Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ പാസ്സായി...ഇതൊക്കെ ഒരു വാർത്തയാണോ? പരീക്ഷ എഴുതിയാൽ പാസ്സാകാത്തതുകൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്? പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ... സഖാക്കളെ തേച്ചൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

07 JUNE 2023 11:28 AM IST
മലയാളി വാര്‍ത്ത

ആൾമാറാട്ടത്തിലൂടെ യൂണിയൻ ഭാരവാഹി. പരീക്ഷ എഴുതാതെ വിജയം,​ വ്യാജ സർട്ടിഫിക്കറ്റിൽ ജോലി... എസ്.എഫ്.ഐ നേതാവാകൂ. ഇതിനപ്പുറവും നടക്കും എന്ന സ്ഥിതിയിലായി കാര്യങ്ങൾ.പരീക്ഷ എഴുതാതെ പാസായെന്ന വിവാദത്തിൽ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതിയാൽ പാസ്സാകാത്തതുകൊണ്ടാണ് പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയതെന്നും പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്.എഫ്.ഐയിൽ ചേരണ്ട കാര്യമില്ലല്ലോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.'സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജിൽ പാസ്സാക്കിയെന്ന് വാർത്ത... ശ്ശെടാ ഇതൊക്കെ ഒരു വാർത്തയാണോ? പരീക്ഷ എഴുതിയാൽ പാസ്സാകാത്തതുകൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്? മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ... എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ', രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഡിഗ്രി മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയില്ല.

പരീക്ഷാ ദിവസങ്ങളിൽ ജയിലിലായിരുന്നു. പക്ഷേ, പാസാക്കിവിട്ടു മഹാരാജാസ് കോളേജ് അധികൃതർ. കെ.എസ്.യു പ്രവർത്തകർ ഇന്നലെ പ്രിൻസിപ്പലിനെ ഉപരോധിച്ചു.വാർത്തയുമായി. നാറ്റക്കേസായതോടെ കോളേജ് വെബ് സൈറ്റിൽ നിന്ന് റിസൾട്ട് പട്ടിക പിൻവലിച്ചു. വൈകുന്നേരത്തോടെ ആർഷോ തോറ്റെന്ന് രേഖപ്പെടുത്തി പുനഃപ്രസിദ്ധീകരിച്ചു.ആർക്കിയോളജി ആൻഡ് മെറ്റീരിയൽ സ്റ്റഡീസിന്റെ 2022 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് പട്ടികയാണ് വിവാദത്തിലായത്. ഇപ്പോൾ ആറാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ആർഷോ. രണ്ട് മാസം മുമ്പേ വന്ന റിസൾട്ടാണിത്. അഞ്ച് പേപ്പറുകളിൽ ഒന്നുപോലും ആർഷോ എഴുതിയിരുന്നില്ല. ഈരാറ്റുപേട്ട സ്വദേശി വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ ആർഷോ അന്ന് റിമാൻഡിലായിരുന്നു.പട്ടികയിൽ മാർക്ക് പൂജ്യമാണെങ്കിലും സെമസ്റ്റർ റിസൾട്ടിൽ 'പാസ്ഡ് ' എന്ന് രേഖപ്പെടുത്തി. ശരാശരിയോ ഗ്രേഡോ രേഖപ്പെടുത്തിയിരുന്നുമില്ല. 23 വിദ്യാർത്ഥികളിൽ ആർഷോയുടെ പേര് ആദ്യത്തേതാണ്. എട്ടുപേർ മാത്രമാണ് വിജയിച്ചത്.മാങ്കൂറ്റത്തിന്റെ പോസ്റ്റിനു താഴെ വന്ന കമ്മന്റുകളാണ് ചിരിപ്പിച്ചു കൊല്ലുന്നത്..കല്യാണം കഴിക്കാതെ കുട്ടികൾ ഉണ്ടാവുന്നെങ്കിൽ പരീക്ഷ എഴുതാതെയും പാസാവാം SFI .ഇതിനായിരിക്കുമോ ആർഷോ കേരള സംസ്കാരം എന്ന് പറയുന്നത് .വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു ഒന്നാം ക്ലാസ്സ്‌ മുതൽ SFI യിൽ ചേർന്നാൽ മതിയായിരുന്നു..

 

രാഷ്ട്ര പുരോഗതിക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഇടയിൽ അദ്ദേഹത്തിന് പരീക്ഷ എഴുതാൻ സമയം കിട്ടി കാണില്ല. അത് മനസിലാക്കി അദ്ദേഹത്തെ വിജയിപ്പിക്കേണ്ടത് രാജ്യത്തിൻറെ ഉത്തരവാദിത്വം ആണ്.ലാൽ സലാം.ഇനി ഇവനെ കേരള പോലീസിൽ കാണാം...മത്സരിക്കാതെ കൗൺസിലർ ആക്കും. PSC പരീക്ഷ യിൽ കോപ്പിയടിച്ചു പോലീസ് ആക്കും പിന്നെയല്ലേ എഴുതാതെ പരീക്ഷ പാസ്സാകുന്നത് .തിരുത്തിയ മാർക്ക് ലിസ്റ്റിന് തീപിടിക്കില്ലെന്ന് പ്രതീക്ഷിക്കാം..പരീക്ഷ എഴുതാതെ തന്നെ പാസായ SFI സംസ്ഥാന സെക്രട്ടറി ആർഷോക് DYFI ഉജ്ജ്വല സ്വീകരണം നൽകും

 

ലാൽസലാം..എന്നാലും ഇവറ്റകൾക്ക് ഒരു ഉളുപ്പും ഉണ്ടാവില്ല...വാഴക്കുല പോലെ ഇതും അലങ്കാരമാക്കി കൊണ്ട് നടക്കും...മാർക്കിട്ടവർ കോൺഗ്രസ് അനുഭാവ യൂണിയൻ നേതാക്കളാണെന്ന ക്യാപ്സ്യൂൾ അൽപസമയത്തിനകം പ്രതീക്ഷിക്കാം...ഉത്തരവാധിത്തമേറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതീക്ഷിക്കേണ്ട...തുടങ്ങിയ രസകരമായ കമ്മന്റുകളാണ് വരുന്നത്..അതിനിടെ,​ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂവിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കാസർകോട് സ്വദേശി കെ. വിദ്യയ്ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തു. മഹാരാജാസിലെ പൂർവവിദ്യാർത്ഥിയാണ് വിദ്യ. അട്ടപ്പാടി ഗവ. കോളേജിൽ അഭിമുഖത്തിനാണ് മഹാരാജാസിൽ ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന വിദ്യയും അർഷോയും കോളേജിൽ അടുത്ത സുഹൃത്തുക്കളായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends