ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം റിജോ വര്‍ഗീസ് വാഹനാപകടത്തില്‍ മരിച്ചു

മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം റിജോ വര്‍ഗീസ് (30) കണ്ണൂര്‍ മരിച്ചു. പൂജപ്പുരയില്‍ വച്ച് റിജോ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിടിച്ചാണ് മരണം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
അനേക വര്‍ഷമായി ഗണേഷ്‌കുമാറിന്റെ സഹായിയായി റിജോ കൂടെയുണ്ടായിരുന്നു. മന്ത്രിയായിരുന്ന സമയത്തും പേഴ്‌സണല്‍ സ്റ്റാഫില്‍ റിജോ വര്‍ഗീസുണ്ടായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂരിലുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും പോസ്റ്റ് മോര്‍ട്ടം നടത്തുക. ഏറെക്കാലം ഗണേശനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം. എല്ലാ മേഖലയിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലെത്തി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha