പ്രതിമ അനാച്ഛാദന ചടങ്ങില്‍ തന്നെ ഒഴിവാക്കിയതില്‍ വെള്ളാപ്പള്ളിക്ക് പങ്കില്ലെന്ന് ഉമ്മന്‍ചാണ്ടി

കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്നു തന്നെ ഒഴിവാക്കിയത് വെള്ളാപ്പള്ളി നടേശനല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളി ദുഃഖത്തോടെയാണ് വരരുതെന്ന് അഭ്യര്‍ഥിച്ചത്. സമ്മര്‍ദ്ദത്തിനു പിന്നില്‍ ബി ജെ പിയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കത്ത് പിഎംഒ നിര്‍ബന്ധിച്ച് അയപ്പിച്ചതാണ്. പങ്കെടുക്കില്ലെന്ന് പരസ്യമായതിനു ശേഷമാണ് കത്ത് ആവശ്യപ്പെട്ടത്.
പിഎംഒ കത്ത് വേണമെന്ന് ആവശ്യപ്പെട്ടത് പ്രോട്ടോക്കോള്‍ ഓഫിസറോടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്തു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചശേഷം പിന്നീട് ഒഴിവാക്കുകയായിരുന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുള്ളതിനാല്‍ പരിപാടിയില്‍നിന്ന് ഒഴിഞ്ഞുനിന്നു സഹായിക്കണമെന്ന്എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉമ്മന്‍ ചാണ്ടിയോടു ഫോണില്‍ അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്നു സംഘാടകരുടെ അഭ്യര്‍ഥന മാനിച്ചു താന്‍ വിട്ടുനില്‍ക്കുകയാണെന്നും ഇതില്‍ അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha