ഒരു മാസത്തെ സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ വിതരണം ചെയ്യും...

ഒരു മാസത്തെ സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു തുടങ്ങും. മൂന്നു മാസത്തെ കുടിശികയുണ്ട്. 1600 രൂപ വീതം 64 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായും മന്ത്രി .
നേരത്തെ കുടിശികയുണ്ടായിരുന്ന രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുക 3200 രൂപ കഴിഞ്ഞ ഏപ്രിലില്‍ നല്‍കിയിരുന്നു. രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് നല്‍കുന്നതിനായി അന്ന് 1871 കോടി രൂപയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.
അതേ സമയം സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ നല്‍കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഇനി രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ കൂടി നല്‍കാനുണ്ട്. മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരുടെ കുടിശികയുള്ള ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടി കുറച്ചത്. 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയെങ്കിലും പിന്നീടത് 15,390 കോടി രൂപയായി വെട്ടി കുറയ്ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തില്‍ 10,000 കോടി രൂപയുടെ കുറവ് വരുത്തിയതിന് പുറമേയാണ് വീണ്ടും കടമെടുപ്പ് പരിധി വെട്ടി കുറച്ചതെന്നും ധനവകുപ്പ് അധികൃതര്‍.
https://www.facebook.com/Malayalivartha























