Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇതാണ് ദൈവദൂതന്‍... ആരുടെയൊക്കെയോ കരച്ചില്‍ കേട്ട് ഓടിയെത്തിയ രക്ഷകന്‍... അവസരോചിതമായ പ്രവര്‍ത്തനത്തിലൂടെ അപകടം ഒഴിവാക്കി രക്ഷകനായി സുധീഷ്

07 JUNE 2023 07:28 PM IST
മലയാളി വാര്‍ത്ത

തിരക്കുള്ള റോഡരികില്‍ എന്‍ജിന്‍ ഓഫാക്കാതെ ഒതുക്കിനിറുത്തിയിരുന്ന കാര്‍ അപ്രതിക്ഷിതമായി പിന്നോട്ടു നീങ്ങി. കോട്ടക്കല്‍ നഗരമധ്യത്തില്‍ പ്രധാന റോഡിലാണ് സംഭവം. ഒരു പെണ്‍കുട്ടി അതിന്റെ മുന്നിലെ ഡോര്‍ തുറന്ന് എന്തോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ അപ്രതീക്ഷിതമായി പിന്നിലേക്ക് ഉരുളുകയായിരുന്നു. അതുവഴി ബൈക്കില്‍ വന്ന ഒരാള്‍ ഒരു നിമിഷം പോലും പാഴാക്കാതെ ബൈക്ക് റോഡില്‍ നിര്‍ത്തി ഹെല്‍മറ്റും ഊരിവച്ച് കാറിലേക്ക് ചാടിക്കയറി. മീഡിയനില്‍ ഇടിച്ച് മുന്നോട്ടു നീങ്ങാനൊരുങ്ങിയ വാഹനം ബ്രേക്ക് ചവിട്ടി നിര്‍ത്തി.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രക്ഷകനായെത്തിയ ആ ബൈക്ക് യാത്രികന്‍ ആരാണെന്നായിരുന്നു സോഷ്യല്‍ മീഡിയ തിരഞ്ഞത്. കോഴിച്ചെന സ്വദേശിയും കെഎസ്എഫ്ഇയുടെ കോട്ടയ്ക്കല്‍ ശാഖയിലെ ജീവനക്കാരനുമായ സുധീഷ് എന്ന വ്യക്തിയാണ്, അവസരോചിതമായ പ്രവര്‍ത്തനത്തിലൂടെ അപകടം ഒഴിവാക്കി രക്ഷകനായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണു സംഭവം നടന്നതെന്നു സുധീഷ് പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

''തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം നടക്കുന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് ഓഫിസിലേക്കു മടങ്ങി വരികയായിരുന്നു. ചങ്കുവെട്ടി ഭാഗത്തുനിന്ന് കോട്ടയ്ക്കലിലേക്കാണ് ഞാന്‍ വന്നത്. ഓഫിസിന്റെ മുന്നിലാണ് ഈ സംഭവം നടക്കുന്നത്. ഞങ്ങളുടെ ഓഫിസിനു താഴെ ഫെഡറല്‍ ബാങ്കാണ്. അവിടേക്കു വന്നതാണു കാറിലുണ്ടായിരുന്ന ആളുകള്‍.

വണ്ടി ഓഫാക്കാതെ ഓടിച്ചിരുന്നയാള്‍ എടിഎമ്മിലേക്കു പോയതായിരുന്നു. ഇതിനിടെ കുട്ടികള്‍ വാഹനത്തില്‍നിന്നു പുറത്തിറങ്ങിയിരുന്നു. ഉള്ളിലുള്ള ആരോ എന്തോ ചെയ്തതാണെന്നു തോന്നുന്നു. ഓട്ടമാറ്റിക് വാഹനമാണ്. എന്താണു സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ല. വണ്ടി പെട്ടെന്ന് പിന്നിലേക്ക് നീങ്ങുന്നതാണ് ഞാന്‍ കാണുന്നത്.

വാഹനം നിര്‍ത്തിയ സമയത്ത് സ്റ്റിയറിങ് വളച്ചാണു വച്ചിരുന്നത്. അതുകൊണ്ട് പിന്നിലേക്ക് ഉരുണ്ട വാഹനം വളഞ്ഞാണ് നീങ്ങിയത്. അങ്ങോട്ട് ചെറിയൊരു ഇറക്കമാണ്. എന്റെ മുന്നിലൂടെയാണ് കാര്‍ അപ്പുറത്തേക്കു പോയത്. ഈ സമയം ഒരു ഡോര്‍ തുറന്നു കിടക്കുകയായിരുന്നു. അതുകൊണ്ട് ലോക്കല്ലെന്ന് മനസിലായി. ബൈക്ക് നിര്‍ത്തി ഓടിച്ചെന്ന് ഡോറില്‍ പിടിച്ച് വലിച്ചുനോക്കി. അതു തുറന്നുകിട്ടി.

ഉടനെ അതില്‍ കയറിയിരുന്നു. അപ്പോഴേക്കും കാര്‍ പിന്നിലെ മീഡിയനില്‍ ഇടിച്ചുനിന്ന് മുന്നോട്ട് നീങ്ങാന്‍ തുടങ്ങുകയായിരുന്നു. ബ്രേക്ക് ചവിട്ടി വണ്ടി നിര്‍ത്തിയ ശേഷം എന്‍ജിന്‍ ഓഫാക്കി.'സംഭവത്തിന്റെ വിഡിയോ കണ്ട് ആര്‍ടിഒ വിളിച്ചിരുന്നുവെന്ന് സുധീഷ് വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം അന്വേഷിച്ചു. വ്യാഴാഴ്ച വൈകിട്ട് പരപ്പനങ്ങാടി ഓഫിസിലേക്ക് ചെല്ലാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീഷ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends