Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നെല്ലുവിറ്റ പണം സർക്കാരിൽനിന്നു കിട്ടാൻ നെട്ടോട്ടമോടി കർഷകർ.തിരിഞ്ഞു പോലും നോക്കുന്നില്ല; ചെലവിനുള്ള പണത്തിനുമായി കർഷകർ പെടാപ്പാടുപെടുമ്പോഴാണ്, സർക്കാരിന്റെവക കുടിശ്ശികയും...ഇതെല്ലം അവഗണിച്ച് മന്ത്രിമാർ വിദേശത്തേക്ക് പറക്കുന്നു...

07 JUNE 2023 01:12 PM IST
മലയാളി വാര്‍ത്ത

കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിനച്ചെലവുകൾ നടത്താൻ പോലും സംസ്ഥാനം ബുദ്ധിമുട്ടിൽ. അപ്പോഴും മന്ത്രിമാരുടെ അമേരിക്കൻ യാത്ര തുടരും. മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ അമേരിക്കയിലേക്ക് പോകും. അതിനിടെ കർഷകരെ നെല്ലുവിറ്റ പണത്തിനായി നെട്ടോട്ടമോടിക്കുന്ന ദുരിത കഥയും പുറത്തു വരികയാണ്. ജൂൺ ആറുവരെ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത് 557 കോടി രൂപ. 71,000-ത്തോളം കർഷകരാണ് രണ്ടുമാസമായി കാത്തിരിക്കുന്നത്. കളവലിക്കാനും ഒന്നാംവിളയുടെ ചെലവിനുള്ള പണത്തിനുമായുള്ള ബുദ്ധിമുട്ടിലാണ് അവർ. ക്ഷേമ പെൻഷൻ നൽകി വോട്ടുറപ്പിക്കുന്ന സർക്കാർ മറ്റൊന്നും കാണുന്നുമില്ല.വിദേശത്തേക്കു തിരിക്കുന്നതിനു മുൻപ് ധനമന്ത്രി, ധനസെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ചർച്ച. പ്രതിസന്ധിയുണ്ടെങ്കിലും ആനുകൂല്യങ്ങളും മറ്റും തടയരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മുൻഗണന നോക്കി വേണം പണം ചെലവിടാൻ. ഒഴിവാക്കാവുന്ന ചെലവുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. കേരളത്തെ ഊട്ടുന്ന കർഷകരെ നെല്ലുവിറ്റ പണത്തിനായി നെട്ടോട്ടമോടിച്ച് സർക്കാരും സപ്ലൈകോയും.

ജൂൺ ആറുവരെ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത് 557 കോടി രൂപ. 71,000-ത്തോളം കർഷകരാണ് രണ്ടുമാസമായി കാത്തിരിക്കുന്നത്. കളവലിക്കാനും ഒന്നാംവിളയുടെ ചെലവിനുള്ള പണത്തിനുമായി കർഷകർ പെടാപ്പാടുപെടുമ്പോഴാണ് സർക്കാരിന്റെവക കുടിശ്ശികയും.നെല്ലെടുപ്പ് കഴിഞ്ഞിട്ട് ഏറെനാളായിട്ടും മില്ലുകാർ വിതരണം ചെയ്യാത്ത സംഭരണരശീതിന്റെ (പി.ആർ.എസ്.) കണക്കുകൂടിയാവുമ്പോൾ തുക 800 കോടിക്ക് മുകളിലാവും. 1975 കോടിരൂപയുടെ നെല്ല് സംഭരിച്ചവകയിൽ 709 കോടി രൂപ മാത്രമാണ് നൽകിയത്.സപ്ലൈകോയുടെ അനുമതിപത്രംവാങ്ങി തുക കർഷകരുടെ അക്കൗണ്ടിലേക്ക് അപ്പോൾതന്നെ നൽകുന്ന രീതിയായിരുന്നു കഴിഞ്ഞവർഷംവരെ. സംഭരണത്തിന്റെ കണക്ക് ദേശസാത്കൃത ബാങ്കുകളിൽ നൽകിയാൽമതിയായിരുന്നു. കർഷകർക്ക് കൃത്യമായി തുക ലഭിച്ചെങ്കിലും ബാങ്കിന് സർക്കാർ കൃത്യമായി നൽകാത്തത് പ്രതിസന്ധിയായി.ഈ വർഷം ആദ്യം ഇത് കേരള ബാങ്കുവഴിയാക്കി. അവർ കുറച്ചു തുക നൽകി പിന്നീട് നിർത്തി. ഇതോടെ ബാങ്കുകളുടെ കൂട്ടായ്മവഴി സപ്ലൈകോ 700 കോടി രൂപയുടെ കരാറുണ്ടാക്കി. ഇപ്പോൾ ബാങ്കുകളുടെ കൺസോർഷ്യം നൽകുന്ന പണം സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് കർഷകർക്ക് നൽകുകയാണ് ചെയ്യുന്നത്.ഈ വിളവെടുപ്പുകാലത്തെ വില പൂർണമായി നൽകാൻ ഇനിയും 175 കോടി രൂപകൂടി വേണം.

 

ബാക്കിത്തുക കേന്ദ്രവിഹിതം എത്തുന്നമുറയ്ക്ക് നൽകാമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ.1, ബാങ്ക് വിളിച്ചാൽ വിളിച്ചുനെല്ലെടുപ്പ് രശീത് (പി.ആർ.എസ്.) ഈടായി നൽകി ബാങ്കുകളുെട കൂട്ടായ്മവഴി തുകനൽകാനുള്ള നടപടിക്രമങ്ങൾ വലിയ ചടങ്ങാണ്. ദിവസം രണ്ടോ, നാലോ പേരെ ബാങ്ക് വിളിച്ചാലായി. കർഷകർ ആധാർ കാർഡ് കോപ്പി, ഫോട്ടോ, സംഭരണ രശീതി, രണ്ടു പകർപ്പ് എന്നിവയുമായെത്തി വേണം വായ്പാഫോറം പൂരിപ്പിക്കാൻ.2, ആ അക്കൗണ്ട് പോരാ...നെല്ലിന് പണം കിട്ടാൻ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി കർഷകർ വലഞ്ഞു. അക്കഥ ഇങ്ങനെ..2007 നെല്ലിന് പണം കിട്ടാൻ വേണ്ടിയിരുന്നത് സഹകരണബാങ്ക് അക്കൗണ്ട്2010 ജില്ലാ സഹകരണ ബാങ്കിൽ അക്കൗണ്ട് വേണം2011 ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് വേണമെന്നായി2012 ഗ്രാമീണബാങ്കിന്റെ അക്കൗണ്ട് വേണമെന്ന് നിബന്ധനഇപ്പോൾ ഏതു ബാങ്കായാലും പ്രശ്നമില്ല. കനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലേക്കാണ് നെല്ലിന്റെ പണം വരുക. എന്നാൽ, കൂടുതൽ കർഷകർക്ക് അക്കൗണ്ടുള്ളത് കേരള ബാങ്കിലും ബാങ്ക് ഓഫ് ഇന്ത്യയിലുമാണ്. ഇൗ കർഷകർ ഇത്തവണയും പുതിയ അക്കൗണ്ട് തുടങ്ങേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends