റെയില്‍വേ സ്റ്റേഷനില്‍ എംഡിഎംഎയുമായെത്തി, സംശയം തോന്നിയപ്പോൾ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 44 ഗ്രാം എംഡിഎംഎ, പാലക്കാട് രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി (38), പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രണവ് (26) എന്നിവരാണ് പിടിയിലായത്. ബംഗളുരുവില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രധാനകവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയാസ്പദമായി കാണപ്പെട്ടപ്പോഴാണ് ഇവരെ പരിശോധിച്ചത്.
ഇവരില്‍ നിന്നും 44 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പട്ടാമ്പി – കൊപ്പം മേഖലയില്‍ ലഹരി വില്‍പ്പന നടത്തുന്നവര്‍ക്കിടയിലെ മൊത്തവിതരണക്കാരാണ് ഇവര്‍ എന്നാണ് പ്രാഥമികാന്വേഷണത്തില്‍ അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
അതേസമയം മാരകമയക്കുമരുന്നായ എം.എഡി.എം.എയുമായി വയനാട് നിന്ന് യുവാവിനെ പൊലീസ് പിടികൂടി. കമ്പളക്കാട് സ്വദേശിയായ മുണ്ടോളന്‍ വീട്ടില്‍ അര്‍ഷല്‍ അമീന്‍ (26) ആണ് പിടിയിലായത്. മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ത്രാസ് അടക്കമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശത്തില്‍ നിന്നും 0.280 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha























