കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ കുടിശിക തുക സര്‍ക്കാര്‍ ഇതുവരെയും നല്‍കിയില്ലെന്നാരോപിച്ച് കുട്ടനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ കുടിശിക തുക സര്‍ക്കാര്‍ ഇതുവരെയും നല്‍കിയില്ലെന്നാരോപിച്ച് കുട്ടനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ പങ്കെടുക്കുന്ന അദാലത്ത് നടക്കുന്ന കുട്ടനാട് താലൂക്ക് ഓഫീസിലേക്കായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നാലുമാസം മുന്‍പ് കുട്ടനാട്ടില്‍ നിന്നും സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം ഇപ്പോഴും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് ആരോപണമുയരുന്നത്.
700 കോടി രൂപ കുടിശികയാണെന്നും പണം നല്‍കാത്തതിനാല്‍ കര്‍ഷകരെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പോലീസിന്റെ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഇപ്പോള്‍ എസി റോഡ് ഉപരോധിക്കുന്നു.
"
https://www.facebook.com/Malayalivartha























