സി പി എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു... സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന

സി പി എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടായേക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ട്.
ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.കെ ശശിയെ തരം താഴ്ത്തിയേക്കുമെന്നാണ് സൂചന. പി.കെ. ശശിക്കെതിരെ പാര്‍ട്ടി ഫണ്ട് തിരിമറി ഉള്‍പ്പെടെ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് പി.കെ ശശി വിട്ടു നില്‍ക്കുകയാണ്.
പി.കെ. ശശിക്കെതിരായ നടപടി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്നാണ് യോഗം. ചെന്നെയിലേക്ക് പോകുന്നു എന്നാണ് ശശി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
വിഭാഗീയ പ്രവര്‍ത്തനം രൂക്ഷമായ ചെര്‍പ്പുളശ്ശേരി, പുതുശ്ശേരി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. നേരത്തെ ജില്ലയിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂര്‍ നാഗപ്പന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയുണ്ടാകുക.
"
https://www.facebook.com/Malayalivartha























