Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത്... വോള്‍വോ ബസില്‍ 75 ഗ്രാം മാരക എം.ഡി.എം.എ ലഹരി കടത്ത് ... ആലംകോട് സ്വദേശി ഷാനടക്കം 5 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്, 2022 നവംബര്‍ 11 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ച പ്രതികളെ ജയില്‍ സൂപ്രണ്ട് ജൂണ്‍ 27 ന് ഹാജരാക്കണം

08 JUNE 2023 08:44 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കിഴക്കേ അതിര്‍ത്തി അമരവിള ചെക്ക് പോസ്റ്റിലൂടെ വോള്‍വോ ബസില്‍ 75 ഗ്രാം മാരക എം.ഡി.എം.എ ലഹരി കടത്ത് നടത്തിയ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് കേസില്‍ ആലംകോട് സ്വദേശി 23 കാരനായ എം.എസ്. ഷാനടക്കം 5 പേര്‍ക്ക് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്.

2022 നവംബര്‍ 11 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ച പ്രതികളെ ജയില്‍ സൂപ്രണ്ട് ജൂണ്‍ 27 ന് ഹാജരാക്കാനാണുത്തരവ്. വിചാരണ കോടതിയായ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തുന്നതിനായാണ് പ്രതികളെ കോടതി ഹാജരാക്കാനാവശ്യപ്പെട്ടത്. ജാമ്യം നിരസിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് പ്രതികള്‍.



ബാംഗ്ലൂര്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മുരഹര ട്രാവല്‍സിന്റെ എ.സി. വോള്‍വോ ബസില്‍
യാത്രക്കാരനായ ആലംകോട് വഞ്ചിയൂര്‍ കടവിള പുല്ല്ത്തോട്ടം ദേശ സേവിനി ഗ്രന്ഥശാലക്ക് സമീപം യവനിക വീട്ടില്‍ മുരളീധരന്‍ മകന്‍ അച്ചുവെന്ന എം. എസ്. ഷാന്‍ (23) , വര്‍ക്കല മേല്‍ വെട്ടൂര്‍ പോസ്റ്റാഫീസ് പരിധിയില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുറകിലായി ശ്രീശിവം വീട്ടില്‍ ആദര്‍ശ് (22) , എസ്. മുഹമ്മദ് സഫല്‍ , സൂരജ്.എസ്.നായര്‍ , മുഹമ്മദ് സീജ എന്നിവരാണ് 1 മുതല്‍ 5 വരെയുള്ള പ്രതികള്‍.

2022 നവംബര്‍ 11 രാവിലെയാണ് ഷാനെ എക്‌സൈസ് ചെക് പോസ്റ്റിന് മുന്നില്‍ വച്ച് ബസ്സില്‍ നിന്നും തൊണ്ടി സഹിതം സ്പോട്ട് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൃത്യത്തിലെ പങ്കാളിയും മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ഇടപാട് നടത്തിയതുമായ രണ്ടാം പ്രതിയെ കൃത്യ ദിവസം തന്നെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഉള്ള ചോദ്യം ചെയ്യലില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റുപ്രതികളുടെ പേരും വിലാസവും കുറ്റസമ്മത മൊഴിയില്‍ ആദ്യ രണ്ടു പ്രതികള്‍ നല്‍കിയെന്നാണ് എക്‌സൈസ് കുറ്റപത്രത്തില്‍ പറയുന്നത്.


നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി. ഷാജഹാന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.വി. മോനി രാജേഷ്, പ്രിവന്റീവ് ആഫീസര്‍ സുനില്‍ രാജ് .ജി, സി ഇ ഒ മാരായ വിജേഷ്. വി , സുബാഷ് കുമാര്‍. എന്‍, എസ്.പി. അനീഷ് കുമാര്‍ , യു.കെ. ലാല്‍ കൃഷ്ണ, വി. .ജെ. അനീഷ്, എച്ച് ജി.. അര്‍ജുന്‍, വനിതാ ഓഫീസര്‍ ഇന്ദുലേഖ പി.എസ്, ഡ്രൈവര്‍. സി സൈമണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


1985 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതല്‍ വാണിജ്യ അളവുമാണ്.അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തില്‍ പറയുന്നത്.

0.5 ഗ്രാം അളവ് കൈവശം വച്ചാല്‍ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ
0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാല്‍ 22 (ബി) പ്രകാരം10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
10 ഗ്രാമിന് മേല്‍ കൈവശം വച്ചാല്‍ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends