Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മുഖ്യമന്ത്രിയില്ല, ധനമന്ത്രിയില്ല, ചീഫ് സെക്രട്ടറിയില്ല..!ചില്ലി കാശില്ല, കേരളം സാമ്പത്തിക..!അടിയന്തരാവസ്ഥയിലേക്ക്;സമ്മതിച്ച് മുഖ്യൻ മുഖ്യമന്ത്രിക്ക് ഒപ്പം ധനമന്ത്രിയും ഉദ്യോഗസ്ഥ പ്രഭുക്കളും മുഖ്യമന്ത്രിയുടെ ഭാര്യയും പി.എയും..!

07 JUNE 2023 02:08 PM IST
മലയാളി വാര്‍ത്ത
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ നാളെ മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നു. ലോക ഹുഡായിപ്പ് എന്ന് പ്രതിപക്ഷം ആരോപിക്കുന്ന ലോക കേരള സഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ്  മുഖ്യമന്ത്രിയും ധനമന്ത്രി അടങ്ങുന്ന  സംഘം അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രിക്ക് ഒപ്പം ധനമന്ത്രിയും ഉദ്യോഗസ്ഥ പ്രഭുക്കളും മുഖ്യമന്ത്രിയുടെ ഭാര്യയും പി.എയുമുണ്ട്. ധനമന്ത്രി കെ എൻ  ബാലഗോപാലാണ് ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. അമേരിക്കയിൽ പോകുന്നതിന് മുമ്പ് മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുത്ത ഏറ്റവും പ്രധാന യോഗം വകുപ്പിലെ ഉദ്യോഗസ്ഥരുടേതായിരുന്നു.           ഇതിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വകുപ്പുകൾ പണം ചെലവഴിക്കുന്നതിനു മുൻഗണനാക്രമം നിശ്ചയിക്കണമെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് . കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗം നടന്നത്.. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങരുതെന്നും യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താനും ധനമന്ത്രിയും രണ്ടാഴ്ച കാണില്ലെന്നും അതിനിടയിൽ സംസ്ഥാനത്തെ വെട്ടിനിരത്തരുതെന്നും പറയാൻ  മാത്രം മുഖ്യമന്ത്രി തയ്യാറായില്ല.         വരും ദിവസങ്ങളിൽ നിത്യനിദാന ചെലവുകൾക്ക് പോലും പണമില്ല. ട്രഷറിയിലെത്തുന്ന ബില്ലുകളിൽ തീരെ അത്യാവശ്യമുള്ളവക്ക് മാത്രം പണം നൽകിയാൽ മതിയെന്നാണ് നിർദേശം. ട്രഷറി പൂട്ടുന്നത് ഇക്കാലത്ത് പതിവില്ലാത്തതിനാൽ ട്രഷറി തുറന്നു തന്നെയിരിക്കും. എന്നാൽ പണം ഇടപാട് നടക്കില്ല.മന്ത്രി ബാലഗോപാൽ  ധനവകുപ്പിനെ വിട്ട മട്ടാണ്.          ഇന്നു മുതൽ ധനവകുപ്പിൽ ചങ്കിടിയാണ്. വകുപ്പു മന്ത്രിയും മുഖ്യമന്ത്രിയും ഇല്ലാത്ത സാഹചര്യം. സർക്കാർ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നു. കേന്ദ്രത്തിൽനിന്ന് ഒരു ചോദ്യം വന്നാൽ പോലും മറുപടി പറയാനാവില്ല. ചീഫ് സെക്രട്ടറിയും അമേരിക്കൻ  ടൂറിലാണ്.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ  ധനമന്ത്രി കൂടി  അമേരിക്കയിലേക്ക് പോയത്   സംസ്ഥാനത്തെ ജനങ്ങളെ പോലും അത്ഭുതപ്പെടുത്തി കളഞ്ഞു.   ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതു 19 വിദേശയാത്രകളാണ്. അതിൽ 15 എണ്ണം ഔദ്യോഗിക യാത്ര. ചികിത്സാർഥം 3 യാത്രകളും ഒരു സ്വകാര്യ യാത്രയും നടത്തി.      


രണ്ടു ചികിത്സാ യാത്രയ്ക്കും 3 ഔദ്യോഗിക യാത്രയ്ക്കുമായി 32,58,185 രൂപ ചെലവിട്ടതായും നിയമസഭയിൽ സജീവ് ജോസഫിന്റെ ചോദ്യത്തിനു മറുപടി നൽകി. എന്നാൽ ബാക്കി 14 യാത്രകളുടെ ചെലവ് വെളിപ്പെടുത്തിയിട്ടില്ല.

2018 ജൂലൈ 9 മുതൽ 17 വരെ അമേരിക്കയിലായിരുന്നു സ്വകാര്യ സന്ദർശനം. ജൂലൈ 4 മുതൽ 8 വരെ ഫൊക്കാന സമ്മേളനത്തിനു പോയ മുഖ്യമന്ത്രി ഒരാഴ്ച കൂടി സ്വകാര്യ ആവശ്യത്തിന് അവിടെ ചെലവിട്ടു. ഈ കാലയളവാണു സ്വകാര്യ യാത്രയായി കണക്കാക്കിയത്.ലണ്ടനില്‍ മുഖ്യമന്ത്രിയും സംഘവും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നിരുന്നു.. 

 

 

 



നിത്യ ചിലവുകൾക്കുപോലും പണം കണ്ടെത്താനാകാതെ എൽഡിഎഫ് സർക്കാർ പകച്ചുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തുന്നത്. മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപെട്ടു നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂർത്ത് സർക്കാർ വർധിപ്പിക്കുകയാണ്. ''കാട്ടിലെ തടി, തേവരുടെ ആന; നമുക്കെന്തു ചേതം. വലിയാനേ വലി'' എന്നതാണു പിണറായിയുടേയും സിപിഎമ്മിന്റെയും ലൈൻ. ധൂർത്തടിക്കുന്ന പണം ജനത്തിന്റേതാണ്. അവരോട് അത് വിശദീകരിക്കാൻ  മുഖ്യമന്ത്രിക്ക്

 

 

 

ബാധ്യതയുണ്ടെന്ന് പ്രതിപക്ഷം പറയുന്നത് വെറുതെയല്ല. 

കടം വാങ്ങി ശമ്പളവും പെൻഷനും നൽകുന്ന സർക്കാർ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴാണ് ഈ  ധൂർത്തും നടത്തുന്നത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ലണ്ടനിലെ ചിലവിന്റെ കണക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിൽ ചിലവായ തുകയുടെ വിവരങ്ങൾ പുറത്ത് വന്നാൽ മാത്രമേ ധൂർത്തിന്റെ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂ .    എന്നാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയ്‌ക്കെതിരെ നടത്തുന്നത്  പലതവണ ഉയർത്തി പൊട്ടിപ്പൊളിഞ്ഞ ആരോപണങ്ങളാണെന്നാണ് സി പി എം വിശദീകരണം. . കുടുംബാംഗങ്ങളുടെ യാത്രച്ചെലവ്‌ സർക്കാരാണ്‌ വഹിക്കുന്നതെന്ന നുണപ്രചാരണമാണ്‌ നടത്തുന്നത്.. കുടുംബാംഗങ്ങളുടെ യാത്രച്ചെലവ്‌ സർക്കാരല്ല വഹിക്കുന്നതെന്ന്‌ മുഖ്യമന്ത്രിതന്നെ നിരവധി തവണ വ്യക്തമാക്കിയതാണ്‌.  ഔദ്യോഗിക സംഘാംഗങ്ങളുടെ ചെലവു മാത്രമാണ്‌ സർക്കാർ വഹിക്കുന്നത്‌.      
ഭരണത്തിലിരിക്കെ യു ഡി എഫ് സർക്കാർ  അഞ്ചുവർഷം 251 വിദേശയാത്ര നടത്തിയെന്നാണ് ഇടതു മുന്നണി പറയുന്നത്.  ആറര വർഷത്തിൽ 87 വിദേശയാത്രമാത്രമാണത്രേ ഇടതു സർക്കാർ നടത്തിയത്.. യുഡിഎഫ് ഭരണകാലത്ത്  മന്ത്രിമാരുടെ  251 വിദേശയാത്രയിൽ 103ഉം ഔദ്യോഗിക യാത്രകളായിരുന്നു. തുടർന്നുവന്ന എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അഞ്ചുവർഷത്തിൽ 82 വിദേശയാത്ര മാത്രമാണ്‌ നടത്തിയത്. അതിൽ 50 എണ്ണം ഔദ്യോഗികാവശ്യങ്ങൾക്കായിരുന്നു.  നിയമസഭയിൽ യുഡിഎഫ്‌ അംഗം കെ ബാബുവിനു നൽകിയ മറുപടിയിലും ഇക്കാര്യം  വ്യക്തമാണ്‌.
രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ ദുബായ്‌ എക്‌സ്‌പോയ്‌ക്ക്‌ പോയതു മാത്രമാണ്‌ ഇതിനു മുമ്പുള്ള ഔദ്യോഗിക വിദേശസന്ദർശനം. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ടൂറിസം മന്ത്രിയുമാണ് എക്‌സ്‌പോയ്‌ക്ക്‌ പോയത്. മുഖ്യമന്ത്രി ചികിത്സാർഥം പോയതും മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ചിഞ്ചുറാണി എന്നിവർ നടത്തിയ സ്വകാര്യയാത്രകളും മാത്രമാണ്‌ മറ്റു വിദേശ യാത്രകൾ. ഇക്കാര്യം ബോധപൂർവം മറച്ചുവയ്‌ക്കുകയാണ്‌ കെപിസിസി പ്രസിഡന്റും ഒരു വിഭാഗം മാധ്യമങ്ങളും. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കുടുംബാംഗങ്ങളും നടക്കുന്നതും മാർക്‌സിന്റെ ശവകുടീരം കാണാൻ പോയതുമാണ്‌ കെപിസിസി പ്രസിഡന്റിനു ദഹിക്കാത്തതെന്നും ഇടതു നേതാക്കൾ പറയുന്നു.
 മന്ത്രി ബാലഗോപാലിൻ്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി ധനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് . യോഗത്തിൽ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദീകരിച്ചു. കടമെടുപ്പു തുക കുറച്ചതിന്റെ കാരണം ആരാഞ്ഞു കേന്ദ്രത്തിനു കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അഡി.ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു. കടമെടുക്കാൻ കഴിയുന്ന തുകയിൽ കേന്ദ്രം വന്‍ വെട്ടിക്കുറവു വരുത്തിയതോടെ വരും മാസങ്ങളിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. 32,500 കോടി രൂപ കടമായി സ്വീകരിക്കാൻ കഴിയുമെന്നാണു കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും 15,390 കോടി രൂപയ്ക്കാണ് അനുമതി നൽകിയത്. 17,110 കോടിയുടെ കുറവുണ്ട്. 
25,000 കോടി രൂപയെങ്കിലും ഈ വർഷം കടമെടുക്കാന്‍ കഴിയുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. പകുതിയോളം തുക വെട്ടിക്കുറച്ചതോടെ ഈ വർഷം കടമെടുക്കാൻ കഴിയുക 15,390 കോടി രൂപ മാത്രമാണ്. ഈ വർഷം ഇതിനകം 2000 കോടി കടമെടുത്തു കഴിഞ്ഞു. ഇത്രയധികം തുക വെട്ടിക്കുറയ്ക്കുന്നത് ആദ്യമായാണ്. കഴിഞ്ഞവർഷം 23000 കോടി രൂപ വായ്പയെടുക്കാനാണ് അനുമതി നൽകിയിരുന്നത്. വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. 

കിഫ്ബി, പെൻഷൻ ഫണ്ട് തുടങ്ങിയവ വഴിയെടുത്ത വായ്പകളുടെ പേരിലാണു തുക വെട്ടിക്കുറച്ചതെന്നാണു സൂചന. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും വഴിയെടുത്ത ലോണുകൾ കേരളത്തിന്റെ വായ്പാ പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിരുന്നു. ദൈനംദിന കാര്യങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനപ്പുറത്തേക്കു സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും യുജിസി അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ എന്നിവ കൊടുത്തുതീര്‍ത്തിട്ടില്ല. മാസം തോറും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും സാഹചര്യമായില്ല. രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഇപ്പോള്‍ കുടിശികയുണ്ട്.   സംസ്ഥാനം ഏത് അടുപ്പിൽ പോയി വീണാലും തങ്ങൾക്ക് ഒന്നുമില്ലെന്ന ചിന്തയാണ്   ഭരണാധികാരികൾക്കുള്ളത്.  കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി ഇത്തരത്തിൽ മുന്നോട്ടു പോവുകയാണെങ്കിൽ ഇനിയൊരു വിദേശയാത്ര സാധ്യമല്ലെന്ന് മുഖ്യമന്ത്രിക്കറിയാം. അതു കൊണ്ടു കൂടിയാണ്  അദ്ദേഹം  ധനമന്ത്രിയെ കൂടി  ഒപ്പം കൂടിയത്. കേന്ദ്ര സർക്കാർ കേരളത്തിൻ്റെ സാമ്പത്തിക കാര്യത്തിൽ കൂടുതൽ കർശനമായ നിലപാടാണ് സ്വീകരിക്കാൻ പോകുന്നത്.കടത്തിൻ്റെ പരിധി വെട്ടിക്കുറച്ചത് ഇതിൻ്റെ ഭാഗമായാണ്.ഇന്ത്യയിൽ ഒരു സംസ്ഥാനം ശ്രീലങ്കയുടെ അവസ്ഥയിലേക്ക് നീങ്ങുന്നത് കേന്ദ്ര സർക്കാരിന് ചിന്തിക്കാനാവില്ല.   കേരളത്തെ കുറിച്ച്  ധനമന്ത്രി നിർമല സീതാരാമന് ഒരു അഭിപ്രായവുമില്ല. കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന് കേരളം ആവർത്തിച്ചു പറയുന്നുവെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാൽ കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി ആവർത്തിക്കുന്നു. ഇതിന് കാരണം കേരളത്തിൻ്റെ കെടുകാര്യസ്ഥതതയാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം.
ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാൻ എ.ജി സാക്ഷ്യപ്പെടുത്തിയ രേഖ കേരളം സമർപ്പിക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു. 2017 മുതൽ കേരളം ഇക്കാര്യത്തിൽ വീഴ്ചവരുത്തുകയാണ്. ഒരു വർഷം പോലും രേഖകൾ കൃത്യമായി സമർപ്പിക്കാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു.
ഇതാണ് കടമെടുപ്പ് പരിധിയിെയെയും ബാധിച്ചത്.
സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നൽകും. 32,440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി പക്ഷെ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടിയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാരിന്റെ കടും വെട്ട്. 

ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ്.  സർക്കാർ പ്രതിസന്ധിയിലല്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്. സർക്കാർ പ്രതിസന്ധിയിലാണെന്ന് പറഞ്ഞാൽ എങ്ങനെയാണ് മുഖ്യമന്ത്രി വിദേശയാത്രക്ക് പോകുന്നത്.   കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ ഉണ്ടായിരുന്നു.  തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ   ഒരു വിദേശയാത്രക്ക് തയ്യാറെടുക്കുന്ന ചിത്രമായിരുന്നു അത്. അദ്ദേഹം ചെന്നൈ എയർ പോർട്ടിൽ നിൽക്കുകയാണ്. കൂടെ കുടുംബമോ മറ്റ് പരിവാരങ്ങളോ ഇല്ല.  സ്റ്റാലിൻ വിദേശത്ത് പോകുന്നത് സംസ്ഥാനത്ത് പദ്ധതികൾ കൊണ്ടുവരാനാണ്.  ഉല്ലാസയാത്രക്കല്ല.  അതിനിടെ  ലോക കേരള സഭയിൽ യൂസഫലി പങ്കെടുക്കുന്നില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സഹോദരൻ്റെ കുഞ്ഞിൻ്റെ വിവാഹമാണ് കാരണമെന്ന് പറയുന്നുണ്ടെ ങ്കിലും വിവാദങ്ങളാണ് കാരണമെന്ന് മനസിലാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends