പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതിക്ക് 6 വര്‍ഷം തടവും 25000 രൂപ പിഴയും

ടെലിവിഷന്‍ പരിപാടി കാണാന്‍ പോയ അനുജത്തിയെ വിളിക്കാന്‍ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയായ പ്രതി സുധീഷിന് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടെതാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിച്ചു.
പിഴ തുക കുട്ടിക്ക് നല്‍കണം.2021 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അനുജത്തി സമീപത്തുള്ള പ്രതിയുടെ വീട്ടില്‍ ടിവി കാണാന്‍ പോയപ്പോള്‍ പ്രതി വീടിനു മുന്നില്‍ ഇരിക്കുകയായിരുന്നു. കുട്ടി തിരിച്ച് ഇറങ്ങിയപ്പോള്‍ പ്രതി കുട്ടിയെ കടന്ന് പിടിച്ചു.
ഈ സംഭവം കുട്ടി പ്രതിയുടെ അമ്മയോട് പറഞ്ഞു. അമ്മ പ്രതിയെ പറഞ്ഞ് വിലക്കിയെങ്കിലും പ്രതി അസഭ്യം വിളിച്ചു. അമ്മ ജോലിക്ക് ശേഷം വീട്ടില്‍ എത്തിയപ്പോള്‍ കുട്ടി വിവരം പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈനാണ് പൂജപ്പുര പൊലീസില്‍ വിവരം അറിയിച്ചത്.
"
https://www.facebook.com/Malayalivartha























