വെള്ളാപ്പള്ളി വെറും കടലാസ് പുലിയാണെന്ന് വിഎസ്, ശങ്കറിനെ ആര്‍എസ്എസുകാരനാക്കാന്‍ മോഡിയും വെള്ളാപ്പള്ളിയും ശ്രമിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ വെറും കടലാസ് പുലിയാണെന്ന് നരേന്ദ്ര മോദി തിരിച്ചറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആര്‍. ശങ്കറിനെ ആര്‍എസ്എസുകാരനാക്കാന്‍ മോദിയും വെള്ളാപ്പള്ളിയും ശ്രമിക്കുകയാണ്. ശ്രീനാരായണീയരെ കാട്ടി പത്തുപുത്തനുണ്ടാക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും വി.എസ് ആരോപിച്ചു.
എന്നാല്‍, മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിരവധി തവണ തിരക്കിയെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ജാഗ്രത സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മറുപടി നല്‍കി മുഖ്യമന്ത്രി 12ന് അയച്ച കത്തും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു.
ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയ കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. വിവാദം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടാതിരുന്നത് ആശ്ചര്യകരമാണ്. വിഷയത്തില്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നല്‍കിയ കത്തും ജോസഫ് പുറത്തുവിട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് താങ്കള്‍ക്കാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതെങ്കില്‍ എന്താവും പ്രതികരണമെന്ന് അറിയാന്‍ താത്പര്യമുണ്‌ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha