എട്ട് മുതിര്‍ന്ന ഐ.പി.എസുകാരുടെ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രസര്‍ക്കാരിന് കൈമാറി... പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യു.പി.എസ്.സി ഉന്നതസമിതി യോഗം അടുത്തയാഴ്ച ചേരും...

പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യു.പി.എസ്.സി ഉന്നതസമിതി യോഗം അടുത്തയാഴ്ച ചേരും. 8 മുതിര്‍ന്ന ഐ.പി.എസുകാരുടെ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രസര്‍ക്കാരിന് കൈമാറി.
30 വര്‍ഷം സര്‍വീസുള്ളവരാണിവര്‍.യു.പി.എസ്.സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടങ്ങിയ സമിതി മൂന്നംഗ അന്തിമപാനല്‍ തയ്യാറാക്കി സര്‍ക്കാരിന് കൈമാറും.
സംസ്ഥാന സര്‍ക്കാരാണ് പൊലീസ് മേധാവിയെ നിയമിക്കേണ്ടത്. ജൂണ്‍ 30നാണ് അനില്‍കാന്ത് വിരമിക്കുന്നത്. സി.ആര്‍.പി.എഫ് അഡി. ഡയറക്ടര്‍ നിതിന്‍ അഗര്‍വാള്‍, ഡി.ജി.പിമാരായ കെ. പദ്മകുമാര്‍, ഷേഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ്കുമാര്‍, തീരദേശ പൊലീസ് എ.ഡി.ജി.പി സഞ്ജീബ്കുമാര്‍ പട്‌ജോഷി, ബിവറേജസ് എം.ഡി യോഗേഷ് ഗുപ്ത, ഇന്റലിജന്‍സ് ബ്യൂറോ അഡി. ഡയറക്ടര്‍മാരായ ഹരിനാഥ്മിശ്ര, രവാഡാ ചന്ദ്രശേഖര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
"
https://www.facebook.com/Malayalivartha























