കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; വിദ്യാർത്ഥി സമരം പിൻവലിച്ചു

എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാർത്ഥി സമരം പിൻവലിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും ഇന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം. കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിലായിരുന്നു ചർച്ച. ചർച്ചയെ തുടർന്ന് വിദ്യാർത്ഥി സമരം പിൻവലിച്ചു കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കോളേജ് അധികൃതർ.
https://www.facebook.com/Malayalivartha























