Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഗോവിന്ദന്‍ മാഷേ ന്യായീകരണം ആകാം പക്ഷെ ഇങ്ങനെ വെള്ളപൂശരുത്;ആര്‍ഷോ മോനേ താങ്ങി വന്നേക്കുവാണ് പാര്‍ട്ടി സെക്രട്ടറി,ഇനിയിപ്പോള്‍ വെളുപ്പിച്ചെടുക്കലിന്റെ സമയമാണ്,മലയാളീടെ ക്ഷമ പരീക്ഷിക്കുന്നതിന് ഒരതിരുണ്ട്,ഇതിനെയൊക്കെ നമ്മള് സഹിക്കണമല്ലോ

07 JUNE 2023 09:16 PM IST
മലയാളി വാര്‍ത്ത

പാവം ആര്‍ഷോ അവന്‍ പരീക്ഷ എഴുതാത്തതും പക്ഷെ പാസായതും ഒന്നും അവന്‍ അറിഞ്ഞിട്ട. അങ്ങനെയും കൂടി പറ എംവി ഗോവിന്ദാ. കൂട്ടത്തിലുള്ളവനെ താങ്ങിക്കോ പക്ഷെ മലയാളി മൊത്തം അങ്ങ് ഊളരാക്കി കൊണ്ടുള്ള നിങ്ങളുടെ ഈ രാഷ്ട്രീയം കളിയുണ്ടല്ലോ അതങ്ങ് കൈയ്യില്‍ വെച്ചാല്‍ മതി. അരിയാഹാരമാണ് നമ്മളും കഴിക്കുന്നത്. ആര്‍ഷോയ്‌ക്കെതിരായ ആരോപണങ്ങള്‍ ഗൂഢാലോചന, സമഗ്ര അന്വേഷണം വേണമെന്ന് എം.വി.ഗോവിന്ദന്‍. ആ ബെസ്റ്റ് ആര് അന്വേഷിക്കും ഇവരുടെ പാര്‍ട്ടി ആര് ശിക്ഷ വിധിക്കും ഇവരുടെ പാര്‍ട്ടി കോടതി. ഇങ്ങനെ ജനങ്ങളെ പൊട്ടരാക്കുന്ന ഒരു പാര്‍ട്ടി വേറെ കാണില്ല. കൈയ്യിലിരുപ്പ് മുഴുവന്‍ തൊടട്ിത്തരം എന്നിട്ട് ന്യായംപറഞ്ഞ് നില്‍ക്കാന്‍ വരുന്നതാണ് സഹിക്കാന്‍ പറ്റാത്തത്.

ഏതുതരം ഗൂഢാലോചനയാണ് നടന്നതെന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എംവി ഗോവിന്ദന്‍ തള്ള്. എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജരേഖ ചമച്ച് ജോലി തേടിയെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തക വിദ്യാ വിജയനെതിരെയുളള പരാതിയില്‍ ആരെയും സംരക്ഷിക്കുന്ന രീതി പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ല. പൊലീസ് അന്വേഷണവും അനുബന്ധ നടപടികളും നടക്കട്ടെ എന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷയും ജയിച്ചതായുള്ള മാര്‍ക്ക്‌ലിസ്റ്റ് പുറത്തുവന്നതാണ് വിവാദമായത്. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ല. എന്നാല്‍, 'പാസ്ഡ്' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 23നു പ്രസിദ്ധീകരിച്ച ഫലമാണ് ഇപ്പോള്‍ വിവാദത്തിലായത്.

എസ്എഫ്‌ഐക്കാര്‍ക്ക് മാത്രം എങ്ങനെയാണ് ഇതിനുംമാത്രം സാങ്കേതിക പിഴവ് സംഭവിക്കുന്നത്. പരീക്ഷ എഴുതാതെ പാസ്സാകുക,തിരഞ്ഞെടുപ്പില്‍ ജയിച്ച ആളിന്റെ പേര് മാറുക തുടങ്ങിയ പ്രതിഭാസങ്ങള്‍ ഇക്കൂട്ടര്‍ക്ക് മാത്രമേ ഉള്ളു. ഇതിനെ ന്യായീകരിച്ച് മുതിര്‍ന്ന നേതാക്കള്‍ വരും. പിന്നെ കുട്ടി സഖാക്കളെയങ്ങ് പൊതിഞ്ഞ് സംരക്ഷിക്കും. കുട്ടി സഖാക്കളെ അഴിച്ച് വിട്ടിരിക്കുകയാണല്ലോ. കൊടി പിടിക്കാനും തല്ലാനും കൊല്ലാനും ചാകാനുമൊക്കെ യുവരക്തങ്ങളെ വേണം. അതുകൊണ്ട് ഇവരെ പിന്തുണച്ചല്ലേ പറ്റൂ. എന്ത് തോന്നിവാസം കാണിച്ചാലും പാര്‍ട്ടി കണ്ണടയ്ക്കും. കലാലയങ്ങളില്‍ ഇവരുടെ അഴിഞ്ഞാട്ടമാണ്. പ്രിണ്‍സിപ്പള്‍മാരേയും അദ്ധ്യാപകരേയും പേടിപ്പിച്ച് നിര്‍ത്തി എന്ത് തോന്നിവാസവും കാണിക്കുക. കുട്ടി സഖാക്കള്‍ പറയും കോളേജ് അധികൃതര്‍ കേള്‍ക്കും. പിഎം ആര്‍ഷോ തനി ഗുണ്ടയാണ്. ഒരു അഭിഭാഷകനെ വീട്ടില്‍ കയറി തല്ലിയതിന് വധശ്രമത്തിന് കേസുള്ള ആളാണ്. ഒരു വിദ്യാര്‍ത്ഥിനിയെ തല്ലിച്ചതിന് കേസുണ്ട്. ഇങ്ങനെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുത്തനെയാണ് പാര്‍ട്ടി താങ്ങുന്നത്.

ഇപ്പോല്‍ ആര്‍ഷോയുടെ വാദങ്ങള്‍ തള്ളി മഹാരാജാസ് കോളജിലെ പരീക്ഷാവിഭാഗം. നാലാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടിയെന്ന പി.എം.ആര്‍ഷയുടെ വാദം തെറ്റാണ്. മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുകയും പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തെന്ന് പരീക്ഷാ കണ്‍ട്രോളറുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഫലം ക്രമക്കേടെന്നാണ് ആര്‍ഷോ വാദിച്ചത്. പരീക്ഷാ കണ്‍ട്രോളറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം, പുനഃപ്രവേശനം നേടിയത് നാലാം സെമസ്റ്ററില്‍ തന്നെയെന്ന് ആര്‍ഷോ പറഞ്ഞു. 2020 ബാച്ചില്‍ മൂന്നാം സെമസ്റ്റര്‍! പരീക്ഷ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫീസ് അടച്ച രേഖ ഉള്‍പ്പെടെ എല്ലാം കോളജില്‍ ലഭ്യമാവണം. മൂന്നാം സെമസ്റ്ററില്‍ ഇയര്‍ ഔട്ടായാല്‍ എങ്ങനെ റഗുലര്‍ പരീക്ഷ എഴുതാനാവും? വകുപ്പ് മേധാവിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ആര്‍ഷോ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends