Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കണ്ണന്‍ വെണ്ണയേ കട്ടുള്ളൂ...ഗുരുവായൂരിലെ കള്ളന്മാര്‍..!കാളിയനേക്കാള്‍ വിഷമുള്ളവര്‍..ദേവസ്വം ബുക്ക്സ്റ്റാളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ പേരില്‍ തട്ടിപ്പ്..!

08 JUNE 2023 03:52 PM IST
മലയാളി വാര്‍ത്ത

ഉണ്ണിക്കണ്ണന്‍ വിശപ്പ് സഹിക്കവയ്യാതെയാണ് വെണ്ണകട്ട് തിന്നതെങ്കില്‍ ഉഗ്രവിഷമുള്ള കാളിയന്‍ എന്ന സര്‍പ്പത്തേക്കാള്‍ കൊടിയ വിഷമുള്ള കള്ളന്മാരാണ് ഗുരുവായൂര്‍ ദേവസ്വത്തിലെ ഒരു വിഭാഗം ജീവനക്കാര്‍. ഇത് സംബന്ധിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും യാതൊരുനടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദേവസ്വം ബുക്ക്സ്റ്റാളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നെന്ന ആക്ഷേപമാണ് ഇപ്പോഴുയരുന്നത്. 2022 മാര്‍ച്ച് 6 ഞായറാഴ്ച ദേവസ്വം പുസ്തകശാല കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയും ചിത്രങ്ങളും പത്രങ്ങളില്‍ വന്നിരുന്നു.

 

 

 

എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ബുക്ക് സ്റ്റാളില്‍ ഒരു കമ്പ്യൂട്ടര്‍ പോലുമില്ല. ഭക്തര്‍ നേരിട്ട് വാങ്ങുന്ന പുസ്തകങ്ങളുടെ ബില്ല് അടിക്കാനാണ് കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്തിയത്. നാളിതുവരെ കമ്പ്യൂട്ടര്‍ ബില്ലിംഗ് സമ്പ്രദായം നടപ്പായിട്ടില്ല. ബില്ലിംഗ് സോഫ്റ്റ് വെയര്‍ നടപ്പാക്കിയ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ ദേവസ്വം മന്ത്രി പ്രസ്തുത ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. അന്ന് ഒരു ലാപ്‌ടോപ് ചടങ്ങില്‍ കൊണ്ടുവന്നിരുന്നതായി മാധ്യമങ്ങളില്‍ വന്ന ഫോട്ടോയില്‍ നിന്ന് വ്യക്തമാണ്.

 

 

ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് ദേവസ്വം ബുക്ക്സ്റ്റാളില്‍ നടക്കുന്നത്. ഇവിടെ ഒരു സിസിടിവി ക്യാമറ പോലും സ്ഥാപിച്ചിട്ടില്ല. ദേവസ്വം ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത് സ്ഥാപിക്കേണ്ടത്. ക്ഷേത്രത്തിലെ എല്ലാ പണമിടപാട് കൗണ്ടറുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 2021 ജനുവരിയില്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. പക്ഷെ, പുസ്തകശാലയില്‍ ക്യാമറകള്‍ സ്ഥാപിച്ചില്ല. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശത്തുള്ള പല ഭക്തരും ആരോപിക്കുന്നു. പലര്‍ക്കും ബില്ല് കൊടുക്കാറില്ലെന്നും ഇതേ ചൊല്ലി ദിവസവും തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ബില്ല് ആവശ്യപ്പെടുന്നവര്‍ക്ക് മാന്വല്‍ ബില്ലാണ് കൊടുക്കുന്നത്. ഒരു ബില്ലും കൊടുക്കാതെയും കച്ചവടം പൊടിപൊടിക്കുന്നുണ്ടെന്നും പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ പണമിടപാട് നടത്തുന്നതിന്റെ ഭാഗമായി ബില്ലിംഗ് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നത് നല്ലതാണ്.

 

 

 

അത്തരത്തിലൊരു സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. ഇത് സ്ഥാപിക്കുന്നതിന് മുമ്പ് ദേവസ്വം നിയമപ്രകാരം ഐ.ടി വിദഗ്ധസമിതി പരിശോധന നടത്തണം. സോഫ്റ്റ് വെയറില്‍ തിരുമറി നടപ്പാക്കാനാകില്ലെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. എന്നാല്‍ ഐ.ടി വിദഗ്ധ സമിതിയുടെ പരിശോധന വേണ്ടെന്ന നിലപാടാണ് ദേവസ്വം സ്വീകരിച്ചതെന്ന് ചില ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു. ഇതിലും വിചിത്രമായ കാര്യമാണ് ഇവര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തെന്ന് പറയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ബില്ല് അടിക്കാത്തത്. ഇല്ലാത്ത സോഫ്റ്റ് വെയര്‍ സ്ഥാപിച്ചതിനാണ് ദേവസ്വം മന്ത്രി സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ പൊന്നാടയണിയിച്ച് ആദരിച്ചതെന്ന ആക്ഷേപവും ചില ജീവനക്കാര്‍ ഉന്നയിക്കുന്നു. മന്ത്രി അറിഞ്ഞാണോ, അറിയാതെയാണോ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നതെന്ന ചര്‍ച്ചയും ജീവനക്കാര്‍ക്കിടയില്‍ നടക്കുന്നുണ്ട്.

 

 

 

ഗുരുവായൂര്‍ ദേവസ്വത്തില്‍ പ്രസിദ്ധീകരണ വിഭാഗത്തിലുള്ള ഏക കമ്പ്യൂട്ടര്‍വല്‍ക്കരണം എന്ന് പറയുന്നത് ടി.സി.എസ് സൗജന്യമായി സേവനം ചെയ്യുന്ന ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമാണ്. ഇതിലൂടെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഭക്തര്‍ക്ക് പുസ്തകങ്ങള്‍ ബുക്ക് ചെയ്യാം. ഇതേ പോലെ പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ് ബില്‍ സോഫ്റ്റ് വെയര്‍. ദേവസ്വം ബുക്ക് സ്റ്റാളിലെ ബില്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് പിന്നില്‍ പലതരത്തിലുമുള്ള ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ഒന്ന് ഇതൊരു തട്ടിക്കൂട്ട് സംഭവം ആണെന്നാണ്. അതുകൊണ്ടാണ് ഈ സോഫ്റ്റ് വെയര്‍ ഉദ്ഘാടനത്തിന് മുമ്പ് ഐ.ടി വിദഗ്ധസമിതിയെ കൊണ്ട് പരിശോധന നടത്താഞ്ഞത്. ക്യാഷ് കൗണ്ടറില്‍ വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് രണ്ടാമത്തെ ആക്ഷേപം. ഇതിനെല്ലാം മറുപടി പറയേണ്ടത് ഭരണസമിതിയും മന്ത്രിയുമാണ്. അവരാകട്ടെ മൗനംപാലിക്കുകയാണ്.

 

 

 

 

ഗുരുവായൂരമ്പലത്തില്‍ ശബരിമല മാതൃകയില്‍ ഓലൈന്‍ വഴി നേരത്തെ ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്ന സംവിധാനം നിര്‍ത്തലാക്കിയ ശേഷം പകരം സംവിധാനത്തിലൂടെ ഭക്തരെ പിഴിയുന്നതായി ആരോപണം ഉയര്‍ന്നിട്ട് മാസങ്ങളേറെയായി. ഡോ. വി.കെ വിജയന്‍ ദേവസ്വം ചെയര്‍മാനായ ശേഷമാണ് ഈ നടപടിയെടുത്തത്. ഓലൈനായി സൗജന്യ ദര്‍ശനം നടത്താനുള്ള സംവിധാനം ഒഴിവാക്കിയിട്ട് ആയിരം രൂപയ്ക്ക് നെയ് വിളക്കിന് ചീട്ട് എടുക്കുവരെ മാത്രം ക്യൂ നില്‍ക്കാതെ ദര്‍ശനത്തിന് അനുവദിച്ചാല്‍ മതിയൊണ് ഭരണസമിതി തീരുമാനം. ഇതിലൂടെ ദേവസ്വത്തിന് ദിവസവും ലക്ഷങ്ങളുടെ അധികവരുമാനം കിട്ടുന്നു.

 

 

 

പണമുള്ളവര്‍ മാത്രം ക്യൂ നില്‍ക്കാതെ ഭഗവാനെ കണ്ട് തൊഴുതാല്‍ മതിയെന്ന തീരുമാനത്തിനെതിരെ ഭക്തജനങ്ങള്‍ രംഗത്തെത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നെയ് വിളക്ക് രസീതിന്റെ ഡ്യൂപ്ലിക്കറ്റ് കോപ്പി എടുക്കാന്‍ പ്രിന്റ് ചെയ്യുന്ന മെഷീനില്‍ സൗകര്യമുണ്ടെന്നും ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഓഡിറ്റ് വിഭാഗം ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു. ഇതോടെ ഇത് ഒഴിവാക്കി. മെഷീന്റെ പാസ് വേഡ് ബാങ്ക് മാനേജര്‍ക്ക് മാത്രം അറിയാവുന്ന രീതിയിലാക്കി. എന്നാല്‍ ഓഡിറ്റ് വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് പാസ് വേഡ് കരസ്ഥമാക്കി.

 

 

 

 

എന്നിട്ട് ഡ്യൂപ്‌ളിക്കറ്റ് രസീത് പ്രിന്റ് ചെയ്ത് ദേവസ്വം ജീവനക്കാരന് കാണിച്ചു കൊടുത്തു. ഇതോടെ ഓഡിറ്റ് ജീവനക്കാരനെതിരെ ദേവസ്വം പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ്. തട്ടിപ്പും വെട്ടിപ്പും കണ്ടെത്തേണ്ട ഉദ്യോഗസ്ഥന്‍ തന്നെ അതിന് നേതൃത്വം കൊടുത്തു. ഇതാണ് ഗുരുവായൂര്‍ ദേവസ്വത്തിലെ അവസ്ഥ. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ ദേവസ്വത്തില്‍ നടക്കുന്നുണ്ടെന്ന് ചുരുക്കം ജീവനക്കാര്‍ രഹസ്യമായി പലരോടും പറയുന്നുണ്ട്. ഒപ്പം വിവരങ്ങളും രേഖകളും മാധ്യമങ്ങള്‍ക്കും ഭക്തര്‍ക്കും ഇവര്‍ കൈമാറുകയും ചെയ്യും. അതുകൊണ്ടാണ് ഈ വിവരങ്ങളൊക്കെ പുറത്താകുന്നത്. പുറത്തറിയാത്ത എത്രയോ ഇടപാടുകളുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends