ലൈഫ് മിഷൻ കേസിൽ നിർണായക നീക്കം; തുടർച്ചയായി സമൻസ് നൽകിയിട്ടും ഹാജരാകാത്ത സന്ദീപ് നായരെ അറസ്റ്റ് ചെയ്തു; കേസിൽ ഇനി അടുത്ത നീക്കം ?

കഴിഞ്ഞ ദിവസം ലൈഫ് മിഷൻ കേസിൽ നിർണായക നീക്കം നടന്നിരുന്നു.അതായത് കോടതിക്ക് മുന്നിൽ ഹാജരാകാതിരുന്ന പ്രതിയെർ അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ കേസിൽ മൂന്നാം പ്രതി സന്ദീപ് നായരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് . കോടതിയിൽ തുടർച്ചയായി ഹാജരാകാത്ത സാഹചര്യത്തിൽ എറണാകുളം പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു കേസിൽ എം. ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കോടതി പ്രതികൾക്ക് സമൻസ് അയച്ചിരുന്നു. നിരന്തരം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് വാറന്റ് പുറപ്പെടുവിച്ചത്.പിന്നാലെ കഴിഞ്ഞ ഇവസം സന്ദീപ് നായരേ അറസ്റ്റ് ചെയ്തു.. കലൂരിലെ പ്രത്യേക കോടതിയായിരുന്നു ഹാജരാകാൻ നോട്ടീസ് നൽകിയത് . പക്ഷെ സന്ദീപ് ഹാജരായില്ല. .
അതേസമയം ഇഡി ലൈഫ് മിഷൻ കരാർ കമ്മീഷൻ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ആകെ 11 പ്രതികളുണ്ട് . കുറ്റപത്രം പരിശോധിച്ച ഉടനെ കോടതി സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് ഹാജരാകാൻ നോട്ടീസ് നൽകി. പക്ഷേ എന്നാൽ മറ്റ് പത്ത് പ്രതികളിൽ പലരും, നേരിട്ടും, ചിലരുടെ വക്കീലുമായി എത്തി, എന്നാൽ സന്ദീപ് നായർക്ക് വേണ്ടി വക്കീലന്മാർ ഹാജരായില്ല.
https://www.facebook.com/Malayalivartha























