കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. കൊടുവള്ളി പുത്തലത്ത് വീട്ടില്‍ കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വില്‍പ്പനയ്ക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂന മര്‍ദ്ദം കാരണം കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ന്യൂന മര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ബിപോര്‍ജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.
വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിയും മിന്നലും കാറ്റും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























