Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സിപിഎമ്മിന് തലയ്ക്ക് മുകളില്‍ വാളായ് എസ്എഫ്‌ഐ;തള്ളാനും വയ്യ കൊള്ളാനും വയ്യ തലപുകഞ്ഞ് പിണറായി,എംവി ഗോവിന്ദന്‍ കട്ടക്കലിപ്പില്‍,സര്‍ക്കാരിന് നേരെ മുറവിളി,ഇനിയും നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ സിപിഎം പണി മേടിക്കും,കതിരിന്മേല്‍ വളം വെയ്ക്കാനിറങ്ങി നേതാക്കള്‍

07 JUNE 2023 08:41 PM IST
മലയാളി വാര്‍ത്ത

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്. ഒടുവില്‍ ആശാന്മാരുടെ നെഞ്ചത്തേക്ക് തന്നെ കയറുന്നു. സിപിഎമ്മിനും നിയന്ത്രിക്കാനാകാത്ത വിധം വളര്‍ന്ന് എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടന. രാഷ്ട്രീയ നേട്ടത്തിന് ശത്രുക്കളെ തല്ലാനും കൊല്ലാനും സിപിഎം വളര്‍ത്തുന്ന ഗുണ്ടാ സംഘടന അങ്ങനെ വേണം എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ സംഘടനകളെ പറയാന്‍. പക്ഷെ കാര്യങ്ങള്‍ കൈവിട്ട് പോയി സിപിഎമ്മിന്റെ അടിവേര് തോണ്ടുകയാണിന്ന് ഈ സംഘടനകള്‍. പെണ്ണുപിടി,ലഹരിക്കടത്ത്,ലഹരി ഉപയോഗം,കുത്ത് വെട്ട് കൊല തുടങ്ങി എസ്‌ഐഫ്‌ഐ എടുക്കാത്തതായ് ഒന്നുമില്ല. സിപിഎമ്മിന്റെ ലേബലില്‍ കാണിച്ച് കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക് അതിരില്ല. ആകാശ് തില്ലങ്കേരിയേയും അര്‍ജുന്‍ ആയങ്കിയേയും വളര്‍ത്തിയ സിപിഎമ്മിന് ഒടുവില്‍ പണി കിട്ടിയില്ലെ. അതേപോലെ മാറിക്കഴിഞ്ഞി എസ്എഫ്‌ഐയിലെ മിക്ക നേതാക്കളും. സിപിഎമ്മിന് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ.

എസ്എഫ്‌ഐ കടന്നു പോകുന്നത് മുന്‍പില്ലാത്ത വിധത്തിലുള്ള വിവാദങ്ങളിലൂടെയാണ്. വിദ്യാര്‍ഥി സംഘടനാ നേതൃത്വമുണ്ടാക്കുന്ന വിവാദങ്ങള്‍ക്കു നിരന്തരം മറുപടി പറയേണ്ടിവരുന്നത് സിപിഎം നേതൃത്വത്തെയും വലയ്ക്കുന്നു. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളെല്ലാം ഒടുവില്‍ കേന്ദ്രീകരിക്കപ്പെടുന്നത് സര്‍ക്കാരിനെതിരെയാണ്. ഭരണത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലുള്ള എസ്എഫ്‌ഐ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരും ഗൗരവത്തോടെ കാണുന്നു. ഇനി കണ്ടിട്ടെന്ത് കാര്യം. ഇനി നടപടി എടുത്താലും കതിരിന്മേല്‍ വളം വെക്കല്‍ മാത്രം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത് പാര്‍ട്ടിയെ ദേശീയതലത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം വിവാദമായതോടെ എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു പകരം കമ്മിറ്റിയെ നിയമിച്ചു.

എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായശേഷം നടത്തിയ ആദ്യ ഇടപെടലുകളിലൊന്ന് തലസ്ഥാന ജില്ലയിലെ എസ്എഫ്‌ഐ നേതൃത്വത്തിലെ ശുദ്ധീകരണമായിരുന്നു. ആരോപണങ്ങളുടെ നീണ്ടനിരയെ അഭിമുഖീകരിച്ചിരുന്ന ജില്ലയിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ സിപിഎം ജില്ലാ നേതൃത്വം നടപടിക്കു നിര്‍ബന്ധിതമായത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശത്തോടെയാണ്. സ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥാനത്തുനിന്നു നീക്കി. ഇരുവരും മദ്യപിച്ച് ഡാന്‍സ് ചെയ്യുന്നു എന്ന പ്രചാരണത്തോടെ വിഡിയോ പുറത്തുവന്നതോടെയായിരുന്നു നടപടി. സംഘടനാ നേതൃത്വത്തിലെത്താന്‍ പ്രായം കുറച്ചു കാണിച്ചെന്നും അതിനു നിര്‍ദേശിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പനാണെന്നും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ.അഭിജിത് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നതും പാര്‍ട്ടിക്കു നാണക്കേടായി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പനു പകരം വി.ജോയ് സെക്രട്ടറിയായതോടെ ഇടക്കാലത്ത് പ്രശ്‌നങ്ങള്‍ ഒതുങ്ങിയെങ്കിലും കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍നിന്നു കേരള സര്‍വകലാശാലയിലേക്ക് അയച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ പട്ടികയില്‍ വിജയിയുടെ പേരിനു പകരം എസ്എഫ്‌ഐ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയത് വിവാദമായി. പ്രിന്‍സിപ്പലിനെ മാറ്റാന്‍ നിര്‍ദേശിച്ച സര്‍വകലാശാല ഡിജിപിക്കു പരാതി നല്‍കി.

എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി വിശാഖിനെ സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി. ആള്‍മാറാട്ട കേസില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കാട്ടാക്കട പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ട് 17 ദിവസമായി. കൗണ്‍സിലര്‍ സ്ഥാനത്തേക്കു വിജയിച്ച പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഒന്നാംപ്രതിയും മുന്‍ പ്രിന്‍സിപ്പലുമായ ജി.ജെ.ഷൈജു മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പാണു സംസ്ഥാന തലത്തില്‍ രണ്ടു നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചു എന്നാണ് ആരോപണം. എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചതിന് എസ്എഫ്‌ഐ നേതാവ് കെ.വിദ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തനിക്കെതിരെ കരുതിക്കൂട്ടി ചിലര്‍ ചെയ്ത തിരിമറിയാണെന്ന് ആര്‍ഷോ സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആര്‍ഷോ കുറ്റക്കാരനല്ലെന്നു പറഞ്ഞ മഹാരാജാസ് കോളജ് അധികൃതര്‍ മുന്‍ നിലപാട് തിരുത്തി. ഇടത് അധ്യാപക സംഘടനയിലുള്ളവരാണ് ആര്‍ഷോയ്‌ക്കെതിരെ നീക്കം നടത്തിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്.

പണി എവിടെ നിന്ന് പോയതായാലും തലപുകയുന്നത് സിപിഎമ്മിനും സര്‍ക്കാരിനും. പിണറായിക്കാലത്ത് അഴിച്ചുവിട്ടിരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളെ ഒരു വഴിക്കൂടെ നന്നാക്കാന്‍ എംവി ഗോവിന്ദന്‍ നന്നേ പണിപ്പെടുന്നുണ്ട്. കാരണം പിണറായിയോടെ സിപിഎം അവസാനിക്കരുതല്ലോ. ആ കരുതലാണ് ആ കസേര നോട്ടമിട്ടിരിക്കുന്ന ഗോവിന്ദന്‍ മാഷ് പിള്ളേരെ നന്നാക്കാന്‍ പെടാപ്പാട് പെടുന്നത്. പിണരായി ഭരിച്ച് മുടിച്ച് കുളംതോമ്ടി ഇട്ടിരിക്കുകയാണ്. മലയാളിക്ക് മുന്നില്‍ പാര്‍ട്ടിയുടെ പതിച്ഛായ നഷ്ടപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയിലുള്ളവര്‍ പോലും പുറത്ത് പോയിത്തുടങ്ങി. ഈ പ്രസ്ഥാനം അത്രത്തോളം കുത്തഴിഞ്ഞ് കഴിഞ്ഞു. ആകെ പച്ചതൊട്ട് നില്‍ക്കുന്ന കേരളവും കൂടി പോയാല്‍ പിന്നെ ഒരു ഭാവിയില്ല ഈ പാര്‍ട്ടിക്ക് ചെങ്കൊടി കുത്താന്‍ ഒരു മണ്ണുമില്ല. അതുകൊണ്ട് വിദ്യാര്‍ത്ഥി സംഘടനകളെ ഉള്‍പ്പെടെ നേരെയാക്കാന്‍ ഗോവിന്ദനും ഒരു കൂട്ടരും ശ്രമിക്കുന്നത്. പക്ഷെ ഏറെ വൈകിപ്പോയി അത്രത്തോളം ജീര്‍ണ്ണിച്ച് കഴിഞ്ഞു ഈ പാര്‍ട്ടിയും ഇതിന്റെ ഓരോ സംഘടനയും. വിദ്യാര്‍ത്ഥികളല്ല കൊടുംക്രിമിനലുകളാണ് ഈ സംഘടനയിലുള്ളത്. മുതിര്‍ന്ന നേതാക്കളെ പോലും ചോദ്യം ചെയ്യുന്ന ഒരു കൂട്ടം. എല്ലാ വ്ൃത്തികേടുകളിലും ഇവരുടെ പേരുണ്ടാകും. പിണറായി കൊല്ലാനും ചാകാനും ആണല്ലോ ഇവരെ വളര്‍ത്തുന്നത്. അധികാര നേട്ടത്തിന് ഇവരെ എങ്ങനെ വേണേലും ഉപയോഗിക്കും. എസ്എഫ്‌ഐക്കെതിരെ ഒരുകൂട്ടം മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞ് കഴിഞ്ഞു. എന്താണ് നടക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends