പത്തനംതിട്ട വയ്യാറ്റുപുഴയില്‍ വെച്ച് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയില്‍

പത്തനംതിട്ട വയ്യാറ്റുപുഴയില്‍ വെച്ച് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയില്‍. മീന്‍കുഴി തോട്ടുഭാഗം സ്വദേശി ജിതിനാണ് വലയിലായത്.
ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ജിതിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഇന്നലെ വൈകുന്നേരം തെളിവെടുപ്പിനിടെയാണ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൈവിലങ്ങുമായി ജിതിന്‍ രക്ഷപ്പെടുകയായിരുന്നു.മീന്‍കുഴി തോട്ടു ഭാഗം ജിതിനാണ് പൊലീസിന്റെ കണ്‍മുന്‍പില്‍ നിന്ന് ഓടിരക്ഷപ്പെട്ടത്. ഭാര്യയും മക്കളും ഉള്ള ജിതിന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് അറസ്റ്റ് . കനത്ത മഴയായിരുന്നതിനാല്‍ പ്രതിക്കൊപ്പമെത്താന്‍ പൊലീസിനും കഴിഞ്ഞില്ല. രാത്രി വൈകിയും പ്രദേശത്ത് പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha























