ...എവിടെ വെള്ളംകണ്ടാലും രക്തമാണെന്ന തോന്നലും..ഭക്ഷണത്തോടെ വെറുപ്പും..വല്ലാത്ത അവസ്ഥ...

07 JUNE 2023 11:15 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ആകെ ഞെട്ടിച്ച..ദുഃഖത്തിലാഴ്ത്തി ദുരന്തമായിരുന്നു ഒഡിഷയിലുണ്ടായ ട്രെയിൻ അപകടം ..മൂന്ന് ട്രെയിനുകളുടെ കൂട്ടിയിടി മൂലം ഒരു രാത്രി കൊണ്ട് 275 ജീവനുകളാണ് നഷ്ടപെട്ടത്..ഇപ്പോഴും പലർക്കും പലരുടെയും മൃതുദേഹങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം ഗുരുതരമാണ് പരിക്ക്..കേന്ദ്ര സർക്കാർ നഷ്ടപരിഹാര തുകയൊക്കെ വാഗ്ദാനം ചെയ്‌തെങ്കിലും ജീവൻ നഷ്ട്ടപെട്ടതിന് പകരമായി നമ്മുക് നല്കാൻ ഒന്നുമില്ല...നമ്മുക് ചെറിയൊരു അപകടമെങ്കിലും നേരിൽ കണ്ടാൽ അത് വലിയ രീതിയിൽ ഒരു ഷോക്കായി മാറാറുണ്ട് .അതിന്റെ ഷോക്ക് നമ്മുക് ജീവിതകാലം മുഴുവൻ നിൽക്കും, പിന്നീട അത്തരത്തിൽ എന്തേലും കാണുമ്പോഴോ കേള്കുമ്പോഴോ അത് നമ്മളെ വല്ലാതെ അസ്വസ്ഥത പെടുത്താറുണ്ട്. അത് തന്നെയാണ് ഇപ്പോൾ ട്രെയിൻ അപകടം നേരിൽ കണ്ടവരുടെ മാനസിക അവസ്ഥ..ഒഡിഷയിലെ തീവണ്ടിയപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചില സേനാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് എൻ.ഡി.ആർ.എഫ്. (ദേശീയ ദുരന്തനിവാരണ സേന) ഡയറക്ടർ ജനറൽ അതുൽ കാർവാൽ. എൻ.ഡി.ആർ.എഫ്. അംഗങ്ങളിൽ ഒരാൾക്ക് വിഭ്രാന്തിയും മറ്റൊരാൾക്ക് ഭക്ഷണത്തോട് വിരക്തിയുമായി.

അപകടസ്ഥലത്തുനിന്ന് 44 പേരെ രക്ഷിച്ച സേനാംഗങ്ങൾ 121 മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു.രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സേനാംഗങ്ങളെ താൻ കണ്ടതായി അതുൽ കാർവാൽ പറഞ്ഞു.അതിലൊരാൾക്ക് എവിടെ വെള്ളംകണ്ടാലും രക്തമാണെന്ന തോന്നലാണ്. മറ്റൊരാൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. ദുരന്തനിവാരണത്തിന്റെ ശേഷി വർധിപ്പിക്കൽ എന്ന വിഷയത്തിൽ എൻ.ഡി.ആർ.എഫ്. ഡൽഹിയിൽ നടത്തിയ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാർവാൽ.രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് കൗൺസിലിങ് നൽകുന്നുണ്ട്. ഒട്ടേറെപ്പേരുടെ പരിക്കും മൃതദേഹങ്ങളും കണ്ട സേനാംഗങ്ങൾക്ക് മാനസികനില മെച്ചപ്പെടുത്താനുള്ള കോഴ്‌സുകളും നൽകും. എൻ.ഡി.ആർ.എഫിലെ 18,000 സേനാംഗങ്ങളിൽ 95 ശതമാനവും ആരോഗ്യവാന്മാരാണെന്നാണ് കഴിഞ്ഞവർഷം ജനുവരിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നമ്മുക് തന്നെ അതിന്റെ ദൃശ്യങ്ങൾ വാർത്തയിലൂടെ മറ്റും കാണുമ്പൊൾ തന്നെ മനസ് വല്ലാതെ ഇടരുകയായിരുന്നു , അപ്പോൾ അത് നേരിട്ട് കണ്ടു, അവരെ എടുത്തു മാറ്റിയ അവരുടെ അവസ്ഥയൊക്കെ നമ്മുക് ഊഹിക്കാവുന്നതയുള്ളു..വളരെ ദുഖകരമായ വാർത്തയാണ് ഇതും..ദുരന്തത്തിന് ഇരയായ 83 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല. ഇതിനായി ഭുവനേശ്വർ എയിംസ് ഡി.എൻ.എ. പരിശോധന ആരംഭിച്ചു.

 

മൃതദേഹത്തിന് അവകാശം ഉന്നയിച്ചെത്തിയ 10 പേരുടെ ഡി.എൻ.എ. സാംപിൾ ഇതുവരെ ശേഖരിച്ചു. ഡി.എൻ.എ. റിപ്പോർട്ടിന്റെ ഫലം ഏഴുമുതൽ 10 ദിവസംവരെ കഴിഞ്ഞാണ് ലഭിക്കുക.ഒഡിഷ തീവണ്ടിയപകടത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. മൂന്ന് തീവണ്ടികൾ ഉൾപ്പെട്ട അപകടത്തിന് കാരണമായ പിഴവിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15-ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത സി.ബി.ഐ., ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥരെ വൈകാതെ ചോദ്യംചെയ്യും. റെയിൽ സുരക്ഷാ വിദഗ്ധരുടെയും ഫൊറൻസിക് വിദഗ്ധരുടെയും സഹായവും തേടും.കട്ടക്കിലെ റെയിൽവേ പോലീസ് ജൂൺ മൂന്നിന് രജിസ്റ്റർ ചെയ്ത കേസാണ് സി.ബി.ഐ.ക്ക് കൈമാറിയത്. സി.ബി.ഐ. ജോയന്റ് ഡയറക്ടർ (സ്പെഷ്യൽ ക്രൈം) വിപ്ലവ് കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം അപകടമുണ്ടായ ബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി. അപകടമുണ്ടായ പ്രധാന ട്രാക്കുകളും ലൂപ് ലൈനുകളും സി.ബി.ഐ. സംഘം പരിശോധിച്ചു.

 

സിഗ്നൽ റൂമിലെത്തിയ സംഘം റെയിൽവേ ഉദ്യോഗസ്ഥരുമായും സംസാരിച്ചു.ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അട്ടിമറി സംശയിക്കുന്നതായും റെയിൽവേ അറിയിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടത്. ദുരന്തത്തിൽ 288 പേർ മരിച്ചെന്ന് ചീഫ് സെക്രട്ടറി പി.കെ. ജെന ചൊവ്വാഴ്ച അറിയിച്ചു. 1100 പേർക്ക് പരിക്കേറ്റു. ഇവരിൽ 200 പേരാണ് ചികിത്സയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends