Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കാപ്സ്യുൾ ഇറക്കി ക്ഷീണിച്ച് ഇ പി ജയരാജൻ; വിദ്യ എസ്എഫ്ഐ നേതാവല്ല, എസ്എഫ്ഐയിൽ ചേർന്നാൽ നേതാവാകുമോ? അടുത്ത ബോംബ്...കുറ്റവാളികളെ രക്ഷിക്കാൻ ഒരു ശതമാനമെങ്കിലും ഞങ്ങൾ ശ്രമിച്ചിട്ടുണ്ടോ? സഖാക്കൾ കൂട്ടത്തോടെ ഇറങ്ങി...

08 JUNE 2023 03:32 PM IST
മലയാളി വാര്‍ത്ത

കാപ്സ്യുൾ ഇറക്കി ഇറക്കി ഓടി നടക്കുകയാണ് നമ്മുടെ നേതാക്കൾ, കുട്ടി നേതാക്കൾ ചെയ്തു കൂട്ടുന്ന ചെറിയ ചെറിയ കുറുമ്പുകളെ എങ്ങനെയെങ്കിലും ന്യായീകരിച്ചു വെളുപ്പിച്ചല്ലേ മതിയാവുള്ളൂ..അതുകൊണ്ട് മാധ്യമങ്ങളുടെ മുൻപിൽ പെട്ടാൽ അവർ വിടില്ലെന്ന് അറിയാം..അതുകൊണ്ട് മറുപടി പറഞ്ഞെ മതിയാവുള്ളൂ..ഗസ്റ്റ് ലക്ചററാകാൻ വേണ്ടി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ വിദ്യ ആകെ പെട്ട് കിടക്കുകയാണ്. ആരുമറിയില്ലെന്ന് കരുതി ചെയ്തു കൂട്ടിയ കള്ളത്തരം കയ്യോടെ വെളിച്ചതായിരിക്കുകയാണ്...ഇന്നലെ മുതൽ ഇത് തന്നെയാണ് ഇവിടുത്തെ പ്രധാന ചർച്ച വിഷയം എന്നിരിക്കെ ഉത്തരം പറയാതെ ഒഴിഞ്ഞു മാറാൻ നിവർത്തിയില്ല നേതാക്കൾക്ക്..ഇപ്പോൾ ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച മുൻഎസ്എഫ്ഐ നേതാവ് വിദ്യയെ കൈവിട്ട് സിപിഎം. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.‘ ഒരു തിരഞ്ഞെടുപ്പാകുമ്പോൾ പലരും മത്സരിക്കും, അവരെല്ലാം നേതാക്കളാണോ?. കോളജിൽ തിരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ട് ലഭിക്കാൻ സാധ്യതയുള്ള പലരേയും മത്സരിപ്പിക്കും. അവരെല്ലാം നേതാക്കളല്ല.

വിദ്യ ചെയ്തത് തെറ്റാണ്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത നടപടികളെ പ്രശംസിക്കുകയാണ് ചെയ്യേണ്ടത്.ഒരു കുട്ടി തെറ്റായ നിലപാട് സ്വീകരിച്ചാൽ എല്ലാവരും കൂടെ എതിർക്കണം ’– ഇ.പി.ജയരാജൻ പറഞ്ഞു.അത് മാത്രമല്ല പറയാൻ ഉള്ളത്..ഇ പി പറഞ്ഞു വയ്ക്കുന്നത്..നമ്മൾ ഹോട്ടലിലും പുറത്തുമൊക്കെ പോകുമ്പോൾ എത്രയോ ആളുകൾ വന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു, അവർ എല്ലാവരും നേതാക്കളും പ്രവർത്തകരും ആണെന്ന് പറയാൻ കഴിയുമോ..? എന്നൊക്കെയാണ് ഞങ്ങൾ ഇപ്പോൾ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വരുമ്പോൾ പറയുന്നത് , കൂടാതെ എസ്എഫ്ഐയെ തകർക്കാനും നശിപ്പിക്കാനും ശ്രമിക്കരുത്. എസ്എഫ്ഐക്കാർ തെറ്റ് ചെയ്യുന്നത് നോക്കിയാണ് പലരും നടക്കുന്നത്. തെറ്റ് പലരും ചെയ്തിട്ടുണ്ടാകും. ഫോട്ടോ നോക്കി ആരെയും വിലയിരുത്തരുത്. എതെല്ലാം നേതാക്കളുടെ കൂടെ ആരെല്ലാം ഫോട്ടോയെടുത്തിട്ടുണ്ട്. പലരും നേതാക്കളുടെ കൂടെ ഫോട്ടെയെടുക്കും. എവിടെ ചെന്നാലും ഫോട്ടോയെടുക്കാൻ ആളുകൾ വരും. ഉമ്മൻചാണ്ടിയുടെ കൂടെ തന്നെ പലരുടെ ഫോട്ടോയുള്ളത് പുറത്ത് വന്നില്ലേ? ഒരു തരത്തിലുള്ള തെറ്റായ പ്രവണതയും എസ്എഫ്ഐയും ഇടതുപക്ഷവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.വിദ്യ ഒറ്റയ്ക്കാണ് വ്യാജ തിരിമറി നടത്തിയതെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാജീവ് ഗാന്ധിയെ കൊന്നത് ഒരു സ്ത്രീ ഒറ്റയ്ക്കല്ലെ എന്നാണ് ഇ.പി.ജയരാജൻ പ്രതികരിച്ചത്.

 

വിദ്യയെ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. വ്യാജ രേഖ ചമച്ചതിലൂടെ വിദ്യ ചെയ്തത് വലിയ തെറ്റാണെന്ന ബോധ്യത്തിലാണ് സിപിഎം.മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ കെ.വിദ്യയ്ക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇതിനോടകം തന്നെ പല ഫോട്ടോകളായും കുത്തി പൊക്കി സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്..ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച സംഭവത്തിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്തിൽ വിശദീകരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. 'എന്നാലും എന്റെ വിദ്യേ' എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രമായിരുന്നു ശ്രീമതി ടീച്ചർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'വിദ്യേ നീ കുടുക്കിൽപ്പെട്ടല്ലോ' എന്നാണുദേശിച്ചതെന്ന് പി കെ ശ്രീമതി വ്യക്തമാക്കി. ഇതിനോടകം തന്നെ ആ ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു..ഏതായാലും ന്യായീകരണവുമായി എത്തിയ ഇ പി യും ഇപ്പോൾ എയറിൽ ആണെന്ന് ആണ് അറിയാൻ സാധിച്ചത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends