സഹകരണ ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂരില്‍ സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കൂവപ്പടി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ബാങ്കിന് മുകള്‍നിലയില്‍ കോണ്‍ഫറന്‍സ് ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണം എന്ന് സംശയിക്കുന്നു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കോടനാട് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha