കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടേക്കും

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടേക്കും . വില്ലേജ് ഓഫീസര്‍ പി ഐ സജിത്തിനെതിരെയും നടപടിയുണ്ടായേക്കും. ഇതു സംബന്ധിച്ച ജോയിന്റ് സെക്രട്ടറി കെ ബിജുവിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശ റവന്യുമന്ത്രി അംഗീകരിക്കുകയും ചെയ്തു.
മന്ത്രിയും ജില്ലാ കളക്ടറും പങ്കെടുത്ത അദാലത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കൈക്കൂലിക്കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിലായത്.
വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് അക്കൗണ്ട് രേഖകളും ഉള്‍പ്പടെ 1.05 കോടിയുടെ പണവും രേഖകളും കണ്ടെടുത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























