Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കാശ് ചെലവാക്കിയത് കാലിത്തൊഴുത്തിന് തന്നെ;ക്ലിഫ് ഹൗസിലെ പൊളിഞ്ഞ മതില്‍ കെട്ടാന്‍ 48 ലക്ഷമെന്ന വാദം പൊളിഞ്ഞു,മുഖ്യനെ കുടുക്കുന്ന രേഖ പുറത്ത്,വാ തുറന്നാല്‍ കള്ളം മാത്രം പറയുന്നൊരു മുഖ്യമന്ത്രി,ഇനിയുമുണ്ടോ ആവോ ഇതുപോലത്തെ ഉഡായിപ്പുകള്‍

07 JUNE 2023 09:25 PM IST
മലയാളി വാര്‍ത്ത

ആഹാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖം എന്തൊരു സംഗീതാത്മകം. ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലുണ്ട്. ക്ലിഫ് ഹൗസില്‍ ഉറക്കമുണരുന്ന മുഖ്യന്റെ വാചകങ്ങള്‍ ഇനി ഇതായിരിക്കും. കാലിത്തൊഴുത്തും പണിയും പശുവിനെ വളര്‍ത്തുകയും ചെയ്യും. പക്ഷെ ഒന്നും പുറത്തേക്ക് അറിയരുത്. ചോദിച്ചാല്‍ പറയും തകര്‍ന്ന മതില്‍ നിര്‍മ്മിച്ചതാണെന്ന്. പക്ഷെ മുഖ്യന്റെ ആ കള്ളം പൊളിഞ്ഞു. ക്ലിഫ് ഹൗസില്‍ നിര്‍മിച്ചത് കാലിത്തൊഴുത്ത് തന്നെ മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കുന്ന രേഖ പുറത്ത്. തകര്‍ന്ന മതില്‍ നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തായിരിക്കുന്ന രേഖ. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി കാലിത്തൊഴുത്ത് പണിതാലും അല്ല ഇനിയിപ്പോള്‍ ഒരു ഷെഡ് പണിതാലും അത് ജനങ്ങള്‍ അറിഞ്ഞിരിക്കണം കാരണം ജനങ്ങളുടെ പൈസ എടുത്താണല്ലോ അമ്മാനമാടുന്നത്. അപ്പോള്‍ ഒരു രൂപ എടുത്താല്‍ അത് എന്തിന് ചെലവാക്കി എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ മുഖ്യമന്ത്രിയ്ക്കുണ്ട്. പക്ഷെ ഖജനാവില്‍ നിന്ന് നയാ പൈസ എടുത്താലും കള്ളം മാത്രമേ മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വരൂ.

കാലിത്തൊഴുത്ത് പശും എന്നൊക്കെ കേള്‍ക്കുന്നതേ സിപിഎമ്മുകാര്‍ക്ക് അലര്‍ജ്ജിയുള്ള ഐറ്റമാണല്ലോ. പശു സംഘികളുടേതാണെന്ന വെപ്പാണ് ഇക്കൂട്ടര്‍ക്കുള്ളത്. അല്ലാതെ അതിനെ ഒരു മൃഗമായ് സിപിഎം കാണില്ല. അപ്പോള്‍ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പണിതു എന്നറിഞ്ഞാല്‍ എല്ലാവരും കൂടി എടുത്തിട്ട് ട്രോളുമല്ലോ. വിചാരിച്ചത് തന്നെ സംഭവിച്ചു. വലിയ ട്രോള്‍ മുഖ്്യമന്ത്രിയ്ക്ക് നേരെ ഉയര്‍ന്നു. മോദിക്ക് കീഴടങ്ങിക്കഴിഞ്ഞു പിണരായിയെന്ന് വലിയ പരിഹാസം പ്രതിപക്ഷം ഉയര്‍ത്തി. ജീയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ കതാലിത്തൊഴുത്തെന്ന് ചോദ്യം വന്നു. കെ കാലിത്തൊഴുത്ത് ആയിരിക്കും. കാലിത്തൊഴുത്ത് മാത്രമല്ല പശുക്കളെ സന്തോഷിപ്പിക്കാന്‍ മ്യൂസിക് സിസ്റ്റം വരെ ഫിറ്റ് ചെയ്യാന്‍ പ്ലാുണ്ടായിരുന്നു. പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. പശുവിനും വേണ്ടേ ഒരു എഞ്ചോയ്‌മെന്റ്. ഇനി ഇതിന്റെ പേരില്‍ എത്ര മുക്കും തുടങ്ങി വലിയ പരിഹാസം സര്‍ക്കാരിന് നേരെ ഉയര്‍ന്നു. ഇതോടെയാണ് പണിയുന്നത് കാലിത്തൊഴുത്ത് അല്ല തകര്‍ന്ന് മതിലാണെന്ന് മുഖ്യമന്ത്രി കളവ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സത്യാവസ്ഥ പുറത്ത് വന്നതോടെ മുഖ്യന് മിണ്ടാട്ടം മുട്ടി.

വിദേശ യാത്ര വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കാലിത്തൊഴുത്ത് നിര്‍മാണത്തിന് ടെണ്ടര്‍ വിളിച്ചതിന്റെ രേഖ പുറത്ത്. തകര്‍ന്ന മതില്‍ നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് രേഖ. മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. തകര്‍ന്ന മതില്‍ പുതുക്കി പണിയാന്‍ വേണ്ടിയാണ് പണം അനുവദിച്ചത് എന്നാണ് കഴിഞ്ഞ ഫെബ്രുവരി 9 ന് വാര്‍ത്താസമ്മേളനത്തിനിടെ ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് 2022 ജൂണില്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത് 42.9 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലിന്റെ പുനര്‍നിര്‍മാണവും പുതിയ കാലിത്തൊഴുത്ത് നിര്‍മാണവും എന്നാണ്. ഈ രേഖകള്‍ നിലനില്‍ക്കെയാണ് വാര്‍ത്ത അവാസ്തവമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. പറയുന്നതെല്ലാം ബൂമറാങ് പോലെ തിരിച്ചടിക്കുകയാണ്.

കാലിത്തൊഴുത്ത് പണിയുന്നതോ പശുവിനെ വാങ്ങുന്നതോ മതില്‍ കെട്ടുന്നതോ അല്ല ഇവിടെ പ്രശ്‌നം. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് അധിക ധൂര്‍ത്ത് കാണിക്കുന്നത്. കാലിത്തൊഴുത്തിന്റെ പേരില്‍ കുറച്ച് മുക്കി. ഇതിന്റെ കൂടെ നീന്തല്‍ക്കുളം നവീകരണത്തിന്റെ പേരില്‍ കുറച്ച് വഹിച്ചു. ഇതെല്ലാം ഖജനാവിലെ കാശ്. ജനങ്ങളുടെ കാശാണ്. വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി ചെലവാക്കേണ്ട കാശ്. ആ പണം വെറുതെ നേതാക്കന്മാരുടെ നവീകരണത്തിന് ചെലവഴിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിന് വീണ്ടും പണം അനുവദിച്ചതും വിവാദമായിരുന്നു. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി ടൂറിസം വകുപ്പ് അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തല്‍കുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തല്‍ കുളം നവീകരണത്തിന് അനുവദിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി ചെലവിട്ടത് 31,92,360 രൂപയാണ്. കുളം നവീകരിച്ചെടുക്കാന്‍ ചെലവ് 18,06,789 രൂപയായി. മേല്‍ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതും നാശാവസ്ഥയിലുമായ നീന്തല്‍ കുളമാണ് നന്നാക്കി എടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നല്‍കിയ വിവരാവകാശ മറുപടിയില്‍ അന്ന് പറഞ്ഞിരുന്നത്. ഇവിടെ മനുഷ്യന്‍ മുണ്ട് മുറുക്കി ഉടുത്ത് ജീവിക്കുമ്പോഴാണ് ഈ ധൂര്‍ത്തൊക്കെ കാണിക്കുന്നത്. ഇനി വിദേശത്തേക്ക് പോകുന്നതിന്റെ ചെവലും ജനങ്ങളുടെ തലയിലാണ്. കടംകയറി മുടിഞ്ഞ ഒരു സംസ്ഥാനം ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ വീണ്ടും ഊറ്റിപ്പിഴിയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends